വീട്ടിൽ എന്നും കലഹമാണോ? ഈ 13 കാര്യങ്ങൾ ശ്രദ്ധിക്കാമോ ഫലം ഉണ്ടാകും

പറമ്പിന്റെ  കന്നിമൂല മൂല ഉയർന്നും വടക്ക് കിഴക്കേമൂല ഏറ്റവും താഴ്ന്നും ആവണം. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 12:41 PM IST
  • കന്നിമൂല മൂല ഉയർന്നും വടക്ക് കിഴക്കേമൂല ഏറ്റവും താഴ്ന്നും ആവണം
  • 13 കാര്യങ്ങൾ ഇന്ന് തന്നെ വീട്ടിൽ ചെയ്തു നോക്കിയാൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യത
  • നാം ശ്രദ്ധിക്കാതെ പോവുന്ന ചില നിസ്സാരകാര്യങ്ങളാണ് പലതും
വീട്ടിൽ എന്നും കലഹമാണോ?  ഈ 13 കാര്യങ്ങൾ ശ്രദ്ധിക്കാമോ ഫലം ഉണ്ടാകും

വീട്ടിൽ സന്തോഷവും സമാധാനവും വേണം അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ചിലപ്പോൾ  വാസ്തുപരമായി പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും വീട്ടിൽ അടിക്കടി  രോഗ ദുരിതം, കലഹം എന്നിവ ഉണ്ടാവും നമ്മുടെ മാനസികാവസ്ഥ തന്നെ ഇത് മൂലം കുഴഞ്ഞ് മറിയും. എന്നാൽ ചിലപ്പോൾ നാം ശ്രദ്ധിക്കാതെ പോവുന്ന ചില നിസ്സാരകാര്യങ്ങളാണ് ഇതിനൊക്കെ പിന്നിൽ ഉണ്ടാവുന്നത്.താഴെപ്പറയുന്ന 13 കാര്യങ്ങൾ ഇന്ന് തന്നെ വീട്ടിൽ ചെയ്തു നോക്കിയാൽ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

∙ പറമ്പിന്റെ  കന്നിമൂല മൂല ഉയർന്നും വടക്ക് കിഴക്കേമൂല ഏറ്റവും താഴ്ന്നും ആവണം. 

∙ കിണറോ വാട്ടർടാങ്കോ വീടിൻറെ വടക്ക് കിഴക്കായിരിക്കണം. ജലസ്രോതസ്സ് വീടിൻറെ  അഗ്നികോണിൽ പാടില്ല

∙ നായയെ വീടിൻറെ പ്രധാന വാതിലിനരികിൽ കെട്ടിയിടരുത്. 

∙  വീട്ടിൽ കതക് തുറക്കുമ്പോൾ നേരെ കണ്ണാടി പാടില്ല. കണ്ണാടി ഉള്ള അലമാര പോലും പാടില്ല.

∙ കതക് തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അൽപം എണ്ണ ഒഴിച്ച് നിശബ്ദം ആക്കണം.അലമാരയുടെ കുറ്റിയും കൊളുത്തും താഴും താക്കോലും ഒക്കെ ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിലും പ്രശ്നങ്ങളുണ്ടാകാം. 

∙ പൊട്ടിയ കണ്ണാടിയും മറ്റും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്. പഴയ കണ്ണടയും വാച്ചും ചീത്ത വസ്ത്രങ്ങളും ഉപേക്ഷിക്കുക. 

∙  മഷി തീർന്ന ഡോട്ട് പേനകളും കളയണം. 

∙  കേടായവ ഇലക്ട്രിക് ഉപകരണങ്ങളും ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്.

∙ പൈപ്പിന് പ്രശ്നമുണ്ടെങ്കിൽ പുതിയ ടാപ്പ് പിടിപ്പിക്കണം, ലെള്ളം ലീക്കാവാൻ പാടില്ല. 

∙ കേടായ ബൾബുകൾ വീട്ടിൽ വെക്കാൻ പാടില്ല, അത് കളയണം

∙ ഒരു വർഷമോ അതിലധികമോ ആയി ഉപയോഗിക്കാത്ത അലമാരയിലെ പഴയ വസ്ത്രങ്ങൾ കളയണം അതല്ലെങ്കിൽ  ഉപയോഗിക്കാത്തവ കളയണം

∙ രാവിലെയും വൈകീട്ടും വൃത്തിയാക്കലും അടിച്ചു വാരലും ഒഴിവാക്കുക. സന്ധ്യക്ക് അഞ്ച് തിരിയിട്ടു നിലവിളക്കു കൊളുത്തി പ്രാർഥിക്കണം. അടുക്കും ചിട്ടയുമുള്ള വീടുകളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാവും
. ക്ഷേത്ര ദർശനവും, സത്സംഗങ്ങൾ കേൾക്കുന്നതും നല്ലത് തന്നെ

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News