Online Fraud: ഒരു ‘താലി മീൽസ്’ വാങ്ങിയാൽ മറ്റൊന്ന് ഫ്രീ!! യുവതിക്ക് നഷ്ടമായത് 90,000 രൂപ

The woman lost Rs 90,000: സൈബർ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 27, 2023, 09:52 PM IST
  • യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ലോഗിൻ ചെയ്യാനായി നൽകുകയും ചെയ്തു.
  • ആപ് ആക്ടിവേറ്റ് ആക്കിയതതോടെ സവിതയുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായി.
Online Fraud: ഒരു ‘താലി മീൽസ്’ വാങ്ങിയാൽ മറ്റൊന്ന് ഫ്രീ!! യുവതിക്ക് നഷ്ടമായത് 90,000 രൂപ

എത്രയൊക്കെ ഓൺലൈൻ തട്ടിപ്പുവാർത്തകൾ കണ്ടാലും ഓഫർ എന്നു കേൾക്കുമ്പോൾ നമ്മൾ വീണ്ടും അതിൽ ചെന്നു വീഴുന്നു. അത്തരത്തിൽ ഇന്ന് ഒരു യുവതിക്ക് നഷ്ടപ്പെട്ടത് 90000 രൂപയാണ്. സം​ഗതി ഇങ്ങനെ.  ഒരു ‘താലി മീൽസ്’ വാങ്ങിയാൽ മറ്റൊന്ന് ഫ്രീ എന്ന പരസ്യമാണ് ഈ യുവതിയെ വെട്ടിലാക്കിയത്. സൗത്ത്‌വെസ്റ്റ് ഡൽഹിയിലെ സവിത ശർമയാണ് (40) സൈബർ തട്ടിപ്പിന് ഇരയായത്.

ബാങ്കിലെ സീനിയർ എക്സിക്യുട്ടീവ് ആണ് സവിത. ഈ ഓഫറിനെക്കുറിച്ചുള്ള പരസ്യം കണ്ട് ഒരു ബന്ധുവാണ് സവിതയോട് കാര്യം പറഞ്ഞത്. ഇതിനെതുടർന്ന് യുവതി വെബ്സൈറ്റ് സന്ദർശിച്ചു. എന്നാൽ കോൾ ആദ്യം കണക്റ്റ് ആയില്ല. അൽപസമയത്തിനു ശേഷം അതേ നമ്പറിൽനിന്നും കോൾ വരികയും പ്രമുഖ റസ്റ്ററന്റ് നൽകുന്ന ഓഫറിനെക്കുറിച്ച് പറയുകയും ചെയ്തു. ഒരു ലിങ്ക് അയച്ച് അതുവഴി ആപ് ഡൗൺലൗഡ് ചെയ്യാൻ യുവതിയോട് പറഞ്ഞു. 

ALSO READ: പഞ്ചിനും ഇ​ഗ്നിസിനും ഒത്ത എതിരാളി; വാഹന വിപണി പിടിക്കാൻ ഹ്യൂണ്ടായ് എക്സ്റ്റ‍ർ

യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ലോഗിൻ ചെയ്യാനായി നൽകുകയും ചെയ്തു.  ആപ് ആക്ടിവേറ്റ് ആക്കിയതതോടെ  സവിതയുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായി.  40,000 രൂപയാണ് ആദ്യം പോയത്. പിന്നാലെ 50,000 രൂപയും നഷ്ടമായെന്ന് സവിത പറഞ്ഞു. ക്രെഡിറ്റ് കാർഡിലെ തുക പേടിഎമ്മിലേക്കും അവിടെനിന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കും പോവുകയായിരുന്നു. താൻ ഒരു തരത്തിലുള്ള വിവരങ്ങളും നൽകിയിരുന്നില്ലെന്നും പണം പോയ ഉടൻ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതായും സവിത പറഞ്ഞു.

ഇതിനു പിന്നാലെ ഓഫർ നൽകുന്ന റസ്റ്ററന്റിൽ വിളിച്ച് അന്വേഷിക്കുമ്പോഴാണ്   തട്ടിപ്പാണെന്ന് മനസ്സിലായത്.  ഈ ഓഫറുമായി ബന്ധമില്ലെന്നും നിരവധി പേർ രാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും റസ്റ്ററന്റ് പ്രതിനിധി വ്യക്തമാക്കി. പല നഗരങ്ങളിലായി സൈബർ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇപ്പോഴും വ്യാജ ഓഫർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് സവിത പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News