June Planets Transit: ജൂണിൽ രാശിമാറുന്ന ​ഗ്രഹങ്ങൾ ഏതൊക്കെ? ഓരോ രാശികളെയും ബാധിക്കുന്നതെങ്ങനെ?

Planets Transit: നാല് ​ഗ്രഹ മാറ്റങ്ങളാണ് ജൂൺ മാസത്തിൽ സംഭവിക്കാൻ പോകുന്നത്. അതിൽ ബുധന് ജൂണിൽ രണ്ട് തവണ രാശിമാറ്റം സംഭവിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Last Updated : May 24, 2023, 04:05 PM IST
  • ബുധന്റെ ജൂൺ മാസത്തിലെ ആദ്യ സംക്രമണം നടക്കാൻ പോകുന്നു.
  • ജൂൺ 7 ന് വൈകുന്നേരം 7.40 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും.
  • ജ്യോതിഷ പ്രകാരം ജാതകത്തിൽ ബുധൻ ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ, ആ രാശികൾക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും.
June Planets Transit: ജൂണിൽ രാശിമാറുന്ന ​ഗ്രഹങ്ങൾ ഏതൊക്കെ? ഓരോ രാശികളെയും ബാധിക്കുന്നതെങ്ങനെ?

Major Transits in June 2023: ഓ​രോ ​ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശിമാറാറുണ്ട്. ഇത് 12 രാശികളെയും സ്വാധീനിക്കും. ചിലർക്ക് ​ഗ്രഹങ്ങളുടെ രാശിമാറ്റം അനുകൂലമാണെങ്കിൽ മറ്റു ചിലർക്ക് അത് ദോഷഫലം നൽകും. ജൂൺ മാസത്തിൽ ഏതൊക്കെ ​ഗ്രഹങ്ങളാണ് രാശിമാറുന്നത്? 

ബുധൻ സംക്രമണം: ബുധന്റെ ജൂൺ മാസത്തിലെ ആദ്യ സംക്രമണം നടക്കാൻ പോകുന്നു. ജൂൺ 7 ന് വൈകുന്നേരം 7.40 ന് ബുധൻ ഇടവത്തിൽ സംക്രമിക്കും. ജ്യോതിഷ പ്രകാരം ജാതകത്തിൽ ബുധൻ ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ, ആ രാശികൾക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. അവർ ഏത് തരത്തിലുള്ള ജോലിയിലും എളുപ്പത്തിൽ വിജയം നേടും. മാത്രമല്ല, ഈ സംക്രമം മൂലം സമൂഹത്തിൽ പല രാശിക്കാർക്കും ബഹുമാനവും വർദ്ധിക്കുന്നു. 

സൂര്യ സംക്രമണം: ജ്യോതിഷമനുസരിച്ച്, സൂര്യന്റെ സംക്രമണം സംക്രാന്തിയായി കണക്കാക്കപ്പെടുന്നു. ജൂൺ 15-ന് സൂര്യൻ ഇടവം രാശിയിൽ നിന്ന് മിഥുനം രാശിയിലേക്ക് നീങ്ങും. ശാസ്ത്രമനുസരിച്ച്, സൂര്യഗ്രഹം ആത്മാവിന്റെയും അന്തസ്സിന്റെയും നേതൃത്വപാടവത്തിന്റെയും സമ്പത്തിന്റെയും സൂചകമായി കണക്കാക്കപ്പെടുന്നു. ഒരാളുടെ ജാതകത്തിൽ സൂര്യൻ ശുഭസ്ഥാനത്ത് നിന്നാൽ എപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകും. 

Also Read: Shukra Gochar 2023: കാത്തിരിപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം... ശുക്ര കൃപയാൽ ഈ രാശിക്കാരുടെ നിലവറ നിറയും!

 

ശനിയുടെ വക്ര​ഗതി: മറ്റെല്ലാ ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തനാണ് ശനി. വളരെ പതിയെ ആണ് ശനിയുടെ സഞ്ചാരം. എന്നാൽ ഈ ഗ്രഹത്തിന്റെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കുന്നു. ശനിയുടെ സ്വാധീനം വളരെക്കാലം നിലനിൽക്കും. ജൂൺ 17 ന് രാവിലെ 10.48 ന് ശനി കുംഭത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ പോകുന്നു. ഇത് പല രാശിക്കാർക്കും കടുത്ത ദോഷഫലം ഉണ്ടാക്കുമെന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. 

മിഥുന രാശിയിലെ ബുധന്റെ സംക്രമണം: ജ്യോതിഷത്തിൽ ബുധ സംക്രമത്തിന് നല്ല പ്രാധാന്യമുണ്ട്. ജൂൺ 24 ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കാൻ പോകുന്നു. ഇത് പല രാശികളെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. കന്നി, മിഥുനം എന്നീ രാശികളുടെ അധിപനാണ് ബുധൻ. അതിനാൽ, ബുധന്റെ സംക്രമണം മിക്ക രാശിക്കാർക്കും നല്ല നേട്ടങ്ങൾ നൽകുമെന്ന് ജ്യോതിഷ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News