Double Rajayoga: ശനി-ശുക്രൻ മുഖാമുഖം സൃഷ്ടിക്കും ഇരട്ട രാജയോഗം; ഈ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!

Kendra Trikona Samsaptak Rajayoga: ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാനമാണ്.  ഈ മാസത്തെ അതായത് ഒക്ടോബറിലെ ശുക്രന്റെ സംക്രമണവും ശനിയുടെ നിലയും കാരണം കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും സൃഷ്ടിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Oct 7, 2023, 02:45 PM IST
  • ശനി-ശുക്രൻ മുഖാമുഖം സൃഷ്ടിക്കും ഇരട്ട രാജയോഗം
  • ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവുമെല്ലാം ജ്യോതിഷത്തിൽ വളരെ പ്രാധാനമാണ്
Double Rajayoga: ശനി-ശുക്രൻ മുഖാമുഖം സൃഷ്ടിക്കും ഇരട്ട രാജയോഗം; ഈ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!

Double Rajayoga:  ശനി സ്വരാശിയായ കുംഭത്തിലെ സാന്നിധ്യത്താല്‍ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കുമ്പോൾ ഒക്ടോബര്‍ രണ്ടിന് ശുക്രന്‍ ചിങ്ങത്തില്‍ പ്രവേശിച്ചതിന്റെ ഫലമായി ശനിയും ശുക്രനും മുഖാമുഖം നീങ്ങി സമസപ്തക യോഗം രൂപപ്പെട്ടിരിക്കുകയുമാണ്. ഇത് ചില രാശിക്കാര്‍ക്ക് ശുഭവും എന്നാൽ ചിലർക്ക് അശുഭവുമായിരിക്കും. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ സമയസമയത്ത് അവയുടെ രാശി മാറ്റും.   ഇങ്ങനെ ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവുമെല്ലാം ശുഭവും അശുഭകരവുമായ യോഗങ്ങളുടെ രൂപീകരണത്തിന് കാരണമാകുകയും ചെയ്യും.  ഇപ്പോഴിതാ 30 വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ മാസത്തിൽ കേന്ദ്ര ത്രികോണ രാജയോഗം രൂപപെട്ടിരിക്കുകയാണ്.  ഈ സമയം ചില രാശിക്കാര്‍ക്ക് ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനും മികച്ച സമ്പത്ത് ഉനദ്കകുന്നതിനും നല്ല സമയമാണ്.  ജ്യോതിഷ പ്രകാരം ഈ രണ്ട് രാജയോഗങ്ങള്‍ കാരണം 4 രാശിക്കാർക്ക് അപ്രതീക്ഷിത ധനം നേട്ടവും ജീവിതത്തില്‍ ഉയര്‍ച്ചയും ലഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

Also Read: Budhaditya Rajayoga: ഈ മാസം 4 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യാ യോഗം നൽകും വൻ ധനനേട്ടം!

മേടം (Aries): കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും മേട രാശിക്കാര്‍ക്ക് വളരെയധികം ഗുണങ്ങൾ നൽകും.  മേട രാശിയുടെ ഏഴാം ഭാവാധിപനായ ശുക്രന്‍ അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്നു. ഇവിടെ നിന്നും പതിനൊന്നാം ഭാവത്തിലാണ് ശനി. ഇതിലൂടെ മേട രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ലാഭത്തിനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഒരു പുതിയ ബിസിനസ്സ് ഇടപാടിന് അന്തിമരൂപം നല്‍കാനും ഈ സമയം നല്ലതാണ്.  ഇവർക്ക് ഈ സമയം ജോലിസ്ഥലത്ത കഠിനാധ്വാനത്തിലൂടെ പ്രശസ്തി വര്‍ദ്ധിപ്പിക്കാനും കരിയറില്‍ സ്ഥാനക്കയറ്റം നേടാനും കഴിയും.  മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. 

ഇടവം (Taurus):  കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും ഇടവം രാശിക്കാര്‍ക്കും വളരെയധികം ഗുണം നൽകും. ഈ രാശിയുടെ അധിപന്‍ ശുക്രനാണ്. ത്രികോണ രാജയോഗത്തിന്റെ അധിപനായ ശനി ശുക്രനുമായി മുഖാമുഖം വരുന്നു. അതിനാല്‍ ഇടവം രാശിക്കാരുടെ ഭാഗ്യം ഈ സമയം ശരിക്കും തിളങ്ങും.  ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. വസ്തുവകകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇത് അനുയോജ്യമായ സമയമാണ്. 

മിഥുനം (Gemini): ഈ രണ്ട് രാജയോഗങ്ങളും മിഥുന രാശിക്കാര്‍ക്കും അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ബുദ്ധിശക്തിയിലൂടെ ധനലാഭം നേടാണ് കഴിയും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. ജോലിക്കാര്‍ക്ക് പ്രമോഷന് ശക്തമായ സാധ്യത, ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും. കഠിനാധ്വാനത്തിന്റെ മികച്ച ഫലം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

കര്‍ക്കിടകം (Cancer):  കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും കര്‍ക്കടക രാശിക്കാര്‍ക്കും അടിപൊളി സാമ്പത്തിക ഗുണങ്ങൾ നൽകും.  ജ്യോതിഷ കണക്കുകൂട്ടല്‍ അനുസരിച്ച് കർക്കടക രാശിയുടെ നാലാമത്തെ അധിപനായ ശുക്രനും ഏഴാം അധിപനായ ശനിയും മുഖാമുഖം വരികയാണ്.  അതുകൊണ്ടുതന്നെ ഈ സമയം ഇവർക്ക് അപ്രതീക്ഷിത ധനലാഭത്തിന് സാധ്യതയുണ്ട്.  ഒപ്പം സമ്പത്ത്, തൊഴില്‍ എന്നിവ സംബന്ധിച്ചും ശുഭകരമായ കാര്യങ്ങള്‍ നടക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും സ്ഥാനമാനങ്ങളും ഉയരും. ഒന്നിലധികം മേഖലകളില്‍ മികച്ച ഫലങ്ങള്‍ നേടാനുള്ള മികച്ച സമയമാണിത്. കരിയറില്‍ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News