7th Pay Commission Latest News : ജൂലൈ മാസത്തിൽ പ്രഖ്യാപിക്കേണ്ട ക്ഷാമബത്ത വർധനവിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. നിലവിൽ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്ന ജി20 ഉച്ചക്കോടി സമ്മേളനത്തിന് ശേഷം നരേന്ദ്ര മോദി സർക്കാർ തങ്ങളുടെ ജീവനക്കാരുടെ ഡിഎ (ക്ഷാമബത്ത) ഉയർത്തി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണ മൂന്ന് ശതമാനമാകും ഡിഎ ഉയർത്തുകയെന്നാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമമായ ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ സർക്കാർ ജീവനക്കാരുടെ ഡിഎ 45 ശതമാനായി ഉയരും.
ശമ്പളത്തിലെ വർധനവ് എത്ര?
റിപ്പോർട്ടുകൾ പ്രകാരം ക്ഷാമബത്ത മൂന്ന് ശതമാനം ഉയർന്ന് 45 ശതമാനായെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവുണ്ടാകുന്നതാണ്. ഉദ്ദാഹരണത്തിന് ഇപ്പോൾ 50,000 രൂപ ആകെ ശമ്പളമായി ലഭിക്കുന്ന ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 15,000 രൂപയാണെങ്കിൽ 6,300 രൂപ (42% ഡിഎ) ക്ഷാമബത്തയായി ലഭിക്കുന്നതാണ്. ഇതിൽ മൂന്ന് ശതമാനം ഡിഎ ഉയർത്തുകയാണെങ്കിൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത 6,750 രൂപയായി ഉയരുന്നതാണ്. 450 രൂപയാണ് പ്രതിമാസം ശമ്പളത്തിലുണ്ടാകുന്ന വർധനവ്.
ALSO READ : സെപ്റ്റംബറിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിക്കും? പ്രഖ്യാപനം ജി-20 -ക്ക് ശേഷം ?
എന്തുകൊണ്ട് 3% ഡിഎ വർദ്ധന
ജൂലൈയിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 15 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിനാൽ, ക്ഷാമബത്ത വർധന 3 ശതമാനത്തിനേക്കാൾ അൽപ്പം കൂടുതലായിരിക്കും.2023 സെപ്റ്റംബറിൽ ഡിഎയിൽ 3% വർദ്ധനവ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.കേന്ദ്രം മൂന്ന് ശതമാനം ഡിഎ വർദ്ധന പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് 45 ശതമാനമായും പെൻഷൻകാർക്കുള്ള ഡിആർ നിരക്കും 45 ശതമാനമായും ഉയരും. പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഡിഎ വർദ്ധനവ് 2023 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ലഭിക്കുന്നത്.
3% ഡിഎ വർദ്ധനവ്: ആർക്കൊക്കെ പ്രയോജനം ലഭിക്കും?
1 കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടുത്ത റൗണ്ട് ഡിഎ/ഡിആർ വർധനയുടെ പ്രയോജനം ലഭിക്കും. 2023 മാർച്ചിൽ ഡിഎ/ഡിആർ നിരക്ക് 38% ൽ നിന്ന് 42% ആയി 4% വർധിപ്പിച്ചിരുന്നു.
ഡിഎ വർദ്ധനവ് സർക്കാർ ജീവനക്കാരെ എങ്ങനെ ബാധിക്കും?
ക്ഷാമബത്ത വർധിപ്പിക്കുന്നത്, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനെതിരെ അവരുടെ ബജറ്റ് ക്രമീകരിക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാരെ സഹായിക്കും. ഡിഎയ്ക്ക് മൊത്തത്തിലുള്ള ശമ്പളം വർദ്ധിപ്പിക്കാൻ കഴിയുമെന്നതിനാൽ, ക്ഷാമബത്തയിലെ ഏത് വർദ്ധനവും വലിയ നികുതി ബാധ്യതയ്ക്ക് കാരണമായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...