Good News..! ഉത്സവ കാലത്ത് EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും 81,000 രൂപ...!!

റിപ്പോര്‍ട്ട് അനുസരിച്ച്  EPFO പലിശ തുക ഉപഭോതാക്കളുടെ അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 03:53 PM IST
  • EPFO പലിശ തുക ഉപഭോതാക്കളുടെ അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതായത്, അക്കൗണ്ട് ഉടമകള്‍ക്ക് പലിശയിനത്തില്‍ ഒരു വലിയ തുക ലഭിക്കാന്‍ പോകുന്നു
Good News..! ഉത്സവ കാലത്ത്  EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും  81,000 രൂപ...!!

EPFO Latest Update: EPF അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). 2021 - 2022 സാമ്പത്തിക  വര്‍ഷത്തെ പലിശ സംബന്ധിച്ച പ്രധാന വിവരമാണ് ഇപ്പോള്‍  പുറത്തുവന്നിരിയ്ക്കുന്നത്. 

അതായത്,  EPFഅക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലേക്ക് 81,000 രൂപയെത്താം...!!   റിപ്പോര്‍ട്ട് അനുസരിച്ച്  EPFO പലിശ തുക ഉപഭോതാക്കളുടെ അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.  അതായത്, അക്കൗണ്ട് ഉടമകള്‍ക്ക് പലിശയിനത്തില്‍ ഒരു  വലിയ തുക ലഭിക്കാന്‍ പോകുന്നു...!! ഇതിന്‍റെ പ്രയോജനം എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ  7 കോടി വരിക്കാർക്ക്, ഈ മാസം അവസാനത്തോടെ ലഭിക്കും. 

Also Read:  Indian Railways Update: വർഷങ്ങളായി തുടരുന്ന ഈ പരമ്പര നിര്‍ത്തലാക്കി ഇന്ത്യന്‍ റെയില്‍വേ..!!

റിപ്പോര്‍ട്ട് അനുസരിച്ച്  2022 സാമ്പത്തിക വർഷത്തേക്കുള്ള പലിശ EPF അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിലേക്ക് സർക്കാർ ഉടന്‍  ട്രാൻസ്ഫർ ചെയ്യും. ഇത്തവണ 8.1 % നിരക്കിലാണ്  പലിശ ലഭ്യമാകുക. അതായത് കഴിഞ്ഞ  40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. 

Also Read:  BHU Beef controversy: പരീക്ഷയ്ക്ക് ബീഫിനെപ്പറ്റി ചോദ്യം, ബിഎച്ച്‌യുവിൽ വന്‍ പ്രതിഷേധം
 
EPFO പലിശ എങ്ങിനെ കണക്കാക്കാം?  

നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 10 ലക്ഷം രൂപയുണ്ടെങ്കിൽ പലിശയായി 81,000 രൂപ ലഭിക്കും.
നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപയാണ് ഉള്ളതെങ്കില്‍ പലിശയായി 56,700 രൂപ ലഭിക്കും. നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 5 ലക്ഷം രൂപയുണ്ടെങ്കിൽ 40,500 രൂപ പലിശയായി ലഭിക്കും. നിങ്ങളുടെ പിഎഫ്  അക്കൗണ്ടിൽ വെറും ഒരു ലക്ഷം രൂപയാണ് ഉള്ളതെങ്കിലും നിങ്ങള്‍ക്ക് നല്ലൊരു തുക പലിശയായി ലഭിക്കും. അതായത് നിങ്ങള്‍ക്ക്  8,100 രൂപ ലഭിക്കും. 

EPFO പലിശയിനത്തില്‍ നല്‍കുന്ന ഈ  തുക നിങ്ങളുടെ അക്കൗണ്ടില്‍ എത്തിയോ എന്ന് എങ്ങിനെ അറിയാന്‍ സാധിക്കും? ഇത് വീട്ടിലിരുന്ന് പോലും വളരെ എളുപ്പത്തില്‍ നിങ്ങൾക്ക് കണ്ടെത്താനാകും.  അതിനായി താഴെപ്പറയുന്ന ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം...  

1. നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ, ആദ്യം നിങ്ങൾ epfindia.gov.in-ൽ പ്രവേശിക്കുക. 

2.  ഇതിന് ശേഷം 'Click here to know your PF Balance' എന്ന  ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

3.  ഇതിന് ശേഷം റീഡയറക്‌ട് ലിങ്ക് വഴി epfoservices.in/epfo/ എന്ന പേജിലേക്ക് പോകണം.

4. ഈ പേജില്‍ കാണുന്ന 'മെമ്പർ ബാലൻസ് ഇൻഫർമേഷൻ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

5. ഇവിടെ നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നല്‍കുക.  

6. അതിനുശേഷം നിങ്ങൾ നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുത്ത് നിങ്ങളുടെ സംസ്ഥാനത്തിന്‍റെ  EPFO ​​ഓഫീസിന്‍റെ  വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യണം.

7. അതിന് ശേഷം 'സബ്മിറ്റ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. 

ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാകുമ്പോൾ, നിങ്ങളുടെ പിഎഫ് അക്കൗണ്ട് ബാലൻസ് എത്രയുണ്ട് എന്ന്  സ്ക്രീനിൽ പ്രദർശിപ്പിക്കും.

മൊബൈല്‍ ഫോണിലൂടെയും  പിഎഫ് അക്കൗണ്ട് ബാലൻസ് അറിയാന്‍ സാധിക്കും.  അതിനായി ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. 

നിങ്ങൾ EPFO-യിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ വേണമെങ്കിൽ, നിങ്ങൾ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴിൽ TAM എന്നും എഴുതുന്നു. ഹിന്ദിയിൽ വിവരങ്ങൾ ലഭിക്കാൻ, നിങ്ങൾ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം  അറിയാന്‍ സാധിക്കും.  

UMANG ആപ്പ്  വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം. 

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ Play Store-ൽ നിന്ന് UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് ആപ്പിൽ ലോഗിൻ ചെയ്യുക. മുകളിൽ ഇടത് കോണിലുള്ള മെനുവിലുള്ള  'സർവീസ് ഡയറക്ടറി' എന്നതില്‍ എത്തുക. ഇവിടെ EPFO ​​ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.   View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്പറും OTP വഴിയും ബാലൻസ് പരിശോധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News