ന്യൂ ഡൽഹി : ആധാർ വിവരങ്ങൾ പത്ത് വർഷം കഴിയുമ്പോൾ പുതുക്കണമെന്ന് പുതിയ മാർഗനിദ്ദേശവും കേന്ദ്രം. ആധാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പത്ത് വർഷം കൂടുമ്പോൾ പുതുക്കണമെന്നാണ് കേന്ദ്ര നിർദേശം. സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റെപ്പോസിറ്റോറിയിൽ (സിഐഡിആർ) രേഖപ്പെടുത്തുന്ന വിവരങ്ങൾക്ക് കൃത്യത ഉറപ്പ് വരുത്താനാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയം ഉത്തരവിറയ്ക്കിയത്. വിവരങ്ങൾക്ക് മാറ്റമില്ലെങ്കിലും പത്ത് വർഷം കൂടുമ്പോൾ ഒരിക്കൽ രേഖകൾ പുതുക്കണമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടൽ വഴിയും ആധാർ കേന്ദ്രങ്ങളിലൂടെയും വിവരങ്ങൾ സമർപ്പിച്ച് പുതുക്കാവുന്നതാണ്. ഇതിനായി യുഐഡിഎഐ മൈ ആധാർ പോർട്ടലിൽ 'അപ്ഡേറ്റ് ഡോക്യുമെന്റ്' എന്ന് ഓപ്ഷൻ നൽകിട്ടുണ്ട്. മൈ ആധാർ ആപ്പിലും ഈ സേവനം ലഭ്യമാണ്. ആധാർ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം യുഐഡിഎഐ പത്ത് വർഷം പഴക്കമുള്ള യുണീഖ് ഐഡി പുതുക്കാൻ നിർദേശം നൽകിയിരുന്നു.
134 കോടി ആധാർ നമ്പരുകളാണ് രാജ്യത്ത് ഇതുവരെ നൽകിട്ടുള്ളത്. അതേസമയം എത്രത്തോളം ആധാർ കാർഡ് ഉടമകൾ തങ്ങളുടെ വിവരങ്ങൾ പുതുക്കണം എന്നതിനെ കുറിച്ച് യുഐഡിഎഐ വ്യക്തമാക്കിട്ടില്ല. കഴിഞ്ഞ വർഷം ഏകദേശം 16 കോടി ആധാർ ഉപഭോക്താക്കളുടെ വിവരങ്ങൾ പുതുക്കിയിരുന്നു.
ആധാർ ഇപ്പോൾ രാജ്യത്തെ ഒരു പ്രധാന തിരിച്ചറിയൽ രേഖയായി മാറിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാനങ്ങളുടെ ആയിരത്തോളം പദ്ധതികൾ ആധാറുമായി ബന്ധപ്പെടുത്തിയ സംഘടിപ്പിക്കുന്നത്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ ഡേറ്റകൾ കൃത്യമായി പുതുക്കേണ്ടത് അനിവാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...