ഒരു വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന ഘടകമാണ് ജോലി. ഒരു നല്ല കരിയർ നേടുന്നതും മികച്ച ജീവിതനിലവാരം സൃഷ്ടിക്കുന്നതും വലിയ വെല്ലുവിളിയാണ്. ജോലി ലഭിക്കാനുള്ള മത്സരങ്ങൾ കാരണം ജോലിയും പ്രമോഷനും ലഭിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. മികച്ച കരിയർ ലഭിക്കാൻ ഭാഗ്യവും കഠിനാധ്വാനവും ആവശ്യമാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകുന്നില്ലേ? ഇവിടെയാണ് വാസ്തു ശാസ്ത്രത്തിന്റെ പ്രാധാന്യം.
നമ്മുടെ ചുറ്റുപാടുകൾ മികച്ചതും പോസിറ്റിവിറ്റി നിറഞ്ഞതുമാകുമ്പോൾ അത് നമ്മുടെ ഭാഗ്യത്തിനും കഠിനാധ്വാനത്തിനും കൂടുതൽ ഊർജ്ജം നൽകുന്നു. വസ്തുക്കൾ സ്ഥാപിക്കുന്നതിന്റെയും ഓരോ വസ്തുക്കളും ശരിയായ ദിശയിൽ ക്രമീകരിക്കുന്നതിന്റെയും നേട്ടങ്ങളെക്കുറിച്ച് വാസ്തു വ്യക്തമായി ഊന്നിപ്പറയുന്നു. നമ്മൾ ശരിയായ ദിശയിൽ ഇരിക്കുമ്പോൾ ആ ദിശയുടെ ഊർജ്ജം നമ്മുടെ ഊർജ്ജങ്ങളുമായി സമന്വയിപ്പിക്കുകയും നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: Horoscope 2023: കർക്കടകം രാശിക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ അവസാനിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം
ഓരോ ദിശയ്ക്കും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ വലിയ പങ്കുണ്ട്. ദിശകൾ സന്തുലിതമാക്കുന്നതിലൂടെയും നമ്മുടെ വീട്ടിലും ജോലിസ്ഥലത്തും പോസിറ്റീവ് എനർജി സൃഷ്ടിക്കുന്നതിലൂടെയും നമുക്ക് ധാരാളം നേട്ടങ്ങൾ കൈവരിക്കാനാകും. നിങ്ങളുടെ ജീവിതവിജയത്തിനും തൊഴിൽമേഖലയിലെ വിജയത്തിനും വാസ്തുവിദ്യയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
1- ജോലി ചെയ്യുമ്പോൾ വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കു-കിഴക്ക് ദിശയിലേക്ക് അഭിമുഖമായി ഇരിക്കുക. ഓഫീസിലോ വീട്ടിലോ ജോലി ചെയ്യുന്ന മുറി തെക്കു-പടിഞ്ഞാറോ, പടിഞ്ഞാറ്-തെക്കുപടിഞ്ഞാറോ ആയിരിക്കണം. വിദ്യാർത്ഥികൾക്കോ ജോലി അന്വേഷിക്കുന്ന ആളുകൾക്കോ കിഴക്ക്, വടക്ക് അല്ലെങ്കിൽ വടക്കു-കിഴക്ക് മുറികൾ ഉപയോഗിക്കാം. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന് വടക്ക് ദിശ നല്ലതാണ്.
2- ജ്ഞാനത്തിന് കിഴക്ക് ദിശ നല്ലതാണ്.
3- ഏകാഗ്രതയ്ക്കും ദൃഢനിശ്ചയത്തിനും വടക്കുകിഴക്ക് ദിശ നല്ലതാണ്.
4- ഇരിക്കുമ്പോൾ, ചുമർ നിങ്ങളുടെ പുറകിലായിരിക്കണമെന്ന് ഉറപ്പാക്കുക.
5- ഇലക്‌ട്രോണിക് സാധനങ്ങളായ ലാപ്‌ടോപ്പ്, ഫോണുകൾ, ചാർജറുകൾ, ഐപാഡ് എന്നിവ തെക്കുകിഴക്ക് ദിശയിൽ സൂക്ഷിക്കുക.
6- തെക്കുകിഴക്ക് ദിശയിൽ സസ്യങ്ങളും പൂക്കളും സൂക്ഷിക്കുക. നിങ്ങളുടെ കരിയറിൽ കൂടുതൽ പുരോഗതി ലഭിക്കുന്നതിന് ഈ ദിശയിൽ ഒരു വിളക്ക് അല്ലെങ്കിൽ മെഴുകുതിരി കത്തിച്ച് വയ്ക്കാം.
7- നിങ്ങളുടെ വർക്ക് ഡെസ്‌കിന് സമീപം ഒരു തുറസ്സായ ഇടം ഉണ്ടാക്കാൻ ശ്രമിക്കുക. അത് വളരെ വൃത്തിയോടെ സൂക്ഷിക്കുക.
ജോലിയിലും ജീവിതത്തിലും പുരോഗതി ഉണ്ടാകുന്നതിന് വാസ്തു സംബന്ധമായി നിങ്ങൾ എപ്പോഴും ഓർത്തുവയ്ക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്.
1- തെക്ക് ദിശയിൽ ഒരു ജാലകവും ഉണ്ടാകരുത്.
2- മുറി നന്നായി പ്രകാശമുള്ളതായിരിക്കണം. സൂര്യപ്രകാശം മുറിയിലേക്ക് ലഭിക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
3- നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, സരസ്വതി ദേവിയുടെ ഫോട്ടോ കിഴക്ക് ഭിത്തിയിൽ വയ്ക്കുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കും.
4- മേശ, കസേരകൾ തുടങ്ങിയ ഫർണിച്ചറുകൾ മരംകൊണ്ടുള്ള വസ്തുക്കളായിരിക്കണം. മേശ ചതുരാകൃതിയിൽ ആയിരിക്കുന്നതാണ് നല്ലത്. വൃത്തത്തിലുള്ളതും മറ്റ് രൂപങ്ങളിലുള്ളതും ഒഴിവാക്കണം.
5- നിങ്ങളുടെ ജോലിസ്ഥലത്തോ പഠിക്കുന്ന സ്ഥലത്തോ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത്. അത് ശ്രദ്ധ വ്യതിചലിക്കുന്നതിനും ആശയക്കുഴപ്പത്തിലാക്കുന്നതിനും കാരണമാകും.
6- മുറിയുടെ വാതിൽ കിഴക്ക്, വടക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ മാത്രമായിരിക്കണം.
7- മുറിയിൽ കൃത്രിമ പൂക്കൾ ഉപയോഗിക്കരുത്. അത് നെഗറ്റീവ് എനർജി സൃഷ്ടിക്കും.
8- തെക്ക് വശത്തുള്ള ഭിത്തിയിൽ നിങ്ങൾക്ക് പർവതങ്ങളുടെ ചിത്രങ്ങൾ സ്ഥാപിക്കാം. ഇത് ശക്തിയും പിന്തുണയും വർധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...