Surya Gochar Guru Gochar: ജ്യോതിഷ പ്രകാരം വ്യാഴം വർഷത്തിലൊരിക്കലാണ് രാശി മാറുന്നത്. ഈ സമയം ദേവഗുരു വ്യാഴം മീനരാശിയിലാണ്. 2023 ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിൽ പ്രവേശിക്കും. ഏപ്രിൽ 15ന് സൂര്യൻ മേടരാശിയിലും പ്രവേശിക്കും. ഈ രീതിയിൽ 2023 ഏപ്രിലിൽ സൂര്യ സംക്രമം ഗുരു സംക്രമവും മേട രാശിയിൽ നടക്കുന്നത് സൂര്യ-വ്യാഴം യുതി സൃഷ്ടിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. 12 വർഷത്തിനു ശേഷം സൂര്യൻ-ഗുരു സംയോഗം മേടരാശിയിൽ രൂപപ്പെടുന്നത് ഇത്തരക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇക്കൂട്ടരുടെ ജീവിതത്തിൽ അറിവും മതപരമായ പ്രവർത്തനങ്ങളും സന്തോഷവും വർദ്ധിക്കും. സൽകർമ്മങ്ങൾ ചെയ്യുകയും ശുഭഫലങ്ങൾ ലഭിക്കുകയും ചെയ്യും.
Also Read: സൂര്യൻ കുംഭത്തിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം ഒരു മാസത്തേക്ക് സൂര്യനെപ്പോലെ തെളിയും!
മേടം (Aries): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോജനം മേടം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ജോലിസ്ഥലത്ത് വളരെ നല്ല സമയമാണ്. ബിസിനസ്സിലും പുരോഗതിയുണ്ടാകും. എല്ലാ മേഖലകളിലും നേട്ടങ്ങൾ ഉണ്ടാകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. സാമ്പത്തിക വശം ശക്തമാകും.
മിഥുനം (Gemini): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം മിഥുന രാശിക്കാർക്ക് നല്ല ദിവസങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് കരിയറിൽ നല്ല സമയമായിരിക്കും. ഒരു പുതിയ ജോലി ലഭിക്കാൻ സാധ്യത അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ട്രാൻസ്ഫർ ലഭിക്കും. ധനലാഭം ഉണ്ടാകും. ബിസിനസ്സിൽ ഒരു വലിയ ഇടപാട് ഉറപ്പിക്കാം. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
തുലാം (Libra): സൂര്യന്റെയും വ്യാഴത്തിന്റെയും സംയോഗം തുലാം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ദാമ്പത്യത്തിൽ തടസ്സം നേരിട്ടിട്ടുണ്ടെങ്കിൽ അത് ഇപ്പോൾ മാറികിട്ടും. കുടുംബ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ വലിയ ലാഭമോ നേട്ടമോ നേടാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...