Guru Shukra Yuti: മേടത്തിൽ വ്യാഴ-ശുക്ര സംയോഗം; ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല!

Shukra Gochar: ഓരോ ഗ്രഹവും അതിന്റെ നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്. വ്യാഴം ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തുടരും. ഈ സമയത്ത് വ്യാഴം മേടത്തിലാണ്. ഏപ്രില്‍ 24 ന് ശുക്രനും ഈ രാശിയില്‍ പ്രവേശിക്കും. 

Written by - Ajitha Kumari | Last Updated : Jan 31, 2024, 12:33 AM IST
  • ഓരോ ഗ്രഹവും അതിന്റെ നിശ്ചിത കാലയളവിനു ശേഷം രാശി മാറാറുണ്ട്
  • വ്യാഴം ഒരു വര്‍ഷത്തോളം ഒരേ രാശിയില്‍ തുടരും
  • ശുക്രന്റെയും വ്യാഴത്തിന്റെയും ഒരു സംയോഗം മേട രാശിയില്‍ നടക്കും
Guru Shukra Yuti: മേടത്തിൽ വ്യാഴ-ശുക്ര സംയോഗം; ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല!

Shukra Guru Yuti 2024: അസുരന്മാരുടെ ഗുരുവായ ശുക്രന്റെയും ദേവന്മാരുടെ ഗുരുവായ വ്യാഴത്തിന്റെയും സംയോഗം പല രാശിക്കാരുടെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തും. ഈ രാശിക്കാര്‍ക്ക് ബമ്പര്‍ നേട്ടങ്ങൾ ലഭിക്കും, സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. വ്യാഴം-ശുക്ര സംയോഗത്താല്‍ ഭാഗ്യകാലം തുടങ്ങുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: ചൊവ്വ ശുക്ര സംഗമം സൃഷ്ടിക്കും ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

മേടം (Aries):  ഈ രാശിയുടെ ലഗ്‌ന ഭവനത്തില്‍ രണ്ട് ഗ്രഹങ്ങളുടെയും സംയോഗം സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഗ്രഹസംയോഗം ഇവർക്ക് വലിയ ഭാഗ്യമായിരിക്കും. ഇവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും. സമൂഹത്തില്‍ ആദരവും ഒപ്പം ബിസിനസിൽ തുടര്‍ച്ചയായ ലാഭം ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.  ഈ സമയം നിങ്ങളുടെ ജോലികളെല്ലാം വിലമതിക്കും. അതിലൂടെ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്.  ദാമ്പത്യ ജീവിതവും ഈ സമയം നല്ലതായിരിക്കും.

മിഥുനം (Gemini): മിഥുനം രാശിയില്‍ ശുക്രനും വ്യാഴവും പതിനൊന്നാം ഭാവത്തിലാണ് കൂടിച്ചേരുന്നത്. ഇതിലൂടെ ഇവർക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ഇതോടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. കരിയറില്‍ നിങ്ങള്‍ക്ക് വലിയ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതോടൊപ്പം നിങ്ങളുടെ ജോലിയും അര്‍പ്പണബോധവും എല്ലാവരില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസ ലഭിച്ചേക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. 

Also Read: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...

കർക്കിടകം (Cancer):  ഈ രാശിയുടെ പത്താം ഭാവത്തില്‍ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോഗം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയം നേടാന്‍ കഴിയും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുതിയ എന്തെങ്കിലും തുടങ്ങാൻ കഴിയും. ഭാവിയില്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ഉണ്ടായേക്കാം. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ കൊണ്ട് നിങ്ങള്‍ക്ക് എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാൻ കഴിയും. സമൂഹത്തില്‍ ആദരവ് വര്‍ദ്ധിക്കും.

ധനു (Sagittarius): ഈ കൂടിച്ചേരൽ ധനു രാശിക്കാർക്കും ഗുണം ചെയ്യും. ധനു രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ സംഗമം ഉണ്ടാകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം.  പ്രണയബന്ധത്തില്‍ വിജയം നേടാനാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മത്സരങ്ങളില്‍ വിജയം ലഭിക്കും. സാമൂഹിക മേഖലയില്‍ സ്വാധീനവും സ്ഥാനമാനങ്ങളും ലഭിക്കും. 

Also Read: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ സൂപ്പ് സൂപ്പറാ, അറിയാം... 

ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് ഈ സംയോഗം ശുഭകരമായിരിക്കും. ചിങ്ങം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ഈ സംഗമം ഉണ്ടാകുന്നത്.  ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമയം കഴിയും. സാമൂഹിക മേഖലയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയും. ബിസിനസുകാര്‍ക്ക് പുതിയ ലാഭകരമായ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ കഴിയും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News