നിങ്ങൾക്ക് 60 വയസ്സായെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സമ്പാദ്യം എന്തെങ്കിലും സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റാൻ ആഗ്രമുണ്ടെങ്കിൽ മികച്ച പലിശ കൂടി ശ്രദ്ധിക്കണം. മുതിർന്ന പൗരനാണെങ്കിൽ, ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ ബാങ്കുകളുണ്ട്. റിപ്പോ നിരക്ക് വർധിപ്പിച്ചതിന് ശേഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളും സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലൊന്നാണ് ആക്സിസ് ബാങ്ക്. 2 വർഷം മുതൽ 30 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 8.01 ശതമാനം പലിശ അവർ വാഗ്ദാനം ചെയ്യുന്നു. നല്ല വരുമാനമുള്ള ഇടക്കാല നിക്ഷേപം തേടുന്ന മുതിർന്ന പൗരന്മാർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.
Also Read: Republic Day 2023 : 74-ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷ
പഞ്ചാബ് നാഷണൽ ബാങ്കാണ് നല്ല പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ബാങ്ക് . 666 ദിവസത്തെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് അവർ സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ദീർഘകാല നിക്ഷേപം തേടുന്ന മുതിർന്ന പൗരന്മാർക്ക് ഇത് മികച്ച ഓപ്ഷനാണ്.
IDFC FIRST ബാങ്ക് മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നല്ല പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 18 മാസം മുതൽ 3 വർഷം വരെയുള്ള കാലയളവിൽ മുതിർന്ന പൗരന്മാർക്ക് അവർ 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.സ്ഥിരനിക്ഷേപത്തിന് ഏറ്റവും ഉയർന്ന പലിശ നിരക്ക് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 25 മാസത്തെ കാലാവധിക്ക് 8 ശതമാനവും 35 മാസത്തെ കാലാവധിയിൽ 8.25 ശതമാനവുമാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്.
ഈ ബാങ്കുകളെ കൂടാതെ, എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 7.50 ശതമാനം പലിശ നൽകുന്നു. മറുവശത്ത്, കാനറ ബാങ്ക് 444 ദിവസത്തെ കാലയളവിൽ ഏറ്റവും ഉയർന്ന പലിശയായ 7.65 ശതമാനം നൽകുന്നു.
ഒരു മുതിർന്ന പൗരൻ അവരുടെ പാൻ കാർഡ്, ഫോം 15G, 15H എന്നിവ ബാങ്കിൽ സമർപ്പിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ വാർഷിക FD പലിശ 50,000 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ, 10 ശതമാനം TDS ബാധകമാകും. ഇങ്ങിനെ വന്നാൽ മുതിർന്ന പൗരന്മാരിൽ നിന്ന് ബാങ്കുകൾ 10 ശതമാനം അല്ലെങ്കിൽ 20 ശതമാനം വരെ പലിശ കുറച്ചേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...