Sabarimala | നിയന്ത്രണങ്ങൾ തീർഥാടകരുടെ സുരക്ഷ മുൻനിർത്തി; ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി

കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർഥാടകർ എത്തിച്ചേരും. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 16, 2021, 09:47 PM IST
  • തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
  • തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
  • ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കും
  • നിലവിൽ 13 ലക്ഷം പേർ ദർശനം നടത്തുന്നതിനായി ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
Sabarimala | നിയന്ത്രണങ്ങൾ തീർഥാടകരുടെ സുരക്ഷ മുൻനിർത്തി; ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം ഭം​ഗിയായി പൂർത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർഥാടകർ എത്തിച്ചേരും. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് ചേർന്ന അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കും. നിലവിൽ 13 ലക്ഷം പേർ ദർശനം നടത്തുന്നതിനായി ഓൺലൈനായി ബുക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ALSO READ: Sabarimala| ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രിയുടെ ഭാര്യ

പമ്പയിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇത് അപകടകരമായതിനാലാണ് പമ്പാ സ്നാനം അനുവദിക്കാത്തത്. മഴയിൽ തകർന്ന പമ്പയിലെ ഞുണങ്ങാർ പാലം പുനർ നിർമിക്കുന്നതിന് നടപടി സ്വീകരിക്കും. മഴയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേ​ഗം പൂർത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മതിയായ മുൻകരുതലുകൾ എടുത്ത് തീർഥാടനം പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ ഭക്തർ തീർഥാടനത്തിന് എത്തുന്നതിന് അനുസരിച്ച് നിലവിൽ ഉപയോ​ഗിക്കുന്ന സ്വാമി അയ്യപ്പൻ റോഡിന് പുറമെ നീലിമല-അപ്പാച്ചിമേട് വഴിയുള്ള പരമ്പരാ​ഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരി​ഗണിക്കും. ഇതിനായി ഈ പാതയിലെ രണ്ട് ആരോ​ഗ്യകേന്ദ്രങ്ങൾ സജ്ജമാക്കാനും ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുന്നതിന് സംവിധാനം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: Sabarimala | മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി

ഇ-ടോയ്ലറ്റ്, ബയോ-ടോയ്ലറ്റ് സംവിധാനങ്ങൾ വർധിപ്പിക്കും. തീർഥാടകർക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പും ഒറ്റയ്ക്കും മറ്റ് വകുപ്പുകളുമായി ചേർന്നും ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തണം. അതാത് സമയത്തെ സ്ഥിതി​ഗതികൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News