Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 14ന്, ഗ്രഹണത്തിന്‍റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ?

Solar Eclipse 2023:  ഈ വര്‍ഷം രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കുന്നതിന്‍റെ പിറ്റേന്ന് ഒക്ടോബര്‍ 15 ന് നവരാത്രി ആഘോഷങ്ങളും ആരംഭിക്കുകയാണ്. ആ അവസരത്തില്‍ ഗ്രഹണത്തിന്‍റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ എന്നതാണ് ചോദ്യം. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 06:34 PM IST
  • ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് ഒക്ടോബര്‍ മാസത്തിലാണ് സംഭവിക്കുക. അതായത് ഒക്ടോബര്‍ 14 നാണ് രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കുക.
Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 14ന്, ഗ്രഹണത്തിന്‍റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ?

Solar Eclipse 2023: ഈ വർഷം ആകെ 4 ഗ്രഹണങ്ങൾ സംഭവിക്കും.  2 സൂര്യഗ്രഹണവും 2 ചന്ദ്രഗ്രഹണവുമാണ് സംഭവിക്കുക. അതില്‍ ഒരു സൂര്യഗ്രഹണവും ഒരു ചന്ദ്ര ഗ്രഹണവും ഇതിനോടകം സംഭവിച്ചു  കഴിഞ്ഞു.  ഒരു ചന്ദ്ര ഗ്രഹണവും ഒരു സൂര്യഗ്രഹണവും ഇനി സംഭവിക്കാനിരിയ്ക്കുന്നു.  

Also Read:  Mars Transit 2023: രുചക് രാജയോഗം, ഈ രാശിക്കാരുടെ മേല്‍ ചൊവ്വ സമ്പത്ത് വര്‍ഷിക്കും!! 
 
ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് ഒക്ടോബര്‍ മാസത്തിലാണ് സംഭവിക്കുക. അതായത് ഒക്ടോബര്‍ 14 നാണ് രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കുക. ഗ്രഹണം ഒരു ജ്യോതിശാസ്ത്ര പ്രതിഭാസമാണെങ്കിലും, ഇന്ത്യൻ ജ്യോതിഷത്തിൽ അതിന് വളരെയധികം മതപരമായ പ്രാധാന്യമുണ്ട്. കാരണം ഗ്രഹണം മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് ജ്യോതിഷത്തില്‍ പറയുന്നു. 

Also Read:  Ketu Transit 2023: കേതു സംക്രമണം, ഈ 3 രാശിക്കാര്‍ക്ക് ദുരിതം!! പണവും ആരോഗ്യവും നഷ്ടപ്പെടും
 
ഈ വര്‍ഷം രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കുന്നതിന്‍റെ പിറ്റേന്ന് ഒക്ടോബര്‍ 15 ന് നവരാത്രി ആഘോഷങ്ങളും ആരംഭിക്കുകയാണ്. ആ അവസരത്തില്‍ ഗ്രഹണത്തിന്‍റെ പ്രഭാവം നവരാത്രി ആഘോഷത്തെ ബാധിക്കുമോ എന്നതാണ് ചോദ്യം. 

ഗ്രഹണം  നമുക്കറിയാം ജ്യോതിഷ പ്രകാരം ഏറെ ആശുഭമായ ഒന്നാണ്. സൂര്യഗ്രഹണത്തിന് മുമ്പ് സൂതകം ആരംഭിക്കുന്നു, അത് ഗ്രഹണത്തിന്‍റെ അവസാനം വരെ തുടരുന്നു. എല്ലാ മംഗളകരമായ പ്രവർത്തനങ്ങളും നിർത്തിവയ്ക്കുന്നു. ആ ഒരു  സാഹചര്യത്തിൽ, ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹണം പിതൃ പക്ഷത്തിലും നവരാത്രിയിലും എന്തെങ്കിലും സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നാണ് ഇപ്പോള്‍ സംശയമുദിയ്ക്കുന്നത്.  

ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ വർഷം പിതൃ പക്ഷം സെപ്റ്റംബർ 29 ന് ആരംഭിച്ച് ഒക്ടോബർ 14ന് അവസാനിക്കും. ആദിശക്തി മാതാവിന്‍റെ ആരാധനയുടെ ഉത്സവമായ നവരാത്രി ഒക്ടോബർ 15 മുതൽ ആരംഭിക്കും. അത് ഒക്ടോബർ 24 വരെ തുടരും. അതേസമയം, ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം പിതൃ പക്ഷത്തിന്‍റെ അവസാന ദിവസമായ ഒക്ടോബർ 14 ന് സംഭവിക്കാൻ പോകുന്നു. ഈ ദിവസം അമാവാസി തിയതി കൂടിയാണ്. അതേ സമയം ഒക്ടോബർ 15 മുതൽ നവരാത്രി ആരംഭിക്കും.

രണ്ടാമത്തെ സൂര്യ ഗ്രഹണ സമയം
 
ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഇന്ത്യൻ സമയം 2023 ഒക്ടോബർ 14 ന് രാത്രി 8:34 മുതൽ ആരംഭിച്ച് പുലർച്ചെ 2:25 വരെ തുടരും. അതായത് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല, അമേരിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മാത്രമേ ഇത്  ദൃശ്യമാകൂ. ഇത്തരമൊരു സാഹചര്യത്തിൽ സുതക് കാലഘട്ടം ഇന്ത്യയിൽ സാധുവാകില്ല. സൂര്യഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടം സൂര്യഗ്രഹണം ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പ് ആരംഭിച്ച് സൂര്യഗ്രഹണത്തിന്‍റെ അവസാനത്തോടെ അവസാനിക്കുന്നു വെന്ന് നമുക്കറിയാം. 

ഇത്തവണ ഒക്‌ടോബർ 15 മുതലാണ് നവരാത്രി ആരംഭിക്കുന്നത്.  ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നില്ല, കൂടാതെ സൂതക് കാലഘട്ടം ഇന്ത്യയിൽ സാധുവാകുന്നില്ല, ആ ഒരു സാഹചര്യത്തില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം നവരാത്രിയെ  ബാധിക്കില്ല. ഈ സാഹചര്യത്തിൽ ഒക്ടോബർ 15-ന് കലശം സ്ഥാപിച്ച് ദേവിയെ പൂജിച്ച് ഭക്തർക്ക് വ്രതം ആരംഭിക്കാം.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News