Vastu Tips For Money: പലപ്പോഴും നമ്മൾ അറിയാതെ ചെയ്യുന്ന തെറ്റുകളാണ് വീട്ടിലെ വാസ്തു പ്രശ്നങ്ങൾക്ക് കാരണമാകാറുള്ളത്. ഇത്തരത്തിലുണ്ടാകുന്ന വാസ്തു ദോഷങ്ങള്‍ വീട്ടില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് പതിവാണ്. വീട്ടിലെ സന്തോഷവും ഐശ്വര്യവും എല്ലാം വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. വാസ്തു നിയമങ്ങൾ ശരിയായി പാലിച്ചില്ലെങ്കിൽ അവിടെ നിരവധി പ്രശ്നങ്ങൾ ഉടലെടുക്കുന്നു. എന്നാൽ നമ്മൾ പലപ്പോഴും ഇത് വാസ്തു ദോഷം ആണെന്ന് തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം.
വാസ്തു പ്രശ്നങ്ങൾ ആ വീട്ടിൽ താമസിക്കുന്ന ആളുകളെയും ബാധിക്കും. വാസ്തു നിയമപ്രകാരം കാര്യങ്ങൾ ചെയ്യുന്നവരാണെങ്കിൽ അധികം വീട്ടിൽ സന്തോഷവും ഐശ്വര്യവും നിറയും. എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങളെങ്കിൽ അത് ചിലപ്പോൾ വലിയ പ്രശ്നങ്ങൾ തന്നെ സൃഷ്ടിച്ചേക്കാം.
വാസ്തുശാസ്ത്ര പ്രകാരം നമ്മൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാം നമ്മുടെ ജീവിതത്തിൽ ശുഭമോ അശുഭകരമോ ആയ ഫലങ്ങൾ നൽകും. പലപ്പോഴും നമുക്ക് ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്ന പതിവ് പലർക്കുമുണ്ട്. ഇത് നെഗറ്റീവ് എനർജി കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ജീവിതത്തിലെ തടസ്സങ്ങൾ അവസാനിക്കാതെ പോകുന്നു. തടസ്സങ്ങൾ ഒന്നിനുപുറകെ ഒന്നായി വന്നുൊണ്ടിരിക്കും. മനസ്സിൽ അസ്വസ്ഥതയും നിരാശയും ഉണ്ടാകും. അത്തരത്തിൽ നിങ്ങൾക്കും സംഭവിക്കുന്നുണ്ടെങ്കിൽ വീടിന്റെ വാസ്തുവിൽ
ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അത്തരം വസ്തുക്കൾ വീട്ടിൽ നിന്ന് മാറ്റുന്നത് സന്തോഷവും സമൃദ്ധിയും നൽകും.
- വീട്ടിലെ അടുക്കള കുടുംബാംഗങ്ങളുടെ ആരോഗ്യവും സാമ്പത്തികവുമായ അവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഗ്യാസ് സ്റ്റൗ അബദ്ധവശാൽ പോലും വൃത്തിയില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കരുത്. അടുപ്പ് വൃത്തിയില്ലാത്തതായാൽ നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം.
- വീട്ടിലെ മുറികളിൽ നിന്ന് നെഗറ്റീവ് എനർജി പുറന്തള്ളാൻ നിങ്ങൾക്ക് ധൂപങ്ങൾ കത്തിക്കാവുന്നതാണ്. വാസ്തു പ്രകാരം ഇത് ചെയ്യുന്നതിലൂടെ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
- വാസ്തു പ്രകാരം, വീട്ടിൽ ജനലുകളിലോ വാതിലുകളിലോ സെലനൈറ്റ് കല്ല് (Selenite Stone) സ്ഥാപിക്കുന്നതിലൂടെ പുറത്തുനിന്നുള്ള നെഗറ്റീവ് എനർജി തടയാൻ കഴിയും. സൾഫേറ്റ് കൊണ്ട് നിർമ്മിച്ച വെള്ള നിറമുള്ള കല്ലാണിത്.
- വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ നെഗറ്റീവ് എനർജിക്ക് കാരണമാകുന്നുവെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഇത്തരം സാഹചര്യത്തിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ പുറത്ത് കളയേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇത് വീട്ടിൽ മറ്റ് നിരവധി പ്രശ്നങ്ങൾ കാരണമായേക്കാം.
- വീടിന്റെ വടക്ക് കിഴക്ക് ദിശ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിക്കിലാണ് ദൈവം കുടികൊള്ളുന്നത് എന്നാണ് പറയപ്പെടുന്നത്. വാസ്തു പ്രകാരം ഭാരമുള്ള വസ്തുക്കൾ വടക്കുകിഴക്ക് ദിശയിൽ നിന്ന് നീക്കം ചെയ്യുന്നതാണ് വീട്ടിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം.
- താക്കോലില്ലാത്ത പൂട്ട് വീട്ടിൽ ഉണ്ടെങ്കിൽ അവ ഉടൻ നീക്കം ചെയ്യുക. ഇത്തരം കാര്യങ്ങൾ വീട്ടിൽ നെഗറ്റീവ് ഊർജം ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.
- തുരുമ്പിച്ച വസ്തുക്കൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ നീക്കം ചെയ്യേണ്ടതുണ്ട്. തുരുമ്പിച്ച വസ്തുക്കൾ വളരെ വേഗത്തിൽ നെഗറ്റീവ് ഊർജ്ജത്തെ ആകർഷിക്കുന്നു.
- നിന്നുപോയ ക്ലോക്ക്, പൊട്ടിയ പാത്രങ്ങൾ തുടങ്ങിയവ വീട്ടിൽ നിന്നും മാറ്റുക. വാസ്തു പ്രകാരം നിന്നുപോയ ക്ലോക്കും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പൊട്ടിയ പാത്രവും വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ദാരിദ്ര്യത്തിന് കാരണമാകുന്നു. ഇത്തരം വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ ഉടനടി അത് മാറ്റേണ്ടതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...