Shani Vakri 2022: ഈ 3 രാശിക്കാർക്ക് ഒക്ടോബർ 23 വരെ അടിപൊളി സമയം! ലഭിക്കും വൻ ധനലാഭം!

Saturn Retrograde 2022: ശനി നിലവിൽ സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഒക്ടോബർ 23 വരെ വക്രഗതിയിൽ സഞ്ചരിച്ചുകൊണ്ട് ഈ 3 രാശിക്കാർക്ക് നൽകും ബമ്പർ ജാക്പോട്ട്.  

Written by - Ajitha Kumari | Last Updated : Sep 13, 2022, 07:40 AM IST
  • ഈ 3 രാശിക്കാർക്ക് ഒക്ടോബർ 23 വരെ അടിപൊളി സമയം
  • ശനി നിലവിൽ സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്
  • നീതിയുടെ ദേവനായ ശനി ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹമാണ്
Shani Vakri 2022: ഈ 3 രാശിക്കാർക്ക് ഒക്ടോബർ 23 വരെ അടിപൊളി സമയം! ലഭിക്കും വൻ ധനലാഭം!

Shani Planet Retrograde 2022:  ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും സംക്രമണത്തിന്റെയും രാശിമാറ്റത്തിന്റെയുമൊക്കെ സമയം നൽകിയിട്ടുണ്ട്. നീതിയുടെ ദേവനായ ശനി ഏറ്റവും പതുക്കെ നീങ്ങുന്ന ഗ്രഹമാണ്.  അതുകൊണ്ടുതന്നെ ഇതിന്റെ രാശിമാറ്റം ഏതാണ്ട് ഒന്നര വർഷമെടുക്കും. ശനിയുടെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം 12 രാശികളിലേയും ആളുകൾക്ക് കർമ്മാനുസരണം ഫലം നൽകുകയും മന്ദഗതിയിലുള്ള ചലനം മൂലം വലിയ സ്വാധീനം ചെലുത്തുകയ്യുംക് ചെയ്യും. ശനി നിലവിൽ മകരത്തിൽ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് ഒക്‌ടോബർ 23 വരെ തുടരും ശേഷം ജനുവരിയിൽ ശനി സംക്രമിക്കും.  ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് അടിപൊളി സമയം എന്ന് നോക്കാം...

Also Read: Pitru Paksha 2022: നിങ്ങളുടെ വീട്ടില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടോ? ശ്രദ്ധിക്കുക, പൂർവികർ അസംതൃപ്തരാകാം

മേടം (Aries): മേടം രാശിക്കാർക്ക് ശനി സ്വന്തം രാശിയായ മകരത്തിൽ വക്രഗതിയിൽ ചലിക്കുന്നത് വളരെയധികം ഗുണകരമാണ്. ഒക്‌ടോബർ 23 വരെ ശനിയുടെ വക്രഗതി സമയത്ത്  ഇവർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടം ലഭിക്കും. വരുമാനം വർദ്ധിക്കും. വിജയം ലഭിക്കും. ബഹുമാനം വർദ്ധിക്കും. ഒരു പുതിയ ജോലി ലഭിക്കാനോ പുതിയ ബിസിനസ്സ് ആരംഭിക്കാനോ സാധ്യത. പ്രവർത്തന ശൈലി അഭിവൃദ്ധിപ്പെടും. ബിസിനസ് വിപുലീകരിക്കും. പ്രത്യേകിച്ച് ഇരുമ്പ്, എണ്ണ, കറുത്ത സാധനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാപാരം ചെയ്യുന്നവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും.

ധനു (Sagittarius): ഒക്‌ടോബർ വരെ ശനിയുടെ വക്രഗതി ധനു രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. പണത്തിന്റെ കാര്യത്തിൽ അവർക്ക് വലിയ നേട്ടമുണ്ടാകാൻ സാധ്യത. ഈ കാലയളവിൽ വരുമാനം വർദ്ധിക്കും. തടഞ്ഞുവച്ച പണം കണ്ടെത്താനാകും. വാൻ ധനലാഭമുണ്ടാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ശമ്പളം വർധിപ്പിച്ച് പ്രമോഷൻ ലഭിക്കും. ഓഹരി വിപണിയിൽ നിന്ന് ലാഭം നേടാം. കൂടാതെ നിങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ ജോലി ശരിയാകും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ

മീനം (Pisces): പ്രതിലോമ ശനി മീനരാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ രാശിക്കാർക്ക് പണത്തിന്റെ കാര്യത്തിൽ മികച്ച വിജയം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുന്ന തരത്തിൽ വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർദ്ധിക്കും. വ്യവസായികളുടെ ലാഭവും ബിസിനസ്സും വർദ്ധിക്കും. ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. വലിയ ഇടപാട് അന്തിമമാകാം. നിക്ഷേപത്തിൽ നിന്ന് വൻ ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News