Thursday Vrat: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ഒപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

Thursday Vrat: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും പ്രത്യേക ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച് വ്യാഴാഴ്ച ദിവസം മഹാ വിഷ്ണുവിനായി സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നു. അതായത് വ്യാഴാഴ്ച വിഷ്ണുദേവനെ പൂജിയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കും എന്നാണ് വിശ്വാസം.
മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നുമാണ് വിശ്വാസം. മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കും.
Also Read: Solar Lunar Eclipe 2023: ഒക്ടോബറിൽ സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണ തീയതികൾ; എപ്പോൾ, എവിടെ കാണാം
മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി വ്യാഴാഴ്ച വ്രതം അനുഷ്ടിക്കാം. ഈ വ്രതം സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നു. എന്നാല്‍, വ്രതം അനുഷ്ടിക്കുമ്പോള്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുകയും ഒപ്പം വ്രതാനുഷ്ഠാനം നടത്തുകയും ചെയ്യുന്നത് വഴി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം. വ്യാഴാഴ്ച വ്രതമനുഷ്ഠിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
നിങ്ങൾ ആദ്യമായി വ്രതമനുഷ്ഠിക്കുകയാണ് എങ്കില്‍ എപ്പോഴും ഈ വ്രതം ശുക്ല പക്ഷത്തിലാണ് ആരംഭിക്കേണ്ടതെന്ന് ഓർമ്മിക്കുക. 16 വ്യാഴാഴ്ചകളിൽ തുടർച്ചയായി ഉപവസിക്കണം. വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
വാഴപ്പഴം കഴിക്കാൻ മറക്കരുത്
നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയാണെങ്കിൽ, ഈ ദിവസം വാഴപ്പഴം കഴിക്കാൻ മറക്കരുത്. കൂടാതെ, വ്യാഴാഴ്ച വാഴയെ പൂജിക്കുകയും ചെയ്യണം. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക
നിങ്ങൾ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്ന അവസരത്തിൽ, മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യണം എന്ന കാര്യം ഓർമ്മിക്കുക. അതിൽ ശർക്കര, മഞ്ഞ തുണി, പയർ, വാഴപ്പഴം എന്നിവ ഉൾപ്പെടുന്നു. ഈ സാധനങ്ങൾ പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ശുഭമാണ്.
അരിയാഹാരം കഴിയ്ക്കരുത്
വ്യാഴാഴ്ച മഞ്ഞ നിറത്തിലുള്ള ഭക്ഷണം കഴിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.