Surya-Mangal Yuti: സൂര്യ-ചൊവ്വ സംയോഗം ഈ 5 രാശിക്കാരുടെ സമ്പാദ്യം ഇരട്ടിപ്പിക്കും ഒപ്പം പുരോഗതിയും

Sun Mars conjunction: ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം പല തരത്തിലുള്ള സംയോജനങ്ങളും യോഗങ്ങളും സൃഷ്ടിക്കും. അത് മനുഷ്യ ജീവിതത്തിലും ലോകത്തിലും വലിയ സ്വാധീനം ചെലുത്തും. അത്തരമൊരു സംയോഗം നവംബറില്‍ നടക്കും. 

Written by - Ajitha Kumari | Last Updated : Nov 9, 2023, 10:13 AM IST
  • ഗ്രഹങ്ങളുടെ സംക്രമണം പല തരത്തിലുള്ള സംയോജനങ്ങളും യോഗങ്ങളും സൃഷ്ടിക്കും
  • നവംബര്‍ 17 മുതല്‍ രൂപപ്പെടുന്ന സൂര്യ-ചൊവ്വ സംഗമം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കും
  • വൃശ്ചിക രാശിയില്‍ സൂര്യനും ചൊവ്വയും കൂടിച്ചേരും
Surya-Mangal Yuti: സൂര്യ-ചൊവ്വ സംയോഗം ഈ 5 രാശിക്കാരുടെ സമ്പാദ്യം ഇരട്ടിപ്പിക്കും ഒപ്പം പുരോഗതിയും

Surya Mangal Yuti: നവംബര്‍ 17 മുതല്‍ രൂപപ്പെടുന്ന സൂര്യ-ചൊവ്വ സംഗമം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ സംയോഗം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ തൊഴിലിലും ബിസിനസ്സിലും വലിയ പുരോഗതിയുണ്ടാക്കും. ചൊവ്വ-സൂര്യ സംയോഗത്താല്‍ ശുഭഫലങ്ങള്‍ കൈവരുന്ന ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Add Zee News as a Preferred Source

Also Read: വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ഇവർ; ലഭിക്കും വൻ നേട്ടങ്ങൾ

തുലാം (Libra): തുലാം രാശിക്കാര്‍ക്ക് സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വളരെ ഗുണകരമായിരിക്കും. വലിയ സാമ്പത്തിക നേട്ടം ലഭിക്കും. പെട്ടെന്ന് അപ്രതീക്ഷിത ധനം  ലഭിക്കും. ധനം പുതിയ ഉറവിടങ്ങളില്‍ നിന്നും ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വര്‍ദ്ധിക്കും. ധൈര്യം വര്‍ദ്ധിക്കും. മാധ്യമങ്ങള്‍, സിനിമകള്‍, സര്‍ക്കാര്‍ കരാറുകള്‍, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

ചിങ്ങം (Leo): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. വിട്ടുമാറാത്ത സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദമ്പതികള്‍ക്ക് സന്താനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ അവസരം ലഭിക്കും. 

Also Read: ധന്തേരാസിലെ ധന യോഗം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!

മീനം (Pisces): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം മീനരാശിക്ക് ഗുണം ചെയ്യും. ഓരോ ഘട്ടത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഈ സമയം നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം. കരിയറിനെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്ക് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് നല്ല ഓഫര്‍ ലഭിക്കും. നിങ്ങളുടെ ശമ്പളവും വര്‍ദ്ധിക്കും. ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാം. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും.

മേടം (Aries): സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തേജനം ലഭിക്കും. സൂര്യന്‍-ചൊവ്വ സംയോഗം അവര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അവസരങ്ങള്‍ മുതലെടുക്കാനുമുള്ള പ്രചോദനവും ധൈര്യവും നല്‍കും. മേടം രാശിക്കാരുടെ സഹജമായ നേതൃശേഷിയും വര്‍ദ്ധിച്ച ഊര്‍ജവും ഒത്തുചേരുന്നത് അതിശയകരമായ സാമ്പത്തിക വിജയത്തിന് കാരണമാകും.

Also Read: ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!

വൃശ്ചികം (Scorpio): സൂര്യന്‍-ചൊവ്വ സംയോജനം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആന്തരിക ശക്തി ഉപയോഗിച്ചു സാമ്പത്തിക ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സമ്പത്ത് സമ്പാദനത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള മികച്ച സമയമാണ്. വൃശ്ചിക രാശിക്കാര്‍ ഈ സമയത്ത് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ധൈര്യവും ഊര്‍ജ്ജസ്വലതയും ഉള്ളവരായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News