Dhanshakti Rajayoga: ധനശക്തി രാജയോഗത്തിലൂടെ ഫെബ്രുവരിയിൽ ഈ രാശിക്കാർ പൊളിക്കും, നിങ്ങളുമുണ്ടോ?

Mangal Shukra Yuti 2024: ഫെബ്രുവരിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നതിലൂടെ ഒരു അടിപൊളി രാജയോഗം രൂപപ്പെടുകയാണ്.  ഇത് 3 രാശിക്കാരെ സമ്പന്നരാക്കാൻ കഴിയുന്ന ധനശക്തി രാജയോഗമാണ്.

Written by - Ajitha Kumari | Last Updated : Feb 1, 2024, 12:44 PM IST
  • ഫെബ്രുവരിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നതിലൂടെ ഒരു അടിപൊളി രാജയോഗം രൂപപ്പെടുകയാണ്
  • ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറാറുണ്ട്
  • അതിലൂടെ നിരവധി ശുഭ അശുഭ യോഗങ്ങളും രൂപപ്പെടാറുമുണ്ട്
Dhanshakti Rajayoga: ധനശക്തി രാജയോഗത്തിലൂടെ ഫെബ്രുവരിയിൽ ഈ രാശിക്കാർ പൊളിക്കും, നിങ്ങളുമുണ്ടോ?

Dhanshakti Rajayoga 2024: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശിമാറാറുണ്ട്.  അതിലൂടെ നിരവധി ശുഭ അശുഭ യോഗങ്ങളും രൂപപ്പെടാറുമുണ്ട്. ഫെബ്രുവരി മാസത്തിൽ ചൊവ്വയും ശുക്രനും സംക്രമിച്ച്  ഒരു പ്രധാന സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് ചൊവ്വ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 12 ന് ശുക്രൻ മകര രാശിയിൽ പ്രവേശിക്കും. ഇക്കാരണത്താൽ മകരത്തിൽ ചൊവ്വയുടെയും ശുക്രൻ്റെയും സംയോഗം ഉണ്ടാകും അതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ചൊവ്വയും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഉഗുണങ്ങൾ നൽകുമെന്ന് നമുക്ക് അറിയാം...

Also Read:  ഇന്ന് ഈ രാശിക്കാർക്ക് അടിപൊളിയായിരിക്കും, വ്യാഴ കൃപയാൽ ഇവർക്ക് ലഭിക്കും ധനനേട്ടം!

മേടം (Aries): ധനശക്തി രാജയോഗം മേട രാശിക്കാർക്ക് ശുഭകരമായിരിക്കും. മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയും ശുക്രനും ചേർന്ന് ധനശക്തി രാജയോഗം സൃഷ്ടിക്കുന്നു.  അതുകൊണ്ടുതന്നെ ഇത് ഇക്കൂട്ടർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാൻ കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കും, പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകാൻ സാധ്യത.

ഇടവം (Taurus): ധനശക്തി രാജയോഗം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ധനശക്തി രാജയോഗത്തിന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കാൻ കഴിയും. ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും പൂർത്തിയാക്കാൻ കഴിയും.  നല്ല വാർത്തകൾ ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും നല്ലതായിരിക്കും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും. 

Also Read:  മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത;വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്!

 

ധനു (Sagittarius): ധനു രാശിക്കാർക്ക് ധനശക്തി രാജയോഗത്തിൽ നിന്ന് വലിയ ലാഭം ലഭിക്കും. ഇവർക്ക് അപ്രതീക്ഷിതമായി നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കാനുള്ള സാധ്യത, പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ വലിയ ആശ്വാസം ലഭിക്കും. കരിയറിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. വ്യക്തിത്വം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News