Sawan Purnima 2023: ഹൈന്ദവ വിശ്വാസത്തില്‍ പൗര്‍ണ്ണമിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. ചന്ദ്രനെ ഏറെ പ്രകാശിതമായി കാണുവാന്‍ കഴിയുന്ന ദിവസമാണ് പൗര്‍ണ്ണമി. അതായത്, ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്.
Also Read: Office Vastu: ഓഫീസില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കാം, കരിയറില്‍ ഉയര്‍ച്ച ഉറപ്പ്
പൗർണമി ഹൈന്ദവ വിശ്വാസികളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയ്ക്കും സത്യനാരായണ ഉപവാസം ആചരിയ്ക്കാറുണ്ട്. പൗർണമിയിലെ ദേവിപൂജ ഏറെ ഐശ്വര്യകരവും ദുരിത നാശകരവുമാണ് എന്നാണ് വിശ്വാസം. അതിനാൽ ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം വളരെ പ്രധാനമാണ്.
Also Read: Wall Clock Vastu: നിറം, ആകൃതി, ദിശ; വീട്ടില്‍ ക്ലോക്ക് സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇന്ന് ആഗസ്റ്റ് 30, ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയാണ്. ഈ വര്‍ഷത്തെ ശ്രാവണമാസം അധിക മാസമായതിനാല്‍ പൗര്‍ണ്ണമിയ്ക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഹൈന്ദവ വിശ്വാസത്തില്‍ ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം രാജ്യത്തുടനീളം രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കുന്നു.
ജ്യോതിഷ പ്രകാരം 200 വർഷങ്ങൾക്ക് ശേഷം ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയ്ക്ക് അപൂർവമായ യാദൃശ്ചികതയാണ് സംഭവിക്കുന്നത്. ഇക്കാരണത്താൽ, ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയുടെ പ്രാധാന്യം വളരെയധികം വർദ്ധിച്ചു. ഇത്തവണ പൂർണ്ണചന്ദ്രദിനം ഓഗസ്റ്റ് 30-നാണ് വരുന്നത്. ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനായി ഈ ദിവസം ജ്യോതിഷപരമായ പല നടപടികളും സ്വീകരിയ്ക്കുന്നത് ഉത്തമമാണ്.
ജ്യോതിഷ പ്രകാരം, പൗർണ്ണമി ദിവസം ലക്ഷ്മീ ദേവിയ്ക്കും മഹാവിഷ്ണുവിനും സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിച്ച് ലക്ഷ്മി ദേവിയെ പൂജിയ്ക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തും സന്തോഷവും സമാധാനവും വര്‍ഷിക്കാന്‍ വഴി തെളിയ്ക്കും. ഈ ദിവസം ഗംഗാസ്നാനത്തിനും ഏറെ പ്രാധാന്യമുണ്ട്. ഈ ദിവസം ഗംഗയിൽ സ്നാനം ചെയ്ത് ദാനധർമ്മങ്ങൾ ചെയ്യുന്നത് പുണ്യഫലങ്ങൾ ലഭിക്കാന്‍ ഉപകരിയ്ക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...