Paytm Cashback alert: 100 രൂപവരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് പേടിഎം

അനുദിനം വളരുന്ന ഡിജിറ്റൽ വിപണി പിടിച്ചടക്കുക എന്ന ലക്ഷത്തോടെ വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം.  ഫെബ്രുവരി 20 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 05:38 PM IST
  • വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം. ഫെബ്രുവരി 20 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.
  • '4 കാ 100 ക്യാഷ്ബാക്ക്' (4 ka 100 Cashback) എന്ന ഈ ഓഫർ പ്രകാരം കുറഞ്ഞത്‌ 4 രൂപ കൈമാറിയാലും 100 രൂപ വരെ ക്യാഷ്ബാക്കിന് അവസരമുണ്ട്
Paytm Cashback alert: 100 രൂപവരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്ത് പേടിഎം

Paytm Cashback alert: അനുദിനം വളരുന്ന ഡിജിറ്റൽ വിപണി പിടിച്ചടക്കുക എന്ന ലക്ഷത്തോടെ വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി പേടിഎം.  ഫെബ്രുവരി 20 വരെയാണ് ഈ ഓഫര്‍ ലഭിക്കുക.

'4 കാ 100 ക്യാഷ്ബാക്ക്'  (4 ka 100 Cashback) എന്നാണ് ഈ  ഓഫറിന്‍റെ പേര്. ഈ  ഓഫർ പ്രകാരം  കുറഞ്ഞത്‌ 4  രൂപ കൈമാറിയാലും 100 രൂപ വരെ ക്യാഷ്ബാക്കിന് അവസരമുണ്ട്. Paytm UPI വഴി ഇടപാട് നടത്തുമ്പോഴാണ്  ഉപയോക്താക്കൾക്ക് 100 രൂപ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കുക. ഈ ഓഫര്‍  പുതിയ ഉപയോക്താക്കൾക്ക് മാത്രമായിരിയ്ക്കും ലഭിക്കുക. 
 
മറ്റ് ഉപയോക്താക്കൾക്കായി റഫറൽ ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, UPI ട്രാൻസ്ഫറുകൾക്കായി ആപ്പ് ഉപയോഗിക്കാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുമ്പോൾ Paytm ഉപയോക്താക്കൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും. ഈ ഓഫർ റഫർ ചെയ്യുന്ന വ്യക്തിക്കും ലിങ്ക് വഴി ആപ്പിൽ എത്തുന്നവർക്കും ലഭിക്കും.

Also Read: പ്രതിദിനം 262 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 20 ലക്ഷം, അറിയാം എൽഐസി ജീവൻ ലാഭ് പോളിസിയെ കുറിച്ച്

പേടിഎം തങ്ങളുടെ  ഉപയോക്താക്കൾക്കായി  പല തരത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുകളാണ്  നല്‍കുന്നത്. അടുത്തിടെ   പേടിഎം  വഴി  LPG സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന പുതിയ ഉപയോക്താക്കൾക്ക്  ക്യാഷ്ബാക്ക് പ്രഖ്യാപിച്ചിരുന്നു. ആദ്യ ബുക്കി൦ഗില്‍   30 രൂപയുടെ ക്യാഷ്ബാക്ക് ആയിരുന്നു  പ്രഖ്യാപിച്ചിരുന്നത്.   Indane, HP Gas, Bharat Gas എന്നീ മൂന്ന് പ്രധാന എൽപിജി കമ്പനികളുടെ സിലിണ്ടർ ബുക്കി൦ഗിന് ക്യാഷ്ബാക്ക് ഓഫർ ബാധകമാണ്. നിലവിലുള്ള പേടിഎം ഉപയോക്താക്കൾക്ക് സിലിണ്ടർ സൗജന്യമായി ലഭിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News