Horoscope for Ram Mandir Pran Pratishtha ceremony: ഇന്ന് അയോധ്യയില്‍ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുകയാണ്. ഈ വിശേഷ ദിവസത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാവർക്കും അയോധ്യയിൽ എത്തുവാന്‍ സാധിക്കില്ല. എന്നാല്‍, ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് നമ്മുടെ ജീവിതത്തില്‍ ഭഗവാന്‍ ശ്രീരാമന്‍റെ ചൈതന്യം നേടാന്‍ സഹായിയ്ക്കും. നിങ്ങളുടെ രാശി പ്രകാരം ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ അറിയാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റി വിറ്റി നിറയ്ക്കും.
രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള പ്രത്യേക ജാതകം:
മേടം രാശി (Aries Zodiac Sign)
നിങ്ങളുടെ ഇന്നത്തെ ദിവസം സേവന പ്രവർത്തനങ്ങളിലേക്ക് നയിക്കുക. സന്നദ്ധസേവനം നടത്തുക അല്ലെങ്കിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക. ഭക്തിയുടെ ഈ ബാഹ്യപ്രകടനം നിങ്ങളുടെ ഉള്ളില്‍ പോസിറ്റിവിറ്റി വര്‍ദ്ധിപ്പിക്കും.
Also Read: Lord Ram's Favourite food: ഭഗവാൻ ശ്രീരാമന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? രാം ലല്ലയ്ക്ക് സമര്‍പ്പിക്കാം ഈ മധുരപലഹാരങ്ങള്‍
ഇടവം രാശി (Taurus Zodiac Sign)
പ്രാദേശിക ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുക, ഹനുമാൻ കീര്‍ത്തനം പാരായണം ചെയ്യുക, അല്ലെങ്കിൽ ദീപാരാധന നടത്തുക. ഇവ നിങ്ങളില്‍ പോസിറ്റിവിറ്റി നിറയ്ക്കുകയും വിശുദ്ധ അന്തരീക്ഷത്തിലേക്ക് നയിക്കുകയും ചെയ്യും.
മിഥുനം രാശി ( Gemini Zodiac Sign)
നങ്ങളുടെ ആശയവിനിമയ കഴിവുകൾ പ്രയോഗത്തില്‍ വരുത്തുക, രാമചരിതമനസ് പ്രചോദനം ഉൾക്കൊണ്ട് കവിതകളോ കഥകളോ പാട്ടുകളോ എഴുതുക. ഭക്തിഗാനം പങ്കുവയ്ക്കുക, അല്ലെങ്കിൽ ക്ഷേത്രത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുക. നിങ്ങളുടെ വാക്കുകൾക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഉണര്‍ത്താനും കഴിയും.
കർക്കിടകം രാശി ( Cancer Zodiac Sign)
പാവങ്ങള്‍ക്ക് പുതപ്പുകളോ അവശ്യ വസ്തുക്കളോ സംഭാവന ചെയ്യുക അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം സംഘടിപ്പിക്കുക. നിങ്ങളുടെ സഹാനുഭൂതിയും അനുകമ്പയും ഇവര്‍ക്ക് ആശ്വാസവും സന്തോഷവും നൽകും.
ചിങ്ങം രാശി ( Leo Zodiac Sign)
നിങ്ങളുടെ പ്രദേശത്ത് സാംസ്കാരിക പരിപാടികളോ ഭക്തിഗാന പരിപാടിയോ സംഘടിപ്പിക്കുക. നിങ്ങളുടെ ഉത്സാഹം മറ്റുള്ളവരുമായി പങ്കിടുന്നത് സന്തോഷത്തിന്‍റെ അലയൊലികൾ സൃഷ്ടിക്കും.
കന്നി രാശി (Virgo Zodiac Sign)
നിങ്ങളുടെ വീട് രംഗോലിയോ പൂക്കളോ കൊണ്ട് അലങ്കരിക്കുക, മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ മധുരപലഹാരങ്ങൾ തയ്യാറാക്കുക.
തുലാം രാശി ( Libra Zodiac Sign)
അയോധ്യയുടെ ഏകീകരണ ചൈതന്യം പ്രകടമാക്കുന്ന മതേതര പ്രാർത്ഥനകളോ സാംസ്കാരിക പരിപാടികളോ സംഘടിപ്പിക്കുക. നിങ്ങളുടെ പ്രയത്‌നങ്ങൾ സന്തോഷവും വളർത്തും.
വൃശ്ചികം രാശി ( Scorpio Zodiac Sign)
ആത്മപരിശോധനയ്ക്ക് സമയം കണ്ടെത്തുക, ഭഗവാൻ രാമന്‍റെ മൂല്യങ്ങളെക്കുറിച്ച് ധ്യാനിക്കുക, നിങ്ങളുടെ സ്വന്തം ആത്മീയ യാത്രയെക്കുറിച്ച് ചിന്തിക്കുക, ഇത് ആന്തരിക പരിവർത്തനത്തിനുള്ള സമയമാകട്ടെ.
ധനു രാശി ( Sagittarius Zodiac Sign)
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചേര്‍ന്ന് ഒരു വെർച്വൽ "അയോധ്യ ദർശനം" ആസൂത്രണം ചെയ്യുക. കൂട്ടായ ആഘോഷത്തിൽ മുഴുകുന്നത് നിങ്ങളുടെ ഉള്ളിലെ ഭക്തിയെ ജ്വലിപ്പിക്കും.
മകരം രാശി ( Capricorn Zodiac Sign) .
ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുക, ആവശ്യക്കാർക്ക് ഭക്ഷണം നൽകുക, അല്ലെങ്കിൽ ശുചിത്വ പരിപാടികളില്‍ പങ്കെടുക്കുക.
കുംഭം രാശി ( Aquarius Zodiac Sign)
ഇന്നത്തെ ദിവസം കൂടുതല്‍ നന്മ ചെയ്യാന്‍ വിനിയോഗിക്കുക. നിങ്ങളുടെ ആദർശങ്ങള്‍ പോസിറ്റീവ് പ്രവർത്തനങ്ങളിലേയ്ക്ക് മാറ്റുക.
മീനം രാശി ( Pisces Zodiac Sign)
ഭക്തി നിറഞ്ഞ കവിതകള്‍ എഴുതുക, അല്ലെങ്കിൽ ക്ഷേത്രത്തിനായി വഴിപാടുകൾ നടത്തുക, നിങ്ങളുടെ ഭക്തി കലാപരമായ ആവിഷ്‌കാരത്തിലേക്ക് നയിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.