Increase Wealth: ഈ പിഴവുകള്‍ കോടീശ്വരനെപ്പോലും ദാരിദ്രനാക്കും!! പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Tips to Increase Wealth:  നിങ്ങള്‍ക്കറിയുമോ പുരാണത്തിലും സമ്പത്ത് എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്.  ഇക്കാര്യങ്ങള്‍ വിവരിയ്ക്കുന്നത് ഗരുഡപുരാണത്തിലാണ്. 

Written by - Zee Malayalam News Desk | Last Updated : May 4, 2023, 05:48 PM IST
  • പണം വിനിയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം കോടീശ്വരൻ പോലും ദരിദ്രനാകാൻ അധിക സമയമെടുക്കില്ല.
Increase Wealth: ഈ പിഴവുകള്‍ കോടീശ്വരനെപ്പോലും ദാരിദ്രനാക്കും!! പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Tips to Increase Wealth: പണം സമ്പാദിക്കുക, സമ്പാദിച്ച പണം സൂക്ഷിക്കുക, നമുടെ ആവശ്യങ്ങള്‍ക്ക് ശരിയായ രീതിയില്‍ വിനിയോഗിക്കുക, ചെലവുകളിൽ തന്നെ ലാഭമറിഞ്ഞ് ചെലവാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ജീവിതത്തിൽ വളരെ പ്രധാനമാണ്. അല്ലെങ്കില്‍ നമ്മുടെ കൈയില്‍ പണം നിലനില്‍ക്കില്ല. 

Also Read:  Sun Transit 2023: കൃത്യം 10 ​​ദിവസത്തിന് ശേഷം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം, പണത്തിന്‍റെ പെരുമഴ!!

അതായത് പണം സമ്പാദിച്ചാല്‍ മാത്രം പോരാ അത് ശരിയായി വിനിയോഗിക്കാനും അറിഞ്ഞിരിക്കണം. നാളേയ്ക്കുവേണ്ടി പണം കരുതേണ്ടത് അനിവാര്യമാണ്. കാരണം എപ്പോള്‍ എന്നറിയില്ല ഒരു അടിയന്തിര സാഹചര്യം  നമ്മെ പിടികൂടാം... 

Also Read:  May Born People: തൊഴില്‍ രംഗത്ത് തിളങ്ങും, ബഹുമാനിതര്‍, മെയ് മാസത്തിൽ ജനിച്ചവർ ഇങ്ങനെയാണ്...!!
 
ചിലരെ സംബന്ധിച്ചിടത്തോളം പണം എത്രമാത്രം സമ്പാദിച്ചാലും ഒന്നും അവശേഷിക്കില്ല. അതായത്, അവര്‍ക്ക് പണം എങ്ങിനെ വിനിയിക്കണം എന്നറിയില്ല.പണം വിനിയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം കോടീശ്വരൻ പോലും ദരിദ്രനാകാൻ അധിക സമയമെടുക്കില്ല.

Also Read:  Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് സുവര്‍ണ്ണകാലം, കരിയറിൽ വിജയം   

പണം ചിലവഴിയ്ക്കുന്ന സമയത്ത് നാം വരുത്തുന്ന ചില പിഴവുകള്‍ നമ്മെ വലിയ സാമ്പത്തിക നഷ്ടത്തിലേയ്ക്ക് നയിക്കും. ഇത് ക്രമേണ നമ്മെ ദാരിദ്ര്യത്തില്‍ എത്തിയ്ക്കും.  നിങ്ങള്‍ക്കറിയുമോ പുരാണത്തിലും സമ്പത്ത് എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നുണ്ട്.  ഇക്കാര്യങ്ങള്‍ വിവരിയ്ക്കുന്നത് ഗരുഡപുരാണത്തിലാണ്. 

