New Year 2023 Predictions: കൈനിറയെ ഭാ​ഗ്യം നൽകും പുതുവർഷം; ഭാ​ഗ്യരാശികളിൽ നിങ്ങളുമുണ്ടോ?

New Year 2023 Astro: ​ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശികളെയും വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുക. ചില രാശിക്കാർക്ക് ഭാ​ഗ്യവും ചിലർക്ക് ദോഷവുമാണിത്.   

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 11:16 AM IST
  • ജനുവരി 17ലെ ശനിയുടെ രാശിമാറ്റത്തിലൂടെ ചിങ്ങം രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു.
  • ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങളുണ്ടാകും.
  • സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.
New Year 2023 Predictions: കൈനിറയെ ഭാ​ഗ്യം നൽകും പുതുവർഷം; ഭാ​ഗ്യരാശികളിൽ നിങ്ങളുമുണ്ടോ?

വലിയ പ്രതീക്ഷകളോടെ പുതുവർഷത്തെ കാത്തിരിക്കുകയാണ് ഓരോരുത്തരും. വാർഷിക രാശിഫലം നോക്കുമ്പോൾ ചില രാശിക്കാർക്ക് ഈ പുതുവർഷം കൈനിറയെ ഭാ​ഗ്യം നൽകും. ​ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളാണ് ഓരോ രാശികളിലും സ്വാധീനിക്കുക. ശനിയുടെ സംക്രമണത്തോടെയാണ് ഈ പുതുവർഷം ആരംഭിക്കാൻ പോകുന്നത്. 30 വർഷങ്ങൾക്ക് ശേഷം കുംഭം രാശിയിലേക്കാണ് ശനിയുടെ രാശിമാറ്റം. 

ഓരോ ​ഗ്രഹങ്ങളുടെയും രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും. ചില രാശിക്കാർക്ക് അത് മോശം ഫലങ്ങളും ചിലർക്ക് നല്ല ഫലങ്ങളും നൽകും. നാല് രാശികളിലുള്ളവർക്ക് 2023ൽ സമ്പത്ത് വർധിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.

മിഥുനം - 2023 മിഥുനം രാശിക്കാർക്ക് ഭാ​ഗ്യവർഷമായിരിക്കും. ജനുവരി മുതൽ ഇവർക്ക് നല്ല നാളുകൾ തുടങ്ങും. ജോലിയിൽ പുതിയ അവസരങ്ങൾ വന്നുചേരും. വരുമാനം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ബഹുമാനം വർധിക്കും. മിഥുനം രാശിക്കാർക്ക് പ്രണയ സാഫല്യം ഉണ്ടാകും.

ചിങ്ങം - ജനുവരി 17ലെ ശനിയുടെ രാശിമാറ്റത്തിലൂടെ ചിങ്ങം രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു. ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ജോലിയിൽ വിജയമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും.

Also Read: Saturn Transit 2023: പുതുവർഷത്തിലെ ശനി സംക്രമം; മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടും

 

തുലാം - തുലാം രാശിക്കാർക്ക് ഈ പുതുവർഷം വളരെ മികച്ചതായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ഈ കാലയളവിൽ കുടുംബത്തിൽ സന്തോഷമുണ്ടാകും.

കുംഭം - ഈ പുതുവർഷത്തിൽ ഭാ​ഗ്യത്തിന്റെ പിന്തുണ എപ്പോഴും നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിക്കും. ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയം ഉറപ്പാണ്. നിക്ഷേപത്തിന് ആ​ഗ്രഹിക്കുന്നവർക്ക് മികച്ച വർഷമായിരിക്കും ഇത്. പണം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News