Vastu tips: വീടിന്റെ നിർമാണ അവശിഷടങ്ങൾ ചുവരിനോട് ചേർത്താണോ ഇട്ടിരിക്കുന്നത്; വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും ഇക്കാര്യങ്ങൾ

Vastu shastra: വീട് നിര്‍മ്മാണത്തില്‍ നിന്ന് ശേഷിക്കുന്ന വസ്തുക്കള്‍ വീടിന്റെ ചുവരുകള്‍ക്ക് സമീപം സൂക്ഷിക്കുന്നത് ദോഷമാണെന്നും അവ നെ​ഗറ്റീവ് എനർജി ഉണ്ടാക്കുന്നുവെന്നും വാസ്തുശാസ്ത്ര വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 01:55 PM IST
  • കേടായതോ തകര്‍ന്നതോ ആയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കരുത്
  • പൊട്ടിയ വസ്തുക്കള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്
  • പ്രധാന വാതിലും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം
Vastu tips: വീടിന്റെ നിർമാണ അവശിഷടങ്ങൾ ചുവരിനോട് ചേർത്താണോ ഇട്ടിരിക്കുന്നത്; വീടിന്റെ ഐശ്വര്യം ഇല്ലാതാക്കും ഇക്കാര്യങ്ങൾ

വീടുകള്‍ നിര്‍മ്മിക്കുമ്പോൾ കൃത്യമായി വാസ്തു നിയമങ്ങള്‍ അനുസരിച്ചിട്ടും ഐശ്വര്യവും ഭാഗ്യവും ഉണ്ടാകുന്നില്ലെന്നും ജീവിതത്തില്‍ പലവിധത്തിലുള്ള തടസ്സങ്ങളും സമാധാനമില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും അനുഭവപ്പെടുന്നുവെന്നും പലരും പരാതിപ്പെടുന്നത് കാണാം. ഇതിന് കാരണം വീടിനുള്ളിലോ വസ്തുവിലോ നെഗറ്റീവ് ഊര്‍ജം പുറത്തുവിടുന്ന വസ്തുക്കൾ ആകാം. വീടുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തില്‍ നമ്മുക്ക് മനസ്സിലാക്കാത്ത കാര്യങ്ങളുമാകാം ഇത്തരം ദോഷങ്ങൾക്ക് പിന്നിലെന്നാണ് വാസ്തുശാസ്ത്ര വിദ​ഗ്ദർ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്ന ഒരു കാര്യമാണ് വീടിന് നിർമിച്ചതിന് ശേഷമുള്ള നിർമാണ വസ്തുക്കൾ അലക്ഷ്യമായി വീടിനോട് ചേർത്ത് സൂക്ഷിക്കുന്നത്.

മരപ്പലകകളോ ഇഷ്ടികകളോ ടൈല്‍ കഷ്ണങ്ങളോ മണല്‍ ചാക്കുകളോ വീടിന്റെ ഭിത്തിയോട് ചേര്‍ത്ത് സൂക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക. വീട് നിര്‍മ്മാണത്തില്‍ നിന്ന് ശേഷിക്കുന്ന വസ്തുക്കള്‍ വീടിന്റെ ചുവരുകള്‍ക്ക് സമീപം സൂക്ഷിക്കുന്നത് ദോഷമാണെന്നും അവ നെ​ഗറ്റീവ് എനർജി ഉണ്ടാക്കുന്നുവെന്നും വാസ്തുശാസ്ത്ര വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. അതുപോലെ തന്നെ, കേടായതോ തകര്‍ന്നതോ ആയ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കരുത്. പൊട്ടിയ വസ്തുക്കള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. വെള്ളം ലീക്ക് ചെയ്യുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കണം. വീട്ടിലേക്കുള്ള പ്രധാന വാതില്‍ വീടിന്റെ എല്ലാ കാര്യങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതിനാല്‍ പ്രധാന വാതിലും പരിസരവും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ALSO READ: Sabarimala: സത്രം കാനന പാത ഇത്തവണ തുറക്കും, ഭക്തരുടെ സുരക്ഷയ്ക്കായി സോളാർ ഫെൻസിങ്; മണ്ഡല മകരവിളക്കിനൊരുങ്ങി ശബരിമല

പ്രധാന വാതിലിന് കേടുപാടുകൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. വൃത്തിയുള്ള വീട്ടിലേ മഹാലക്ഷ്മി വസിക്കൂവെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. മഹാലക്ഷ്മി വസിക്കുന്ന വീട്ടിലേ സമ്പല്‍സമൃദ്ധിയും ഭാഗ്യവും ഐശ്വര്യവും ഉണ്ടാകൂ. വീട് ദിവസവും അടിച്ചു വാരി വൃത്തിയാക്കണം. ചിലന്തിവലകളും മറ്റ് ജീവികളും വീടിനുള്ളിൽ വസിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. കിടപ്പുമുറി, കുളിമുറി, അടുക്കള തുടങ്ങി വീടിന്റെ പ്രധാന ഭാ​ഗങ്ങൾ എല്ലാം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത വീട്ടില്‍ ദോഷങ്ങളും നിര്‍ഭാഗ്യങ്ങളും സംഭവിക്കും. കുടുംബാംഗങ്ങള്‍ക്ക് പലതരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News