Tatkal Train Ticket: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാം

Tatkal Train Ticket Booking: ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു പ്രത്യേക ക്വാട്ടയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.   

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 10:13 PM IST
  • തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പമല്ല. കാരണം, തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിൻഡോയ്ക്ക് ഒരു നിശ്ചിത സമയമുണ്ട്, എല്ലാവരും ഒരേ സമയം ബുക്ക് ചെയ്യുന്നു. അല്പം വൈകിയാല്‍ ടിക്കറ്റ് നഷ്ടമാവാനുള്ള സാധ്യത ഏറെയാണ്‌.
Tatkal Train Ticket: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാം

Tatkal Train Ticket Booking: ചില സമയങ്ങളില്‍, അല്ലെങ്കില്‍ പ്രത്യേക സീസണുകളില്‍ സ്ഥിരീകരിച്ച റെയിൽവേ ടിക്കറ്റ് ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്. ആ അവസരത്തില്‍ പെട്ടെന്ന് അടിയന്തിരമായി എവിടെയെങ്കിലും ട്രെയിന്‍ യാത്ര നടത്തേണ്ടി വന്നാല്‍ നാം ആശ്രയിക്കുന്നത് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെയാണ്‌. 

Also Read:  Kuber Dev Zodiac Signs: ഈ രാശിക്കാര്‍ ഏറ്റവും സമ്പന്നര്‍!! കുബേര്‍ ദേവന്‍റെ അനുഗ്രഹം എന്നും ഒപ്പം 
 
എന്നാല്‍ നമുക്കറിയാം, തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് അത്ര എളുപ്പമുള്ള ഒന്നല്ല. കാരണം, തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് വിൻഡോയ്ക്ക് ഒരു നിശ്ചിത സമയമുണ്ട്, കൂടാതെ, എല്ലാവരും ഒരേ സമയം ബുക്ക് ചെയ്യുന്നു. അല്പം വൈകിയാല്‍ ടിക്കറ്റ് നഷ്ടമാവാനുള്ള സാധ്യത ഏറെയാണ്‌. 

എന്താണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്?

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു പ്രത്യേക ക്വാട്ടയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. 

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സമയം

എസി ക്ലാസ് ടിക്കറ്റുകളുടെ (2A/3A/CC/EC/3E) ബുക്കിംഗ് വിൻഡോ രാവിലെ 10:00 മണിക്ക് തുറക്കുന്നു, അതേസമയം നോൺ എസി ക്ലാസിനുള്ള (SL/FC/2S) തത്കാൽ ടിക്കറ്റുകൾ രാവിലെ 11:00 മുതൽ ബുക്ക് ചെയ്യാം. അതായത് എസി ക്ലാസ് യാത്രക്കാർക്ക് ബുക്കിംഗിനായി രാവിലെ 10:00 വരെയും നോൺ എസി ക്ലാസ് യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് ലഭിക്കുന്നതിന് 11:00 വരെയും കാത്തിരിക്കണം.

സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് വേണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
 
1. വളരെ പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങള്‍ക്ക് സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കാന്‍ ഏറെ സഹായകമാവും.  

2.  തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോ​ഗിച്ച്  മുന്‍കൂട്ടി ബുക്ക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ അറിയാം 

** ക്രോം ബ്രൗസറിൽ ഐ ആർ ടി സി തത്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക. 

** ഐ ആർ ടി സി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.

** തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, ‌‌‌‌യാത്രക്കാരുടെ വിശദാംശങ്ങളും യാത്ര തീയതിയും പേയ്മെന്റ് മുൻ​ഗണനകൾ എന്നിവ നൽകാൻ ഈ ടൂൾ ഉപയോ​ഗിക്കാം. 

**ബുക്ക് ചെയ്യുന്ന സമയത്ത് ഡാറ്റ ലോഡ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യാം. 

** യാത്രക്കാരുടെ വിവരങ്ങൾ വളരെ വേ​ഗത്തിൽ പൂരിപ്പിക്കപ്പെടും.

**പണം അടയ്ക്കുക. ഇത് കഴിയുന്നതോടെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യപ്പെടുന്നതാണ്

3. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒന്നിലധികം ഉപകരണങ്ങൾ ഉപയോഗിക്കുക

നിങ്ങൾക്ക് കമ്പ്യൂട്ടർ, ലാപ്‌ടോപ്പ് അല്ലെങ്കിൽ സ്‌മാർട്ട്‌ഫോൺ എന്നിങ്ങനെ ഒന്നിലധികം ഉപകരണങ്ങൾ ഉണ്ടെങ്കിൽ, അവയെല്ലാം ഉപയോഗിച്ച് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് ട്രെയിനിൽ ഉറപ്പിച്ച സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും, കാരണം നിങ്ങൾക്ക് വേഗത്തിൽ ബുക്ക് ചെയ്യാൻ കഴിയും.  

4. ബുക്കിംഗ് വിവരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുക

ഒരു ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ബുക്കിംഗ് ഫോം പൂരിപ്പിക്കുമ്പോൾ, സമയം ലാഭിക്കുന്നതിനായി നിങ്ങളുടെ എല്ലാ വ്യക്തിഗത വിവരങ്ങളും ഒപ്പം സഹയാത്രികരെ കുറിച്ചുള്ള വിവരങ്ങളും മുന്‍കൂട്ടി തയ്യാറാക്കി സൂക്ഷിക്കാവുന്നതാണ്. ഇതോടെ, നിങ്ങൾക്ക് ഫോം വളരെ വേഗത്തില്‍ പൂരിപ്പിക്കാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ കൂടുതൽ സമയം വേണ്ടി വരില്ല. 

5. വേഗതയേറിയ ഇന്‍റർനെറ്റ് കണക്ഷൻ ഉപയോഗിക്കുക

നിങ്ങളുടെ ടിക്കറ്റ് വേഗത്തിൽ ബുക്ക് ചെയ്യാൻ സഹായിക്കുന്നതിന്, വേഗതയേറിയ ഇന്‍റർനെറ്റ് കണക്ഷൻ അത്യാവശ്യമാണ്. അതിനാൽ, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ് നിങ്ങൾക്ക് നല്ലതും വേഗതയേറിയതുമായ ഇന്‍റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. വേഗതയേറിയ ഇന്‍റർനെറ്റ് കണക്ഷൻ പരമാവധി സമയം ലാഭിക്കാനും വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും നിങ്ങളെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News