വാസ്തു ശാസ്ത്രം: പങ്കിടൽ ഒരു നല്ല ശീലമാണ്, കുട്ടിക്കാലം മുതൽ പങ്കുവയ്ക്കലിന്റെയും സ്നേഹത്തിന്റെയും പാഠങ്ങൾ നമ്മൾ പഠിക്കുന്നു. പരസ്പരം സ്നേഹിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ സ്നേഹവും വാത്സല്യവും വർധിക്കുമെന്നും പറയപ്പെടുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഒരാൾക്ക് നഷ്ടം മാത്രമേ ഉണ്ടാകൂവെന്നാണ് വ്യക്തമാക്കുന്നത്. പങ്കുവയ്ക്കൽ മൂലം നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയോ കുടുംബ കലഹമോ രോഗങ്ങളോ മറ്റ് കഷ്ടതകളോ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന ചില കാര്യങ്ങളുണ്ട്. ഒരിക്കലും ആരുമായും പങ്കിടാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് അറിയാം.
പാദരക്ഷകൾ: വാസ്തു ശാസ്ത്രം അനുസരിച്ച്, പാദരക്ഷകൾ ആരുമായും പങ്കുവയ്ക്കരുത്. ഷൂസ്, ചെരിപ്പ് തുടങ്ങിയ പാദരക്ഷകൾ പങ്കുവയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. വാസ്തു പ്രകാരം, ശനി മനുഷ്യന്റെ പാദങ്ങളിലാണ് കുടികൊള്ളുന്നത്, ഒരാളുടെ ഷൂവോ ചെരിപ്പോ ധരിക്കുന്നത് മൂലം അവർക്കുള്ള ശനികോപം പാദരക്ഷ ഉപയോഗിക്കുന്ന മറ്റ് ആളുകൾക്കും വരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ALSO READ: Tulsi Plants: ഇത്തരം ആളുകള്‍ ഒരിയ്ക്കല്‍ പോലും വീടുകളില്‍ തുളസി നടുവാന്‍ പാടില്ല
വാച്ച്: വാസ്തു ശാസ്ത്ര പ്രകാരം, വാച്ച് സമയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിനാൽ, മറ്റുള്ളവരുടെ വാച്ച് നിങ്ങൾ ധരിക്കുന്നതും നിങ്ങളുടെ വാച്ച് മറ്റുള്ളവരുമായി പങ്കിടുന്നതും അശുഭകരമാണ്. വാച്ച് സമയം മാത്രമല്ല ജീവിതത്തിലെ നല്ലതും ചീത്തയുമായ സമയങ്ങളെയും പ്രതിനിധീകരിക്കുന്നു. മറ്റാരുടെയെങ്കിലും വാച്ച് നിങ്ങൾ വാങ്ങിച്ച് ധരിക്കുകയാണെങ്കിൽ അവരുടെ മോശം സമയം നിങ്ങളുടെ ജീവിതത്തെയും ബാധിക്കുന്നു.
മോതിരം: സാധാരണയായി ആളുകൾ ആരുമായും മോതിരം പങ്കിടില്ല. എന്നാൽ ഒരു പാർട്ടിക്കോ ചടങ്ങിനോ പോകുമ്പോൾ നിങ്ങൾ ആരുടെയെങ്കിലും മോതിരം വാങ്ങി ധരിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ വിപരീത ഫലമുണ്ടാക്കും. വാസ്തു ശാസ്ത്ര പ്രകാരം മോതിരം പങ്കിടുന്നത് അശുഭകരമാണ്.
ALSO READ: Vastu Tips for Kitchen: ഈ സാധനങ്ങള്‍ ഒരിയ്ക്കലും അടുക്കളയില്‍ സൂക്ഷിക്കരുത്
പേന: സാധാരണയായി ബാങ്കിലോ ഏതെങ്കിലും ഓഫീസിലോ വച്ച് മറ്റുള്ളവരുടെ പേന ആവശ്യപ്പെട്ട് അത് തിരികെ നൽകാൻ മറക്കുന്നവരാണ് ഭൂരിഭാഗം പേരും. വാസ്തു പ്രകാരം, ഇത് തെറ്റാണ്, കാരണം ഒരു വ്യക്തിയുടെ ഭാഗ്യം പേനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വാസ്തുശാസ്ത്രം വ്യക്തമാക്കുന്നത്.
കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വാസ്തുശാസ്ത്ര സംബന്ധമായ സംശയനിവാരണങ്ങൾക്കായി വിദഗ്ധോപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...