Sun Transit 2022: സൂര്യനും ചൊവ്വയും ശുക്രനും ചേരുമ്പോൾ ഈ രാശിക്കാർക്ക് കിടിലം ഗുണം

Sun Transit 2022: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും പ്രത്യേക ഇടവേളകളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കുന്നു. 

Written by - Ajitha Kumari | Last Updated : Feb 8, 2022, 12:33 PM IST
  • ജോലിയിൽ പുരോഗതിയുണ്ടാകും
  • ബിസിനസ്സിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും
  • ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും
Sun Transit 2022: സൂര്യനും ചൊവ്വയും ശുക്രനും ചേരുമ്പോൾ ഈ രാശിക്കാർക്ക് കിടിലം ഗുണം

Sun Transit 2022: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും പ്രത്യേക ഇടവേളകളിൽ രാശി മാറുന്നു. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കുന്നു. ഫെബ്രുവരിയിൽ പല ഗ്രഹങ്ങളും രാശി മാറാൻ പോകുന്നു. ഈ മാസം സൂര്യൻ, ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങൾ രാശി മാറും. ഫെബ്രുവരി 13-ന് സൂര്യൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഫെബ്രുവരി 26ന് ചൊവ്വ മകര രാശിയിൽ സംക്രമിക്കും. അതേസമയം ഫെബ്രുവരി 28ന് ശുക്രൻ മകര രാശിയിലേക്ക് പ്രവേശിക്കും. ഈ ഗ്രഹങ്ങളുടെ രാശി മാറുന്നത് 4 രാശിക്കാർക്ക് ഗുണം ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം..

Also Read: Valentine week 2022: ഈ 4 രാശിക്കാർക്ക് വാലന്റൈൻസ് ആഴ്ച വളരെ സവിശേഷമായിരിക്കും 

മേടം (Aries)

ഈ രാശിക്കാർക്ക് ഈ മാസം ധനലാഭമുണ്ടാകും.  ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യം നിലനിൽക്കും. ജീവിത ശൈലിയിൽ മാറ്റമുണ്ടാകും.

Also Read: Horoscope February 08, 2022: മേടം രാശിക്കാർക്ക് ഇന്ന് സന്തോഷ ദിനം, കർക്കിടകം രാശിക്കാർക്ക് അധ്വാനം കൂടും

തുലാം (Libra)

തുലാം രാശിക്കാർക്ക് ഈ മാസം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. തൊഴിലിൽ പുരോഗതിക്ക് അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചമായിരിക്കും. എന്നിരുന്നാലും ചെലവും വർദ്ധിക്കും. ബിസിനസ്സിൽ നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. കുടുംബത്തിൽ മംഗളകർമം പൂർത്തിയാകും.

Also Reaad: Lucky Boys: ഈ 3 രാശികളിലെ ആൺകുട്ടികൾ മികച്ച പങ്കാളികൾ

കന്നി (Virgo)

കന്നി രാശിക്കാർക്ക് സൂര്യന്റെയും ശുക്രന്റെയും പ്രത്യേക അനുഗ്രഹം ലഭിക്കും. അതിനാൽ ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ വിജയം ഉണ്ടാകും. കുടുംബ ജീവിതത്തിൽ ജീവിത പങ്കാളിയുമായി നല്ല സ്വരച്ചേർച്ച ഉണ്ടാകും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം.

Also Read: Lucky Zodiac Girls: ഈ 3 രാശികളിലെ പെൺകുട്ടികൾ ഭാഗ്യവതികളാണ് ഒപ്പം ജീവിത പങ്കാളിയുടെ ഭാഗ്യവും തിളങ്ങും

ധനു (Sagittarius)

ഈ മാസം അതായത് മകരത്തിൽ സൂര്യൻ, ചൊവ്വ, ശനി എന്നിവ ഒരുമിക്കുന്നതിനാൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. കരിയറിൽ വലിയ പുരോഗതിയുണ്ടാകും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. സർക്കാർ ജോലികളിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ഇതുകൂടാതെ ബിസിനസ്സിലും സാമ്പത്തിക പുരോഗതി ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News