Pancha Rajaygoa: വർഷങ്ങൾക്ക് ശേഷം പഞ്ച രാജയോഗം; ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

Special Rajaygoa: ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവയാണ് ഇവ.  ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.

Written by - Ajitha Kumari | Last Updated : Jun 14, 2024, 12:16 AM IST
  • ജ്യോതിഷ പ്രകാരം ഏതാണ്ട് 5 ശതാവർഷങ്ങൾക്ക് ശേഷം ഈ മാസത്തിൽ പഞ്ച രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുകയാണ്
  • ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശി മാറ്റാറുണ്ട്
  • അതിലൂടെ ശുഭകരമായ രാജയോഗം ഉണ്ടാകും
Pancha Rajaygoa: വർഷങ്ങൾക്ക് ശേഷം പഞ്ച രാജയോഗം; ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!

Pancha Rajayog 2024: ജ്യോതിഷ പ്രകാരം ഏതാണ്ട് 5 ശതാവർഷങ്ങൾക്ക് ശേഷം ഈ മാസത്തിൽ പഞ്ച രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുകയാണ്. ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം, ശശ് രാജയോഗം, ഗജലക്ഷ്മി രാജയോഗം, ലക്ഷ്മി നാരായണ രാജയോഗം എന്നിവയാണ് ഇവ.  ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. 

Also Read: 1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!

ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിൻ്റെ രാശി മാറ്റാറുണ്ട്.  അതിലൂടെ ശുഭകരമായ രാജയോഗം ഉണ്ടാകും. ഇത് ചില രാശികളെ നേരിട്ട് ബാധിക്കും. ഇപ്പോഴിതാ 500 വർഷങ്ങൾക്ക് ശേഷം ജൂൺ മാസത്തിൽ ഒരേസമയം 5 രാജയോഗങ്ങൾ രൂപപ്പെടും.

ജ്യോതിഷ പ്രകാരം സൂര്യനും ബുധനും ഇടവത്തിൽ ചേർന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും, കർമ്മ ഫല ദാതാവായ ശനി സ്വന്തം രാശിയിൽ ഇരിക്കുന്നതിലൂടെ ശശ് രാജയോഗം ഉണ്ടായി, ശുക്രൻ സ്വരാശിയായ ഇടവത്തിൽ നിൽക്കുന്നതിലൂടെ മാളവ്യ രാജയോഗം, ശുക്രനും വ്യഴവും ഇടവത്തിലെ കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗവും, ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന ഈ രാജയോഗം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും, ഇവർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതിയുണ്ടാകും.  ആ രാശികൾ ഏതൊക്കെ അറിയാം...

Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!

ഇടവം (Taurus): ജൂൺ മാസത്തിൽ 5 രാജയോഗങ്ങൾ ഒരേസമയം രൂപപ്പെടുന്നത് ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ബിസിനസുകാർക്ക് ഇത് ഒരു സുവർണ്ണ സമയമായിരിക്കും, സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാൻ യോഗം, തൊഴിൽ രഹിതർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം, കരിയറിൽ പുരോഗതി, പുതിയ ജോലികൾക്കായി മികച്ച ഓഫറുകൾ വന്നേക്കാം, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. ജോലിയുള്ളവർക്ക് ശമ്പള വർദ്ധനവ് സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. ഇഷ്ടമുള്ള സ്ഥലത്തേക്ക് ട്രാൻസ്ഫറും ലഭിക്കും, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാം. നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, ഭാഗ്യം നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും.

മകരം (Capricorn): അഞ്ച് രാജയോഗങ്ങളുടെ രൂപീകരണം ഈ രാശിക്കാർക്കും മികച്ച ഫലങ്ങൾ നൽകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ,  ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം, ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ, കിട്ടില്ലെന്ന് വിചാരിച്ച  പണം തിരിച്ചുകിട്ടും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, ഭൗതിക സുഖങ്ങൾ കൈവരും, വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും,  ജോലിയിൽ വിജയം കൈവരിക്കും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും.

Also Read:  22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ്‌ NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാം

 

മിഥുനം (Gemini): നിരവധി രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നത് ഇവർക്ക് സ്പെഷ്യൽ ഫലങ്ങൾ നൽകും,  ജോലിയിൽ വിജയം, ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കും, ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ, തൊഴിൽ-ബിസിനസിൽ വിജയം, നിക്ഷേപത്തിൽ നിന്ന് ലാഭം എന്നിവ ലഭിക്കും. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനും അവസരം ഉണ്ടാകും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News