ഒരു ഗ്രഹം സ്വന്തം രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നത് ജ്യോതിഷത്തിൽ ഒരു പ്രത്യേക സംഭവമായി പറയപ്പെടുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം പലപ്പോഴും 12 രാശികളിലും സ്വാധീനം ചെലുത്തും. ചിലർക്ക് അനുകൂലവും മറ്റ് ചിലർക്ക് പ്രതികൂലവുമായ ഫലങ്ങലാകും ഉണ്ടാകുക. അനുകൂലമാകുമ്പോൾ അതുവഴി ആ രാശിക്കാർക്ക് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൽ ഉണ്ടാകും. മറിച്ചാണെങ്കിൽ നിറയെ ദോഷഫലങ്ങൾ നേരിടേണ്ടതായി വരും. ഇപ്പോഴിതാ 12 വർഷത്തിന് ശേഷം ഇന്നലെ (ഏപ്രിൽ 22) വ്യാഴം മേട രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഈ ഗ്രഹ സംക്രമണം 5 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യുമെന്നാണ് ജ്യോതിഷത്തിൽ കണക്കാക്കപ്പെടുന്നത്. അത് ഏതൊക്കെ രാശിയെന്ന് നോക്കാം.
മേടം: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ ഈ സംക്രമണം മേടം രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. ഈ സമയം നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയിലൂടെയും നല്ല ഫലം ലഭിക്കും. തൊഴിലന്വേഷകർക്ക് അനുകൂല സമയമാണിത്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ബിസിനസുകാർക്ക് വലിയ ലാഭം ലഭിക്കും. കൂടാതെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സമയം നല്ല ഫലം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
ഇടവം: ഈ രാശിക്കാരുടെ പ്രൊഫഷണൽ ജീവിതത്തിൽ നിറയെ മാറ്റങ്ങളുണ്ടാകും. വ്യാഴ സംക്രമണം ഇടവം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നു. ഉദ്യോഗസ്ഥർക്ക് പല നേട്ടങ്ങൾ ലഭിക്കുകയും ഏത് ജോലിയിലും എളുപ്പത്തിൽ വിജയം നേടുകയും ചെയ്യും. ഇതുകൂടാതെ, ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ സംക്രമണത്തിലൂടെ പുരോഗതി ലഭിക്കും. ബിസിനസുകാർക്ക് ധാരാളം നേട്ടങ്ങളുണ്ടാകും. നിക്ഷേപം നടത്തുന്നവർക്ക് വലിയ ലാഭം ലഭിക്കും. കുടുംബാംഗങ്ങളുടെ വാക്കുകൾ കേൾക്കുന്നത്ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തമാകും. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് അതിൽ നിന്ന് ആശ്വാസം ലഭിക്കും.
തുലാം: ഈ സമയം നിക്ഷേപം നടത്തുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ സംക്രമണം കാരണം, ഏത് ജോലിയും വിജയിക്കും. ജീവിതത്തിലെ എല്ലാ കാര്യങ്ങളും അനുകൂലമാകും.
വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ഈ സംക്രമണത്തിൽ പല നേട്ടങ്ങളും ലഭിക്കും. തൊഴിലന്വേഷകർക്ക് അനുകൂല സമയമാണിത്. ജോലിയിൽ സ്ഥലംമാറ്റവും ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ പലവിധ മുൻകരുതലുകൾ എടുക്കുന്നത് വളരെ നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...