Central Bank of India Jobs: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍, മാർച്ച് 2 വരെ അപേക്ഷിക്കാം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ  (Central Bank of India) HRD വിഭാഗം  സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 04:37 PM IST
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India) സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
  • 2022 മാർച്ച് 2 വരെ അപേക്ഷ സമർപ്പിക്കാം.
Central Bank of India Jobs: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍, മാർച്ച് 2 വരെ അപേക്ഷിക്കാം

Central Bank of India Recruitment: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ  (Central Bank of India) HRD വിഭാഗം  സ്പെഷലിസ്റ്റ് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി (Last date to apply)

2022 മാർച്ച് 2 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

അപേക്ഷിക്കേണ്ട വിധം (How to apply)

താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ centralbankofindia.co.in. വഴി അപേക്ഷിക്കാം. 

ഒഴിവുകളും  വിശദാംശങ്ങളും 

ഇൻഫോർമേഷൻ ടെക്നോളജി സീനിയർ മാനേജർ - 19 

ശമ്പളം 63840-78230 

വിഭാഗങ്ങള്‍ (Category) 
യുആർ (UR) -10, ഒബിസി (OBC) - 5, എസ് സി (SC) - 2, എസ് ടി (ST)- 1, ഇഡബ്ലിയുഎസ്  (EWS)- 1 
 
യോഗ്യത  (Eligibility) 
അപേക്ഷകൻ കമ്പ്യൂട്ടർ സയൻസ് / ഐടി / ഇസിഇ അല്ലെങ്കിൽ എംസിഎ / എംഎസ്‌സി എന്നിവയിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായിരിക്കണം. (ഐടി) / എം.എസ്സി. (കമ്പ്യൂട്ടർ സയൻസ്) അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്. & സർട്ടിഫിക്കേഷൻ: Solaris/Unix/ Linux അഡ്മിനിസ്ട്രേഷൻ സർട്ടിഫിക്കേഷൻ/ MCSE, MCSA കൂടാതെ ആറ് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ ഹാൻഡ്-ഓൺ പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി (Age limit) 
35 വയസ് 

അപേക്ഷാ ഫീസ് (Application Fees) 

നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ അപേക്ഷാ ഫീസ് അടക്കാം. SC/ST/PWBD അപേക്ഷകർക്ക് 175 രൂപയാണ് അപേക്ഷ ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും: 850/- രൂപ ഫീസടയ്ക്കണം.  

തിരഞ്ഞെടുപ്പ് (Selection Procedure) 
ഓൺലൈൻ പരീക്ഷയുടെ തീയതി: മാർച്ച് 27, 2022. ഓൺലൈൻ  പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News