7th Pay Commission : സർക്കാർ ജീവനക്കാർ ഭവന വായ്പ പലിശ അധികം നൽകേണ്ടി വരും; കേന്ദ്രം എച്ച്ബിഎ വർധിപ്പിക്കാൻ ഒരുങ്ങുന്നു

7th Pay Commission HBA Latest Update : 2022 ഏപ്രിൽ ഒന്ന് മുതൽ കേന്ദ്രം എച്ച്ബിഎയുടെ പലിശ നിരക്ക് 7.10 ശതമാനമായി കുറച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 02:38 PM IST
  • നിലവിൽ 7.1 ശതമാനം പലിശയാണ് കേന്ദ്രം എച്ച്ബിഎയ്ക്കേർപ്പെടുത്തിയിരിക്കുന്നത്.
  • നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് ആശ്വാസമായി എച്ച്ബിഎയുടെ 80 ബേസിസ് പോയിന്റ് കുറച്ച് പലിശ 7.10 ശതമാനമാക്കിയിരുന്നു
7th Pay Commission : സർക്കാർ ജീവനക്കാർ ഭവന വായ്പ പലിശ അധികം നൽകേണ്ടി വരും; കേന്ദ്രം എച്ച്ബിഎ വർധിപ്പിക്കാൻ ഒരുങ്ങുന്നു

ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് ഭവന വായ്പയ്ക്കായി ഏർപ്പെടുത്തിയ സബ്സിഡി ഇനമാണ് ഹൗസ് ബിൾഡിങ് അഡ്വാൻസസ് (എച്ച്ബിഎ). ഇത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ കേന്ദ്രം എച്ച്ബിഎ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് ദേശീയ മാധ്യമമായ ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നത്. 

നിലവിൽ 7.1 ശതമാനം പലിശയാണ് കേന്ദ്രം എച്ച്ബിഎയ്ക്കേർപ്പെടുത്തിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് ആശ്വാസമായി എച്ച്ബിഎയുടെ 80 ബേസിസ് പോയിന്റ് കുറച്ച് പലിശ 7.10 ശതമാനമാക്കിയിരുന്നു. നിലവിലെ സാമ്പത്തിക വർഷത്തേക്ക് മാത്രമാണ് ഭവന നഗരകാര്യ മന്ത്രാലയം ഈ പലിശ നിരക്ക് നിജപ്പെടുത്തിയിരിക്കുന്നത്. അതായത് ഏപ്രിൽ ഒന്ന് മുതൽ എച്ച്ബിഎ പലിശ നിരക്ക് കേന്ദ്രം ഉയർത്തിയേക്കും.

ALSO READ : 7th Pay Commission: ഇവർക്കാർക്കും ഇനി വീട്ട് വാടക അലവൻസിന് അർഹതയില്ല, ഏഴാം ശമ്പള കമ്മീഷനിലെ വ്യവസ്ഥകൾ ഇങ്ങനെ

കേന്ദ്രത്തിന്റെ കീഴിലുള്ള സ്ഥിരം ജീവനക്കാർക്ക് മാത്രമാണ് എച്ച്ബിഎയ്ക്ക് അർഹതയുള്ളത്. താൽക്കാലിക ജീവനക്കാർ അഞ്ച് വർഷം തുടർച്ചയായി സർവീസിൽ തുടർന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. അതേസമയം അവർക്ക് സർക്കാരിന്റെ സ്ഥിരം ജോലിയിൽ പ്രവേശിക്കാൻ സാധിക്കില്ല. വീട് നിർമാണത്തിനോ, ഫ്ലാറ്റ് അല്ലെങ്കിൽ സ്ഥലം വാങ്ങുന്നതിനോ നിലവിൽ താമസിക്കുന്ന ഇടം പുതുക്കി പണിയുന്നതിനോ എടുക്കുന്ന വായ്പയ്ക്ക് എച്ച്ബിഎ ലഭിക്കുന്നതാണ്. ഭാര്യയും ഭർത്താവും കേന്ദ്ര സർക്കാർ ജീവനക്കാരാണെങ്കിലും രണ്ട് പേർക്കും എച്ച്ബിഎ ലഭിക്കുന്നതാണ്.

2017ൽ എച്ച്ബിഎയുടെ പുതുക്കിയ നിയമപ്രകരാം ജീവനക്കാർക്ക് തങ്ങളുടെ 34 മാസത്തെ അടിസ്ഥാന ശമ്പളം വായ്പയായി വാങ്ങിക്കാവുന്നതാണ്. അതായത് ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷവും പരമാവധി 25 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ബാങ്കിൽ നിന്ന് ലോൺ അനുവദിക്കുന്നത് മുതൽ ജീവനക്കാർ എച്ച്ബിഎയ്ക്ക് യോഗ്യത ലഭിക്കുന്നതാണ്. വായ്പ എടുക്കുന്ന തുകയ്ക്കനുസരിച്ചാണ് പലിശ ഈടാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News