Gratuity and Pension Rule: കേന്ദ്ര ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത.. സർക്കാർ ചട്ടങ്ങൾ മാറ്റി, പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം!

Pension Rule: കേന്ദ്ര ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ.  ഇത് ജീവനക്കാർ അവഗണിക്കുകയാണെങ്കിൽ അതിന് അവർക്ക് വലിയ വില കൊടുക്കേണ്ടിവരും.  ഇതുമാത്രമല്ല വിരമിച്ചശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെടേണ്ടി വന്നേക്കാം.

Written by - Ajitha Kumari | Last Updated : Mar 24, 2023, 05:15 PM IST
  • കേന്ദ്ര സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സുപ്രധാന ചട്ടങ്ങളിൽ മാറ്റം
  • സർക്കാർ മാറ്റിയ ചട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും അയച്ചിട്ടുണ്ട്
  • കേന്ദ്ര ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമായിരിക്കും
Gratuity and Pension Rule: കേന്ദ്ര ജീവനക്കാർക്ക് ഞെട്ടിക്കുന്ന വാർത്ത.. സർക്കാർ ചട്ടങ്ങൾ മാറ്റി, പെൻഷനും ഗ്രാറ്റുവിറ്റിയും നിലച്ചേക്കാം!

Gratuity and Pension Rule: കേന്ദ്ര ജീവനക്കാർക്കുള്ള ജനുവരി മാസത്തെ ക്ഷാമബത്ത ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിന്റെ പ്രഖ്യാപനത്തിനായി കോടിക്കണക്കിന് ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്. ഇതിനിടയിൽ കേന്ദ്ര ജീവനക്കാർക്ക് സർക്കാർ കർശനമായ ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ജീവനക്കാർ അവഗണിക്കുകയാണെങ്കിൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.  മാത്രമല്ല വിരമിച്ചശേഷം ഇവർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും നഷ്ടപ്പെട്ടേക്കും.  

Also Read: Fixed Deposit: ഈ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തൂ, പണം വേഗം ഇരട്ടിപ്പിക്കാം..!!

കേന്ദ്ര ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമായിരിക്കും

ഏതെങ്കിലും ജീവനക്കാർ ജോലിക്കിടെ ജോലിയിൽ അശ്രദ്ധ കാട്ടിയാൽ വിരമിച്ച ശേഷം ഇവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും റദ്ദാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  ഈ ഉത്തരവ് കേന്ദ്ര ജീവനക്കാർക്ക് ബാധകമായിരിക്കും. ഇത് വരും കാലങ്ങളിൽ വിവിധ സംസ്ഥാന സർക്കാരുകളും നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സർക്കാർ ഉത്തരവിറക്കി

കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) റൂൾ 2021 പ്രകാരം സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. CCS (പെൻഷൻ) ചട്ടങ്ങൾ 2021 ലെ 8-ാം ചട്ടം സർക്കാർ മാറ്റിയിരിക്കുകയാണ്.  കൂടാതെ അതിൽ പുതിയ വ്യവസ്ഥകൾ ചേർക്കുകയും ചെയ്തു. കേന്ദ്ര ജീവനക്കാർ തങ്ങളുടെ ജോലിക്കിടെ ഗുരുതരമായ കുറ്റകൃത്യമോ അശ്രദ്ധയോ കാണിച്ചാൽ വിരമിച്ച ശേഷം അവരുടെ ഗ്രാറ്റുവിറ്റിയും പെൻഷനും നിർത്തലാക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.  സർക്കാർ മാറ്റിയ ചട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും അയച്ചിട്ടുണ്ട്.  ഇതുമാത്രമല്ല കുറ്റക്കാരായ ജീവനക്കാരുടെ വിവരം ലഭിച്ചാൽ അവരുടെ പെൻഷനും ഗ്രാറ്റുവിറ്റിയും നിർത്തിവയ്ക്കാൻ നടപടിയെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  അതായത് ഈ ചട്ടത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

Also Read: മുട്ട കഴിച്ചാലും തടി കുറയ്ക്കാം ഈ 3 കാര്യങ്ങൾ കൂടി യോജിപ്പിച്ചാൽ മതി!

 

ആരാണ് നടപടി എടുക്കുക?

>> വിരമിച്ച ജീവനക്കാരന്റെ നിയമന അതോറിറ്റിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രസിഡന്റുമാർക്ക് ഗ്രാറ്റുവിറ്റിയോ പെൻഷനോ തടഞ്ഞുവയ്ക്കാനുള്ള അധികാരമുണ്ട്.

>> വിരമിക്കുന്ന ജീവനക്കാരനെ നിയമിച്ചിട്ടുള്ള ബന്ധപ്പെട്ട മന്ത്രാലയവുമായോ വകുപ്പുമായോ ബന്ധപ്പെട്ടിരിക്കുന്ന സെക്രട്ടറിമാർക്ക് പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്.

>> ഒരു ജീവനക്കാരൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ നിന്നും വിരമിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാരായ ജീവനക്കാരുടെ വിരമിക്കലിന് ശേഷം പെൻഷനും ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ സിഎജിക്ക് അധികാരമുണ്ട്. 

Also Read: Guru Gochar 2023: ഗുരു രാഹു സംക്രമം സൃഷ്ടിക്കും ഗുരുചണ്ഡാള യോഗം; ഈ 5 രാശിക്കാർ സൂക്ഷിക്കുക!

 

കുറ്റക്കാർക്കെതിരെ എങ്ങനെയായിരിക്കും നടപടി?

>> ചട്ടം അനുസരിച്ച് ജോലിക്കിടെ ജീവനക്കാർക്കെതിരെ എന്തെങ്കിലും വകുപ്പുതലമോ അല്ലെങ്കിൽ ജുഡീഷ്യൽ നടപടിയോ ഉണ്ടായാൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടത് ആവശ്യമാണ്.

>> റിട്ടയർമെന്റിന് ശേഷം ഒരു ജീവനക്കാരനെ വീണ്ടും കരാറിൽ നിയമിച്ചാൽ ഈ നിയമങ്ങൾ അയാൾക്കും ബാധകമാകും.

>> ഒരു ജീവനക്കാരൻ വിരമിച്ചതിന് ശേഷം അയാൾക്ക്  പെൻഷനോ ഗ്രാറ്റുവിറ്റിയോ ലഭിച്ചിട്ടുണ്ടെങ്കിലും  അതിനു ശേഷം അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പെൻഷൻ അല്ലെങ്കിൽ ഗ്രാറ്റുവിറ്റി പൂർണമായോ ഭാഗികമായോ വീണ്ടെടുക്കാവുന്നതാണ്.

>>വകുപ്പിനുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ നടപടി തീരുമാനിക്കും. 

>> അതോറിറ്റിക്ക് വേണമെങ്കിൽ ജീവനക്കാരന്റെ പെൻഷനോ ഗ്രാറ്റുവിറ്റിയോ സ്ഥിരമായോ താൽക്കാലികമായോ നിർത്തലാക്കാം.

Also Read:  Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും! 

ചട്ടം അനുസരിച്ച് അത്തരമൊരു സാഹചര്യത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് ഏതെങ്കിലും അധികാരികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പെൻഷൻ തടഞ്ഞുവയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ തുക പ്രതിമാസം 9000 രൂപയിൽ കുറയാൻ പാടില്ലെന്ന് ചട്ടം 44 പ്രകാരം  നിർദ്ദേശിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News