Gold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണം

Gold Price Today Kerala: ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,360 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില.

Written by - Zee Malayalam News Desk | Last Updated : Oct 27, 2024, 09:42 AM IST
  • ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില
  • അന്താരാഷ്ട്ര സ്വർണവില 2,746 ഡോളറിലേക്ക് ഉയർന്നതാണ് സംസ്ഥാനത്തെ സ്വർണവിപണിയിലും പ്രതിഫലിച്ചത്
Gold Price Today: ഒരു പവൻ സ്വർണത്തിന് എത്ര? വിലയിൽ മാറ്റമില്ലാതെ റെക്കോർഡിൽ തുടർന്ന് സ്വർണം

തിരുവനന്തപുരം: മാറ്റമില്ലാതെ സ്വർണവില. സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ റെക്കോർഡ് വിലയിൽ തന്നെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 58,880 രൂപയാണ്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,360 രൂപയാണ്. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 6,060 രൂപയാണ് നിലവിലെ വില. അന്താരാഷ്ട്ര സ്വർണവില 2,746 ഡോളറിലേക്ക് ