Bisleri: ബിസ്ലെറി ടാറ്റ വാങ്ങുന്നില്ലേ? കമ്പനിയുടെ അടുത്ത നീക്കം എന്ത്?

Bisleri Tata Deal: 1 ബില്യൺ പ്രതീക്ഷിച്ച ഡീലിൽ ടാറ്റ പറഞ്ഞ തുക കുറഞ്ഞ് പോയി എന്നാണത്രെ കമ്പനിയുടെ നിലപാട്, ഇതാണ് വിൽപ്പനയെ ബാധിച്ച ഘടകം

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 03:11 PM IST
  • 1965-ൽ മുംബൈയിൽ ഒരു ഇറ്റാലിയൻ ബ്രാൻഡായി ആരംഭിച്ച ബിസ്ലേരി പിന്നീട് 1969-ൽ ചൗഹാൻസ് ഏറ്റെടുത്തു
  • ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 122-ലധികം പ്ലാന്റുകളും 4,500 വിതരണക്കാരും കമ്പനിക്കുണ്ട്
  • ടാറ്റ ഗ്രൂപ്പ് ഇതിനകം തന്നെ ഹിമാലയൻ എന്ന ബ്രാൻഡിന് കീഴിൽ പാക്കേജുചെയ്ത മിനറൽ വാട്ടർ വിപണിയിൽ എത്തിക്കുന്നുണ്ട്
Bisleri: ബിസ്ലെറി ടാറ്റ വാങ്ങുന്നില്ലേ? കമ്പനിയുടെ അടുത്ത നീക്കം എന്ത്?

പാക്കേജ്ഡ് ഡ്രിങ്കിങ്ങ് വാട്ടർ വിൽപ്പന രംഗത്തെ അതികായർ ബിസ്ലേരി തങ്ങളുടെ കമ്പനി ടാറ്റക്ക് വിൽക്കാൻ പോകുന്നെന്ന വാർത്ത ബിസിനസ് ലോകത്തിൽ വളരെ അധികം ചർച്ചയായിരുന്നു. എന്നാൽ ടാറ്റയുമായി ഡീൽ ഉറപ്പിക്കില്ലെന്ന നിലപാടിലാണ് ബിസ്ലെറി. കമ്പനിയുടെ ചെയർമാൻ രമേശ് ചൗഹാൻ നിലപാട് വ്യക്തമാക്കിയതായി  എക്കണോമിക് ടൈസ് റിപ്പോർട്ട് ചെയ്യുന്നു. പകരം അദ്ദേഹത്തിൻറെ മകൾ ജയന്തി ചൗഹാൻ പുതിയ പ്രൊഫഷണൽ ടീമിനൊപ്പം ബിസ്‌ലേരി ഇന്റർനാഷണൽ ഏറ്റെടുത്ത് നടത്തുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കമ്പനി വിൽക്കാൻ ബിസ്‌ലേരി ടാറ്റ ഗ്രൂപ്പുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഏറ്റെടുക്കൽ ഉണ്ടാവില്ലെന്ന് മാർച്ച് 17 ന് ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (ടിസിപിഎൽ) അറിയിച്ചിരുന്നു. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 6,000-7,000 കോടി രൂപയ്ക്ക്  കമ്പനി വാങ്ങാൻ ടാറ്റ 2022 നവംബർ മുതൽ ചർച്ചകൾ നടത്തി വരികയായിരുന്നു. എന്നാൽ കമ്പനി ഉടമകൾ വിൽപ്പനയിൽ പ്രതീക്ഷിച്ചിരുന്നത് ഏകദേശം 1 ബില്യൺ ഡോളർ ആയിരുന്നെന്ന് സോഴ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: Vande Bharat Train: ദക്ഷിണേന്ത്യയ്ക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ

മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപാണ് ബിസ്ലറിയുടെ ഉടമ രമേശ് ചൗഹാൻ തംസ് അപ്പ്, ലിംക, ഗോൾഡ് സ്പോട്ട് എന്നിവ വിറ്റ് പാക്കേജ്ഡ് വാട്ടർ ബിസിനസിലേക്ക് ചുവട് വെക്കുന്നത്. ഇത് പിന്നീട് ബിസ്ലെരി എന്ന ബ്രാൻഡിൻറെ വളർച്ചയിലേക്ക് എത്തുകയായിരുന്നു. 1993-ൽ ചൗഹാനിൽ നിന്നും സഹോദരൻ പ്രകാശിൽ നിന്നും തംസ് അപ്പ്, ലിംക, സിട്ര, റിംസിം, മാസ എന്നീ ബ്രാൻഡുകൾ കൊക്കകോള വാങ്ങി. 

1965-ൽ മുംബൈയിൽ ഒരു ഇറ്റാലിയൻ ബ്രാൻഡായി ആരംഭിച്ച  ബിസ്ലേരി പിന്നീട് 1969-ൽ ചൗഹാൻസ് ഏറ്റെടുത്തു. നിലവിൽ, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി 122-ലധികം  പ്ലാന്റുകളും 4,500 വിതരണക്കാരും കമ്പനിക്കുണ്ട്.2022-23ൽ 220 കോടി രൂപ ലാഭത്തിൽ 2500 കോടി രൂപയുടെ വിറ്റുവരവാണ് ബിസ്‌ലേരിക്ക് പ്രതീക്ഷിക്കുന്നത്.

ടാറ്റയുടെ കണ്ണ്

ടാറ്റ ഗ്രൂപ്പ് ഇതിനകം തന്നെ ഹിമാലയൻ എന്ന ബ്രാൻഡിന് കീഴിൽ പാക്കേജുചെയ്ത മിനറൽ വാട്ടറും ടാറ്റ കോപ്പർ പ്ലസ് വാട്ടർ, ടാറ്റ ഗ്ലൂക്കോ പ്ലസ് എന്നിവയും വിൽക്കുന്നു. ബിസ്‌ലേരിയെ ഏറ്റെടുക്കുന്നതോടെ ഈ വിഭാഗത്തിലെ മുൻനിര കമ്പനിയായി ഇത് മാറും. അത് കൊണ്ട് തന്നെ മാർക്കറ്റിലെ അതികായത്വം തങ്ങൾക്ക് ലഭിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News