PM Kisan Latest Update: പിഎം കിസാൻ പദ്ധതിയിൽ വന്‍ മാറ്റങ്ങൾ, കോടിക്കണക്കിന് കർഷകരെ നേരിട്ട് ബാധിക്കും

PM Kisan Latest Update:  വഞ്ചന തടയാനും e-KYC പൂർത്തിയാക്കാനും ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം പിഎം കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ഈ ആപ്പ് വഴി, മുഖ പ്രാമാണീകരണത്തിലൂടെ e-KYC  പൂർത്തിയാക്കാൻ കഴിയും

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 07:04 PM IST
  • പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളെ നേരിട്ട് ബാധിക്കും.
PM Kisan Latest Update: പിഎം കിസാൻ പദ്ധതിയിൽ വന്‍ മാറ്റങ്ങൾ, കോടിക്കണക്കിന് കർഷകരെ നേരിട്ട് ബാധിക്കും

PM Kisan Latest Update: രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന  (PM Kisan Samman Nidhi Yojana). രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട്  എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ധനസഹായം  കേന്ദ്ര സർക്കാർ കര്‍ഷകര്‍ക്ക് നല്‍കി വരുന്നു. 

Also Read:  Saving Account Rules: ഒരു സേവിംഗ്സ് അക്കൗണ്ടിൽ എത്രമാത്രം പണംനിക്ഷേപിക്കാം? 

വര്‍ഷം തോറും  6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക വിതരണം ചെയ്യുന്നത്.  ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

Also Read:  Finance Tips: എളുപ്പത്തില്‍ സാമ്പന്നനാകാം!! ഈ 3 സുവർണ്ണ നിയമങ്ങൾ പാലിച്ചോളൂ 

കഴിഞ്ഞ ഫെബ്രുവരി 27ന് സർക്കാർ കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു  കൈമാറിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്. 

എന്നാല്‍, പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിക്കുന്ന ഒരു പ്രധാന വിവരം പുറത്തുവിട്ടിരിയ്ക്കുകയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. അതായത്, ഈ പദ്ധതിയുടെ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളെ നേരിട്ട് ബാധിക്കും. 

നിങ്ങൾ പിഎം കിസാൻ സമ്മാൻ നിധി യോജന സ്റ്റാറ്റസ് കാണുന്ന രീതി പൂർണ്ണമായും മാറ്റി. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലെ ഗുണഭോക്താവിന്‍റെ  സ്റ്റാറ്റസ് വീക്ഷിക്കുന്ന രീതി പൂർണമായും മാറി. ഇതിന് പുറമെ പിഎം കിസാന്‍റെ മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് ഇപ്പോൾ നിങ്ങൾക്ക് ഗുണഭോക്തൃ നില കാണണമെങ്കിൽ, ഇതിനായി നിങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ആവശ്യമാണ്.

ഒടിപിയുടെയും വിരലടയാളത്തിന്‍റെയും ആവശ്യമില്ല,
വഞ്ചന തടയാനും e-KYC പൂർത്തിയാക്കാനും ലക്ഷ്യമിട്ട് കൃഷി മന്ത്രാലയം പിഎം കിസാൻ മൊബൈൽ ആപ്പ് പുറത്തിറക്കി. ഈ ആപ്പ് വഴി, മുഖ പ്രാമാണീകരണത്തിലൂടെ e-KYC  പൂർത്തിയാക്കാൻ കഴിയും. ഈ രീതിയിൽ, ഒരിയ്ക്കല്‍ e-KYC ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് പിന്നീട്  OTPയും  വിരലടയാളവും ആവശ്യമില്ല. 

മറുവശത്ത്, സർക്കാർ ഇതിനകം പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13 തവണകൾ അനുവദിച്ചു. എന്നാൽ 14-ാം ഗഡു സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

പ്രധാനമന്ത്രി കിസാൻ നിധിയുടെ 14-ാം ഗഡു ജൂലൈ 15-നകം  സർക്കാരിന് കൈമാറാൻ കഴിയുമെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് സർക്കാരോ കൃഷി മന്ത്രാലയമോ ഔദ്യോഗിക വിവരങ്ങളൊന്നും നൽകിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News