ലക്ഷ്മി ദേവിയുടെ കൃപ നേടാം, ഈ നാല് കാര്യങ്ങൾ വീട്ടിൽ നിന്ന് മാറ്റുക

വാസ്തു പ്രകാരം വീടിന് സമീപം ഉണങ്ങിയ ചെടികൾ ഉണ്ടാകാൻ പാടില്ല.

Written by - Zee Malayalam News Desk | Last Updated : May 18, 2022, 11:57 AM IST
  • വാസ്തു പ്രകാരം, വീട്ടിൽ പഴയതും പൊട്ടിയതുമായ വസ്തുക്കൾ ഉണ്ടെങ്കിൽ ഒരു വ്യക്തിക്ക് രാഹുവിന്റെ കോപം നേരിടേണ്ടിവരും.
  • സാധനങ്ങൾ പൊട്ടിയിരിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
  • അത്തരം വസ്തുക്കൾ ഉടൻ വീട്ടിൽ നിന്ന് നീക്കം ചെയ്യണം.
ലക്ഷ്മി ദേവിയുടെ കൃപ നേടാം, ഈ നാല് കാര്യങ്ങൾ വീട്ടിൽ നിന്ന് മാറ്റുക

വാസ്തു പ്രകാരം നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. ഇത് പോസിറ്റീവും നെ​ഗറ്റീവും ആകാം. അതിനാൽ വാസ്തു പ്രകാരം വീട് പരിപാലിക്കേണ്ടത് ആവശ്യമാണ്. വീട് അലങ്കരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. എന്തൊക്കെ അലങ്കാര വസ്തുക്കൾ വയ്ക്കാം, എന്തൊക്കെ വയ്ക്കാൻ പാടില്ല എന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം. വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ വെച്ചാൽ അത് നെ​ഗറ്റീവ് ചിന്തകൾ ഉണ്ടാക്കുന്നു. 

ഉണങ്ങിയ ചെടികൾ

വാസ്തു പ്രകാരം വീടിന് സമീപം ഉണങ്ങിയ ചെടികൾ ഉണ്ടാകാൻ പാടില്ല. ഉണങ്ങിയ ചെടികൾ വീടിനെ പ്രതികൂലമായി ബാധിക്കുന്നു. വീടിന് ചുറ്റും ഉണങ്ങിയ മരങ്ങളും ചെടികളുമുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുകയും അതിന്റെ സ്ഥാനത്ത് മറ്റൊരു ചെടി നടുകയും വേണം. ഉണങ്ങിയ ചെടിയിൽ ശനിദോഷത്തിന്റെ ഫലം വർദ്ധിക്കുന്നു.

പൊട്ടിയ വസ്തുക്കൾ

വാസ്തു പ്രകാരം, വീട്ടിൽ പഴയതും പൊട്ടിയതുമായ വസ്തുക്കൾ ഉണ്ടെങ്കിൽ ഒരു വ്യക്തിക്ക് രാഹുവിന്റെ കോപം നേരിടേണ്ടിവരും. സാധനങ്ങൾ പൊട്ടിയിരിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരം വസ്തുക്കൾ ഉടൻ വീട്ടിൽ നിന്ന് നീക്കം ചെയ്യണം.

ചിലന്തിവല

വാസ്തു പ്രകാരം, വീട്ടിൽ ചിലന്തിവല ഉണ്ടെങ്കിൽ നെഗറ്റീവ് പ്രഭാവം വർധിക്കും. ചിലന്തി വലകൾ വേഗം നീക്കം ചെയ്യണം.

വീട് വൃത്തിയായി സൂക്ഷിക്കുക

വാസ്തു പ്രകാരം വീട്ടിൽ പൊടി, മണ്ണ്, അഴുക്ക് എന്നിവയുണ്ടെങ്കിൽ അവിടെ ലക്ഷ്മീ ദേവി വസിക്കില്ലെന്നാണ് പറയാറ്. അതിനാൽ ഇവ വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്. ദിവസവും ഉപ്പുവെള്ളം ഉപയോഗിച്ച് വീട് തുടയ്ക്കണം. ഉപ്പ് പോസിറ്റീവ് എനർജിയുടെ ഉറവിടമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News