ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തിഥിയിലാണ് ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നത്. ശ്രാവണ മാസം ശിവന് സമർപ്പിക്കപ്പെട്ട മാസമാണ്. അവിവാഹിതരായ പെൺകുട്ടികൾ ഈ പുണ്യമാസത്തിൽ വ്രതം അനുഷ്ഠിക്കുന്നത് പരമശിവനെപ്പോലെ ഒരു ഉത്തമ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയാണെന്നാണ് ഐതിഹ്യം. എല്ലാ ശിവഭക്തരും ശിവരാത്രി ഉത്സവം വളരെ ആഘോഷത്തോടെയാണ് നടത്തുന്നത്. ശ്രാവൺ ശിവരാത്രി ഈ വർഷം 2022 ജൂലൈ 26ന് ആണ് ആചരിക്കുന്നത്. ശിവരാത്രി ആഘോഷിക്കുന്ന എല്ലാ ഭക്തരും പൂജ ചെയ്യേണ്ട പ്രധാനപ്പെട്ട സമയങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. കൃഷ്ണ പക്ഷത്തിലെ ചതുർദശി തിഥിയിലാണ് ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ ഇരുണ്ട ഘട്ടം എന്നും ഇതിനെ വിളിക്കുന്നു. ചതുർദശി തിഥി ജൂലൈ 26ന് വൈകുന്നേരം 6:46 ന് ആരംഭിച്ച് ജൂലൈ 27ന് രാത്രി 9:11ന് അവസാനിക്കും. നിശിത കാലപൂജ പുലർച്ചെ 12:15 മുതൽ ആരംഭിച്ച് ജൂലൈ 27ന് പുലർച്ചെ 1:00ന് അവസാനിക്കും.
2022ലെ ശ്രാവണ ശിവരാത്രിയുടെ പ്രാധാന്യം: കൃഷ്ണപക്ഷ ചതുർദശിയിലാണ് ശിവഭക്തർ ശിവരാത്രി ആഘോഷിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള ശിവഭക്തർ വിവിധ ക്ഷേത്രങ്ങളിൽ ശ്രാവണ ശിവരാത്രി ആഘോഷിക്കുന്നു. അവർ തങ്ങളുടെ പ്രാർത്ഥനകൾ ശിവഭഗവാന് അർപ്പിക്കുകയും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ശിവഭഗവാന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രത്യേക പൂജകൾ നടക്കുന്നു.
2022 ലെ സാവൻ ശിവരാത്രിയിൽ അനുഷ്ഠിക്കേണ്ട ആചാരങ്ങൾ: ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുക. അതിരാവിലെ കുളിച്ച് ഓം നമഃ ശിവായ മന്ത്രം ജപിച്ച് ശിവനെ ആരാധിക്കുക. മഹാമൃത്യുഞ്ജയ മന്ത്രം ശിവന്റെ നാമത്തിൽ 108 തവണ ജപിക്കുക. ശിവന് പാൽ, തൈര്, നെയ്യ്, തേൻ, ഗംഗാജലം എന്നിവ സമർപ്പിച്ച് രുദ്രാഭിഷേകം നടത്തുക. ഈ പുണ്യമാസത്തിൽ ആരുമായും കലഹവും വഴക്കും ഉണ്ടാക്കാതിരിക്കുക. ഉള്ളി, വെളുത്തുള്ളി, റാഡിഷ്, വഴുതന എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. മദ്യപാനം കർശനമായി ഒഴിവാക്കുക. ശിവനെ പ്രീതിപ്പെടുത്താൻ ശിവ ചാലിസയും ശിവ ആരതിയും ജപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...