Sivagiri Pilgrimage: ശിവഗിരി തീർഥാടനത്തിന് തുടക്കം; ഈ വർഷം തീർഥാടക ദിനങ്ങൾ വർധിപ്പിച്ചു

Sivagiri Pilgrimage Started: തീർഥാടന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കി തീർഥാടകർക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായാണ് തീർഥാടന പരിപാടികൾ നേരത്തേതന്നെ ആരംഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 10:57 AM IST
  • ഡിസംബർ 15 മുതൽ 29 വരെ പ്രഭാഷണങ്ങളും വിശേഷാൽ സമ്മേളനങ്ങളും ഉണ്ടാകും
  • 16 മുതൽ 20 വരെ എല്ലാദിവസവും രാവിലെ 10 മണി മുതൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിവര്യൻമാരുടെ നേതൃത്വത്തിൽ ഗുരുധർമ പ്രബോധനം നടത്തുന്നു
Sivagiri Pilgrimage: ശിവഗിരി തീർഥാടനത്തിന് തുടക്കം; ഈ വർഷം തീർഥാടക ദിനങ്ങൾ വർധിപ്പിച്ചു

തിരുവനന്തപുരം: ശിവഗിരി തീർഥാടനത്തിന് തുടക്കമായി. 2023 ഡിസംബർ 15 മുതൽ 2024 ജനുവരി അഞ്ച് വരെയാണ് ഈ വർഷത്തെ തീർഥാടനം. മുൻവർഷങ്ങളിൽ ഡിസംബർ അവസാന ദിനങ്ങളായിരുന്നു തീർത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്. ഭക്തജനങ്ങളുടെ സൗകര്യാർഥം ഈ വർഷം തീർഥാടന ദിവസങ്ങൾ വർധിപ്പിച്ചു. തീർഥാടന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കി തീർഥാടകർക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായാണ് തീർഥാടന പരിപാടികൾ നേരത്തേതന്നെ ആരംഭിക്കുന്നത്.

ഡിസംബർ 15 മുതൽ 29 വരെ പ്രഭാഷണങ്ങളും വിശേഷാൽ സമ്മേളനങ്ങളും ഉണ്ടാകും. 16 മുതൽ 20 വരെ എല്ലാദിവസവും രാവിലെ 10 മണി മുതൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ശിവഗിരി മഠത്തിലെ സന്യാസിവര്യൻമാരുടെ നേതൃത്വത്തിൽ ഗുരുധർമ പ്രബോധനം നടത്തുന്നു. 21ന് രാവിലെ മുതൽ പാരമ്പര്യവൈദ്യ സമ്മേളനമാണ്. വൈദ്യ പരിശോധനയും സൗജന്യചികിത്സയും ഉണ്ടാകും. 22 മുതൽ 25 വരെ ഗുരുദേവൻറെ ജീവിതത്തെയും ദർശനങ്ങളെയും അടിസ്ഥാനമാക്കി രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെ സച്ചിദാനന്ദ സ്വാമി നയിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടായിരിക്കും.

സ്വാമി ശുഭാംഗാനന്ദ, ശാരദാനന്ദ സ്വാമി, സ്വാമി വിശാലനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ എന്നിവർ ധ്യാന സന്ദേശം നൽകും. സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശ്രീനാരായണ ദാസ്‌, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ഹംസതീർഥ എന്നിവർ ഗുരുദേവൻ രചിച്ച ഹോമമന്ത്രം ഉപയോഗിച്ചുള്ള ശാന്തിഹോമത്തിൽ പങ്കാളികളാകും. 26ന് നടക്കുന്ന സർവ്വമതസമ്മേളനം മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഉദ്ഘാടനം ചെയ്യും.

ALSO READ: ശബരിമലയിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

27ന് ശിവഗിരി മഠത്തിൻറെ പോഷകസംഘടനയായ ഗുരു ധർമ പ്രചരണ സഭയുടെ സമ്മേളനം ഉണ്ടായിരിക്കും. 28ന് നടക്കുന്ന കുമാരനാശാൻ ദേഹവിയോഗ ശതാബ്ധിസമ്മേളനം കവി വിശ്വമംഗലം സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. ഡോ. എം.ആർ തമ്പാൻ, പ്രൊഫ. സഹൃദയൻ തമ്പി, മലയാലപ്പുഴ സുധൻ എന്നിവർ സംസാരിക്കും. ശിവഗിരി തീർഥാടന മത്സരപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വിതരണംചെയ്യും. 29ന് ഗുരുദേവൻ ശിവഗിരിയിൽ ആരംഭിച്ച മാതൃകാപാഠശാലയുടെ ശതാബ്ദി, ശ്രീനാരായണ തീർത്ഥർസ്വാമികൾ ആരംഭിച്ച കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം സ്കൂളിൻറെ നവതി ആഘോഷവും ഉണ്ടാകും.

ഗുരു ധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ 21ന് സർവ്വമതസമ്മേളന പദയാത്രയും വൈക്കത്ത് നിന്നു 24ന് വൈക്കംസത്യാഗ്രഹ ശതാബ്ദി സ്മൃതി പദയാത്രയും പത്തനംതിട്ടയിൽ നിന്നും കുമാരനാശാൻ സ്മൃതി പദയാത്രയും ഉണ്ടായിരിക്കും. ഇത് കൂടാതെ വിവിധ എസ്.എൻ.ഡി.പി യുണിയനുകളുടെയും ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നൂറിലധികം പദയാത്രകൾ ശിവഗിരിയിൽ എത്തിച്ചേരും. ഭക്തജനങ്ങൾക്ക് വിശ്രമിക്കാൻ ശിവഗിരി കൺവെൻഷൻ സെൻറർ, ശിവഗിരി ഗസ്റ്റ്ഹൗസ്, ദൈവദശക ശതാബ്ദി മന്ദിരം, ശങ്കരാനന്ദ നിലയം, സമീപ പ്രദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News