ഗരുഡപുരാണത്തിൽ, ജീവിതം, മരണം കൂടാതെ, സന്തോഷകരമായ ജീവിതം നയിക്കാനുള്ള വഴികളും വിശദീകരിച്ചിട്ടുണ്ട്. പണം എങ്ങനെ നന്നായി വിനിയോഗിക്കാമെന്നും ഗരുഡപുരാണത്തിൽ പറഞ്ഞിട്ടുണ്ട്, 

ഹൈന്ദവ വിശ്വാസത്തില്‍ ഗരുഡപുരാണത്തിന് മഹാപുരാണം എന്ന പദവി നൽകിയിരിക്കുന്നു, കാരണം അത് ജനനം മുതൽ മരണം വരെയും തുടർന്ന് മരണാനന്തരം ആത്മാവിന്‍റെ  യാത്രയെക്കുറിച്ചും  പറയുന്നു. ഗരുഡപുരാണം ആദർശ ജീവിതം നയിക്കുക, സൽകർമ്മങ്ങൾ ചെയ്യുക, പാപവും പുണ്യവും, സ്വർഗ്ഗവും നരകവും എന്ന ആശയത്തെക്കുറിച്ചും പറയുന്നുണ്ട്. ഗരുഡപുരാണത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സ്വീകരിച്ചാൽ ജീവിതം സന്തോഷവും വിജയവും നിറഞ്ഞതായിരിക്കും. 

അതേസമയം, സന്തോഷകരമായ ജീവിതത്തിന് പണം ആവശ്യമാണെന്നും സമ്പന്നനാകാനുള്ള വഴികളും ഗരുഡപുരാണത്തിൽ പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം, എപ്പോഴും സമ്പന്നനായി ജീവിക്കാന്‍  എന്തൊക്കെ തെറ്റുകൾ ഒഴിവാക്കണം, എന്തൊക്കെ കാര്യങ്ങൾ പാലിക്കണം എന്നും പറഞ്ഞിട്ടുണ്ട്. 

ഗരുഡപുരാണത്തില്‍ പറയുന്നതനുസരിച്ച്  പണവുമായി ബന്ധപ്പെട്ട് ഈ തെറ്റുകള്‍ ഒരിക്കലും  ചെയ്യരുത് 
 
** നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും സുഖം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി പണം ചെലവഴിക്കുന്നതിൽ ഒരിക്കലും പിശുക്ക് കാണിക്കരുത്. അല്ലാത്തപക്ഷം അത്തരം പണം ഉപയോഗശൂന്യമാണ്.

** ചൂതാട്ടം, ആസക്തി തുടങ്ങിയ തെറ്റായ കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്, ഇങ്ങനെ ചെയ്‌താല്‍ ഒരു കോടീശ്വരൻ പോലും ദരിദ്രനാകാൻ കൂടുതൽ സമയമെടുക്കില്ല. എല്ലാ സമയത്തും അമിതമായി പണം  ചെലവഴിക്കുന്നത് വലിയ ധനികനെപ്പോലും ദരിദ്രനാക്കുന്നു. 

പണം നന്നായി വിനിയോഗിക്കാനുള്ള വഴികളും ഗരുഡ പുരാണത്തില്‍ പറയുന്നുണ്ട്. ഒരു വ്യക്തി തന്‍റെ പണം ഈ രീതിയില്‍ വിനിയോഗിക്കുകയാണ്‌ എങ്കില്‍  അവന്‍റെ സമ്പത്ത്  കുറയുന്നതിന് പകരം എന്നും വർദ്ധിച്ചുകൊണ്ടിരിക്കും. 

 നിങ്ങളുടെയും കുടുംബത്തിന്‍റെയും അടിസ്ഥാന ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിൽ  ഒരിയ്ക്കലും പിശുക്ക് കാണിക്കരുത്.അത്, സുഖമോ ആരോഗ്യമോ വിദ്യാഭ്യാസമോ  ഉപരി പഠനമോ ആകട്ടെ, നല്ല ആരോഗ്യത്തിനും അറിവിനും വേണ്ടി ചെലവഴിക്കുന്ന പണം ഒരിക്കലും പാഴാകില്ല. 

ജീവകാരുണ്യ പ്രവർത്തനങ്ങളിലും ദരിദ്രരെ സഹായിക്കുന്നതിനും എപ്പോഴും മുന്നിലായിരിക്കുക. ഈ സൽകർമ്മങ്ങൾക്കായി ചെലവഴിക്കുന്ന പണം പലമടങ്ങ് വര്‍ദ്ധിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സഹായിക്കാൻ പണം ചെലവഴിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News