Rupay Card Updates: ഇനി ഈ എടിഎം കാര്‍ഡ് ഉപയോഗിച്ചാല്‍ പൈസ പോകുമോ

Rupay Card Withdrawal Limits: ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം റുപേ കാർഡുകളുടെ പ്രതിദിന പണവും ഇടപാടുകളുടെ പരിധിയും പരിശോധിക്കാം

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 12:49 PM IST
  • എസ്ബിഐയിൽ റുപേ കാർഡ് വഴിയുള്ള പരമാവധി ഇടപാട് പരിധി എടിഎമ്മുകളിൽ 40,000-യാണ്
  • ഇവയെല്ലാം നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ചുള്ളതാണ്
  • എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി 25,000 ആണ്
Rupay Card Updates: ഇനി ഈ എടിഎം കാര്‍ഡ് ഉപയോഗിച്ചാല്‍ പൈസ പോകുമോ

നിങ്ങളുടെ റുപേ കാർഡിലെ ഇടപാട് പരിധികളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്.  എടിഎം, പിഒഎസ് മെഷീൻ ഇടപാടുകൾക്കുള്ള പ്രതിദിന ഇടപാട് പരിധികളിലും മാറ്റമുണ്ട്. ഇവയെല്ലാം നിങ്ങളുടെ ബാങ്കിനെ ആശ്രയിച്ചുള്ളതാണ്.ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം റുപേ കാർഡുകളുടെ പ്രതിദിന പണവും ഇടപാടുകളുടെ പരിധിയും പരിശോധിക്കാം.

SBI ബാങ്ക് റുപേ പ്രീമിയം പരിധി

എസ്ബിഐയിൽ റുപേ കാർഡ് വഴിയുള്ള  പരമാവധി ഇടപാട് പരിധി എടിഎമ്മുകളിൽ 40,000-യാണ് ഡെയ്‌ലി പോയിന്റ് ഓഫ് സെയിൽസ് ഓൺലൈൻ ഇടപാട് പരിധിയിൽ, പരമാവധി പരിധി 75,000 രൂപയാണ്. ഇത് ഉപഭോക്താവ് കൃത്യമായി പരിശോധിക്കേണ്ടതാണ്

HDFC ബാങ്ക് റുപേ പ്രീമിയം പരിധി

എച്ച്ഡിഎഫ്സിക്ക്  എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുകയുടെ പരിധി 25,000 ആണ്.പ്രതിദിന ഗാർഹിക ഷോപ്പിംഗ് പരിധി 2.75 ലക്ഷവുമായിരിക്കും. ഒപ്പം തന്നെ നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡുകളിൽ പരമാവധി 2,000 വരെ ദിവസം പണം പിൻവലിക്കൽ സൗകര്യം വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കും, പിഒഎസ് പരിധി പ്രതിമാസം 10,000 രൂപയാണ്.

പിഎൻബി റുപേ കാർഡ് പരിധി 

പിഎൻബി റുപേ എൻസിഎംസി പ്ലാറ്റിനം ഡെബിറ്റ് കാർഡിൽ, പ്രതിദിനം ATM പരിധി 1,00,000 രൂപയും POS/Ecom എന്നിവയിലെ സംയുക്ത പരിധി 3,00,000 രൂപയുമാണ്.എടിഎമ്മിൽ 15000 രൂപയും മറ്റ് ബാങ്ക് എടിഎമ്മിൽ 10,000 രൂപയുമാണ് ബാങ്ക് പരമാവധി പിൻവലിക്കൽ പരിധി പനിശ്ചയിച്ചിരിക്കുന്നത് 

Yes Bank റുപേ പ്ലാറ്റിനം കാർഡ്

യെസ് ബാങ്കിന്റെ പ്രതിദിന പണം പിൻവലിക്കൽ പരിധി 25,000 രൂപയും POS* (പോയിന്റ് ഓഫ് സെയിൽ)-ൽ പ്രതിദിന വാങ്ങൽ പരിധി 25,000 രൂപയുമാണ്. ശമ്പളമുള്ള ഉപഭോക്താക്കൾക്ക്, എടിഎം, പിഒഎസ് പരിധിയിലെ ഇടപാട് പരിധി 75000 രൂപയാണ്.

താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം

1. കാർഡ് ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളിലും അലർട്ടുകൾ ലഭിക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക
2.നിങ്ങളുടെ റുപേ കാർഡ് പിൻ നമ്പർ ആരുമായും പങ്കിടരുത്
3. നിങ്ങളുടെ റുപേ കാർഡും പിൻ നമ്പറും പ്രത്യേകം സൂക്ഷിക്കുക
4. നിങ്ങളുടെ പിൻ ഒരിക്കലും ആരോടും വെളിപ്പെടുത്തരുത്
5. നിങ്ങളുടെ OTP ഒരിക്കലും ആരുമായും പങ്കിടരുത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News