Venus Transit: ചിങ്ങം രാശിയിലെ ശുക്ര സംക്രമണം ഈ രാശിക്കാരെ സമ്പന്നരാക്കും; ഭാ​ഗ്യം തെളിയും

ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലത്തിനൊപ്പം ലക്ഷ്മി ദേവിയുടെ അനു​ഗ്രഹവും ചില രാശികൾക്ക് ലഭിക്കും. ചിങ്ങം രാശിയിലാണ് ശുക്ര സംക്രമണം നടക്കാൻ പോകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 28, 2024, 08:25 AM IST
  • ശുക്രന്റെ സംക്രമണം മേടം രാശിക്കാർക്ക് ഗുണം ചെയ്യും.
  • കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും.
Venus Transit: ചിങ്ങം രാശിയിലെ ശുക്ര സംക്രമണം ഈ രാശിക്കാരെ സമ്പന്നരാക്കും; ഭാ​ഗ്യം തെളിയും

പ്രണയം, ആഡംബരം, സമ്പത്ത് എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. നിലവിൽ, ശുക്രൻ ചന്ദ്രന്റെ രാശിയിലാണ് സഞ്ചരിക്കുന്നത്. ജൂലൈ 31 ന് ശുക്രൻ കർക്കിടകം രാശിയിൽ നിന്ന് ചിങ്ങം രാശിയിലെത്തും. ഈ സംക്രമണം ചില രാശിക്കാരെ സമ്പന്നരാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവ് ശുഭകരമെന്ന് നോക്കാം.

ശുക്രന്റെ സംക്രമണം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ സന്തോഷവും സമാധാനവും നിറയും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ സ്രോതസ്സുകൾ ലഭിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ശുക്രന്റെ ചലനമാറ്റം ചിങ്ങം രാശിക്കാർക്ക് പ്രയോജനകരമാണ്. ജോലിസ്ഥലത്ത് നിക്ഷേപിക്കാൻ നല്ലൊരു ഇടപാട് ലഭിക്കും. ഇത് ലാഭകരമാകുകയും ചെയ്യും. ഒരു യാത്ര പോകാൻ അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയം ജീവിതത്തിൽ നിലനിൽക്കും. 

Also Read: Samsaptak Yog: സൂര്യനും ശനിയും ചേർന്ന് സൃഷ്ടിക്കും സമസപ്തകയോ​ഗം; ഈ രാശിക്കാർ ജാ​ഗ്രത പാലിക്കണം

 

മിഥുനം രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം ശുഭകരമാണ്. ഈ കാലയളവിൽ നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ഹ്രസ്വ യാത്രകൾക്ക് പോകാനും സാധ്യതയുണ്ട്. കരിയറിൽ പുതിയ ജോലികൾ ലഭിക്കും. തൊഴിൽപരമായും സാമ്പത്തികമായും നിങ്ങൾ വളരെയധികം പുരോഗതി കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News