തിരുവനന്തപുരം: അമ്പലത്തിൽ പോയി തൊഴുത് പ്രദക്ഷിണം വെക്കുക. എല്ലാവരുടെയും പതിവാണല്ലോ അത്. പ്രദക്ഷിണം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലരും ഇവ ശ്രദ്ധിക്കുന്നില്ല.
ഒാരോ തവണയും തെറ്റായ രീതിയില്‍ നടത്തുന്ന ക്ഷേത്ര പ്രദക്ഷിണം പലപ്പോഴും ദോഷഫലങ്ങളാണ് നമുക്ക് തരുക. ഒാരോ പ്രദക്ഷിണത്തിന്റെ എണ്ണം ദേവതാ സങ്കൽപ്പങ്ങൾക്ക് വ്യത്യസ്തമാണ്. ഗണപതിയ്ക്ക് ഒന്ന്, സൂര്യന് 2, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിയ്ക്കും നാല്, ശാസ്താവിന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണങ്ങള്‍. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.
Also Read: Horoscope 18 September 2021: ഈ 6 രാശിക്കാർക്ക് ശനി കടുക്കും, അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്
പ്രദക്ഷിണത്തിന് ഒരു കണക്കുണ്ട് ഒന്ന്, മൂന്ന്, അഞ്ച് എന്നിങ്ങനെയാണ് കണക്ക്. സാധാരണമായി മൂന്ന് പ്രദക്ഷിണം നടത്താം. ഇതിന് പിന്നിൽ പാപമോചനം, ദേവദര്‍ശന ഫലം, ഐശ്വര്യം എന്നിങ്ങനെ മൂന്ന് ഗുണഫലങ്ങളുമുണ്ട്.
ഇനി ശയന പ്രദക്ഷിണത്തെ പറ്റി പറയാം ഇത് പല ക്ഷേത്രങ്ങളിലും വഴിപാടായി നടത്തുന്നതാണ്. ജീവിതത്തിൽ അലട്ടുന്ന വലിയ പ്രശ്നങ്ങൾ ഒഴിയാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണ സമയത്ത് ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ഒരിക്കലും തൊടാൻ പാടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...