Sawan Purnima 2023: ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരാം, സമ്പത്തിന്‍റെ ദേവത ആകർഷിക്കപ്പെടും!

Sawan Purnima 2023:  ജ്യോതിഷ പ്രകാരം, പൗർണ്ണമി ദിവസം ലക്ഷ്മീ ദേവിയ്ക്കും മഹാവിഷ്ണുവിനും സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ലക്ഷ്മി ദേവിയെ പൂജിയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും സന്തോഷവും സമാധാനവും വര്‍ഷിക്കാന്‍ വഴി തെളിയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 03:34 PM IST
  • പൗർണമിയിലെ ദേവിപൂജ ഏറെ ഐശ്വര്യകരവും ദുരിത നാശകരവുമാണ് എന്നാണ് വിശ്വാസം. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം വളരെ പ്രധാനമാണ്
Sawan Purnima 2023: ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരാം, സമ്പത്തിന്‍റെ ദേവത ആകർഷിക്കപ്പെടും!

Sawan Purnima 2023:  ഹൈന്ദവ വിശ്വാസത്തില്‍ പൗര്‍ണ്ണമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ചന്ദ്രനെ പൂര്‍ണ്ണ പ്രകാശിതമായി കാണുവാന്‍ കഴിയുന്ന ദിവസമാണ് പൗര്‍ണ്ണമി.  

പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയ്ക്കും സത്യനാരായണ ഉപവാസം ആചരിയ്ക്കാറുണ്ട്. പൗർണമിയിലെ ദേവിപൂജ ഏറെ ഐശ്വര്യകരവും ദുരിത നാശകരവുമാണ് എന്നാണ് വിശ്വാസം. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം വളരെ പ്രധാനമാണ്.

Also Read:  Sawan Purnima 2023: ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്കുണ്ട് ഏറെ പ്രത്യേകതകള്‍
 
ഇന്ന് ആഗസ്റ്റ്‌ 30 ബുധനാഴ്ച, ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയാണ്. ഈ വര്‍ഷത്തെ ശ്രാവണമാസം അധിക മാസമായതിനാല്‍ പൗര്‍ണ്ണമിയ്ക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്.  ഹൈന്ദവ വിശ്വാസത്തില്‍ ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.  ജ്യോതിഷ പ്രകാരം 200 വർഷങ്ങൾക്ക് ശേഷം ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് അപൂർവമായ ചില യോഗങ്ങള്‍ സംഭവിക്കുന്നു. ഇത് പല രാശിക്കാരിലും ഭാഗ്യം സമ്മാനിയ്ക്കും.  

Also Read:   Super Blue Moon 2023: സൂപ്പര്‍ ബ്ലൂ മൂണ്‍ ഇന്ന് രാത്രിയില്‍ ദൃശ്യമാകും, ഏറ്റവും വലുതും തെളിച്ചമുള്ളതുമായ ചന്ദ്രനെ എപ്പോള്‍ കാണാം?  
 
ജ്യോതിഷ പ്രകാരം, പൗർണ്ണമി ദിവസം ലക്ഷ്മീ ദേവിയ്ക്കും മഹാവിഷ്ണുവിനും സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ലക്ഷ്മി ദേവിയെ പൂജിയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും സന്തോഷവും സമാധാനവും വര്‍ഷിക്കാന്‍ വഴി തെളിയ്ക്കും. കൂടാതെ, ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി  ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം ജ്യോതിഷപരമായ പല നടപടികളും സ്വീകരിയ്ക്കുന്നത്‌ ഉത്തമമാണ്.  

 
ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം ചില സാധനങ്ങൾ വാങ്ങി വീട്ടിലെത്തിക്കുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെന്നാണ്  വിശ്വാസം. ഇതോടൊപ്പം സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും ലഭിക്കുന്നു. ഈ ദിവസം ചില സാധനങ്ങൾ വീട്ടിലെത്തിക്കുന്നത്തിലൂടെ നിങ്ങളുടെ ഭവനം ലക്ഷ്മി ദേവിയുടെ സ്ഥിരം വാസസ്ഥലമായി മാറുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ, ഒരു വ്യക്തിക്ക് ഒരിക്കലും ദാരിദ്ര്യം നേരിടേണ്ടിവരില്ല. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം പ്രാപിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം സ്വീകരിക്കേണ്ടത് എന്ന് നോക്കാം... 

1.  ഗംഗാ സ്നാനം

ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം ഗംഗാ സ്നാനത്തിന് ഏറെ പ്രാധാന്യം ഉണ്ട്.  ഈ ദിവസം ഗംഗയിൽ സ്നാനം ചെയ്ത് ദാനധർമ്മങ്ങൾ ചെയ്താൽ പുണ്യഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. 

2. പൂജ സമയത്ത് ലക്ഷ്മി ദേവിയ്ക്ക് ചമതയുടെ പുഷ്പം സമര്‍പ്പിക്കുക 
  
ജ്യോതിഷ പ്രകാരം ലക്ഷ്മി ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട പുഷ്പമാണ് ചമത പുഷ്പം. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം പൂജാവേളയിൽ ലക്ഷ്മി ദേവിക്ക് ഈ പുഷ്പം സമർപ്പിക്കുക. കഴിയുമെങ്കിൽ, ഈ ദിവസം ഈ ചെടി വീട്ടിലും നടാം. ഇത് വീട്ടിൽ നട്ടുവളര്‍ത്തുന്നത് ഒരു വ്യക്തിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് മുക്തി നല്‍കും എന്നാണ് വിശ്വാസം. ഇതോടൊപ്പം, പുരോഗതിയുടെ എല്ലാ പാതകളും യാന്ത്രികമായി തുറക്കാൻ തുടങ്ങുകയും ചെയ്യും.

3. ഏകാക്ഷി നാളികേരം

സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയ്ക്ക് ഏകാക്ഷി നാളികേരം സമർപ്പിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഇത് ദേവിയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. ലക്ഷ്മി ദേവിയ്ക്ക് ഏകാക്ഷി നാളികേരം അർപ്പിക്കുന്ന വീട്ടിൽ ഒരിയ്ക്കലും ദാരിദ്ര്യം കടന്നുവരില്ല എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയ്ക്ക് സമര്‍പ്പിച്ച ഏകാക്ഷി നാളികേരം പിന്നീട് ലോക്കറില്‍ സൂക്ഷിക്കാം, ജീവിതത്തില്‍ ഒരിയ്ക്കലും പണത്തിന്‍റെ കുറവ് ഉണ്ടാകില്ല. 

4. സ്വർണ്ണം, വെള്ളി ആഭരണങ്ങള്‍ വാങ്ങാം 
 
സ്വർണ്ണം, വെള്ളി ആഭരണങ്ങൾ വാങ്ങാൻ ഉത്തമ ദിവസമാണ് ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം. ഈ ദിവസം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ വാങ്ങുന്നത് ലക്ഷ്മി ദേവിയെ ആകര്‍ഷിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News