Saturn Rise 2022: നീതിയുടെ ദൈവമെന്ന് അറിയപ്പെടുന്ന ശനിയുടെ ചെറിയ മാറ്റം പോലും ആളുകളുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാൽ ജ്യോതിഷ കണക്കുകൂട്ടലുകളിൽ ശനിയുടെ സ്ഥാനം വളരെ പ്രധാനമായി കണക്കാക്കപ്പെട്ടിരിക്കുന്നു. 2022 എന്ന വർഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ജനുവരിയിൽ തന്നെ അതായത് ജനുവരി 22 ന് ശനി സ്വന്തം രാശിയായ മകരത്തിൽ അസ്തമിച്ചു. ഇനി ഇത് ഉദിക്കുന്നത് ഫെബ്രുവരി 24 ന് അതായത് ഈ വ്യാഴാഴ്ചയാണ്. ശനിയുടെ ഉദയം 3 രാശിക്കാരുടെ ജാതകത്തിൽ രാജയോഗം സൃഷ്ടിക്കുന്നു. അതിനാൽ, ഈ സമയം ഇത്തരക്കാർക്ക് ധാരാളം പണവും പ്രശസ്തിയും വിജയവും ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
മേടം (Aries):
ജ്യോതിഷ പ്രകാരം ശനിദേവന്റെ ഉദയം മേടരാശിക്കാരുടെ ജാതകത്തിൽ രാജയോഗം സൃഷ്ടിക്കുന്നു. ഈ യോഗം ഇവർക്ക് സ്ഥാനവും പണവും പ്രശസ്തിയും എല്ലാം നൽകുന്നു. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെ നല്ലതാണ്. ഇവർക്ക് വലിയ പദവി ലഭിക്കാൻ യോഗമുണ്ട്. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ഓഫർ ലഭിക്കും. നിങ്ങൾക്ക് വലിയ വർദ്ധനവ് ലഭിക്കും. ഈ രാശിക്കാർക്ക് ധനലാഭം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
ഇടവം (Tarus):
ശനിയുടെ ഉദയം മൂലമുണ്ടാകുന്ന രാജയോഗം വൃഷഭരാശിക്കാരുടെ ഭാഗ്യവും വർദ്ധിപ്പിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ധനലാഭമുണ്ടാകും. പുതിയ ജോലികൾ ആരംഭിക്കുന്നതിന് വളരെ അനുകൂല സമയമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം വളരെ നല്ലതാണ്.
Also Read: Ketu Gochar 2022: കേതു ഈ 7 രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും, ഈ ദിവസം മുതൽ ജാഗ്രത പാലിക്കണം!
കർക്കടകം (Cancer):
കർക്കടക രാശിക്കാർക്ക് ഈ സമയം തൊഴിൽ-ബിസിനസുകൾക്ക് വളരെ നല്ലതാണ്. പ്രത്യേകിച്ച് ശനിയുമായി ബന്ധപ്പെട്ട ബിസിനസ് അതായത് എണ്ണ, പെട്രോളിയം, ഖനി, ഇരുമ്പ് മുതലായവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് പങ്കാളിത്തത്തിൽ ജോലി ആരംഭിക്കാം അല്ലെങ്കിൽ ഇതിനകം നടക്കുന്ന ജോലികൾ വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)