തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്ര ദർശനം നടത്താൻ ആദ്യം ഓൺലൈൻ ബുക്കിങ് നടത്തണം. ജനുവരി ഫെബ്രുവരി മാസങ്ങളിലെ പ്രത്യേക ദർശനത്തിനായുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് അതായത് ജനുവരി 9 ന് ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾക്ക് 300 രൂപ ചെലവഴിക്കണം. ഈ ടിക്കറ്റ് എടുത്താൽ മാത്രമേ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ തിരുമല വെങ്കിടേശ്വര സ്വാമിയെ ദർശിക്കാൻ കഴിയൂ.
The online quota of Rs.300 for January 12 to 31and for February will be released by TTD on January 9 at 10am.
The devotees are requested to make note of this and book the tickets online.
— Tirumala Tirupati Devasthanams (@TTDevasthanams) January 8, 2023
Also Read: 85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്
ഇന്ന് രാവിലെ 10 മണി മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ ഭാഗത്തു നിന്നും വെങ്കിടേശ്വര സ്വാമിയുടെ ഭക്തരോട് കൃത്യസമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനിടയിൽ തിരുപ്പതി തിരുമലയിൽ അടുത്തിടെ നവീകരിച്ച അതിഥി മന്ദിരങ്ങളുടെയും കോട്ടേജുകളുടെയും വാടക 10 മടങ്ങ് വർധിപ്പിച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതായത് ഇതിന്റെ നിരക്ക് 150 രൂപയിൽ നിന്നും 1,700 രൂപയായി ഉയർത്തിയിരിക്കുകയാണ്. അസാധാരണമായ ഈ വർദ്ധനവിനെതിരെ പുതിയ വിവാദം ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ സോമു വീരരാജു ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നാരായണഗിരി ഗസ്റ്റ് ഹൗസിൽ 150 രൂപയുണ്ടായിരുന്ന മുറി വാടക ഇപ്പോൾ 1700 രൂപയാക്കിയെന്നും അതുപോലെ തന്നെ സ്പെഷ്യൽ കോട്ടേജുകളുടെ വാടക 750 ൽ നിന്ന് 2200 രൂപയാക്കിയെന്നും സോമു വീരരാജു പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട ക്ഷേത്ര ട്രസ്റ്റ് വ്യാപാരമായി മാറുന്നുവെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഖേദകരമാണെന്നും ഇത് സാധാരണ ഭക്തർക്ക് വലിയ ബുദ്ധിമുട്ട് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ടിടിഡി ട്രസ്റ്റിനോട് വാടക പുതുക്കി സാധാരണക്കാർക്ക് താങ്ങാനാവുന്ന തരത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!
ഇതിനിടയിൽ നവീകരിച്ച അതിഥി മന്ദിരങ്ങളുടെയും കോട്ടേജുകളുടേയും നിരക്കിൽ വർധന വരുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനം രംഗത്തെത്തി. എസ് വി റസ്റ്റ് ഹൗസും നാരായണഗിരി റസ്റ്റ് ഹൗസും നവീകരിച്ചതായും ഭക്തരുടെ ആവശ്യാനുസരണമാണ് നിരക്ക് പരിഷ്കരിച്ചതെന്നും ടിടിഡി അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വിശ്രമ കേന്ദ്രങ്ങളുടെ വാടക ഏകദേശം മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണെന്നും അതുപോലെ ഭക്തർ നൽകിയ നിർദ്ദേശങ്ങളുടെയും ഫീഡ്‌ബാക്കുകളുടെയും അടിസ്ഥാനത്തിലാണ് ഇവിടെ മാറ്റങ്ങൾ അതായത് പുതിയ എയർ കണ്ടീഷണറുകൾ, ഗീസറുകൾ, തടികൊണ്ടുള്ള കട്ടിലുകൾ, ആധുനിക ഫർണിച്ചറുകൾ എന്നിവ കൊണ്ടുവന്നതെന്നുമാണ് ദേവസ്ഥാനം വ്യക്‌തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...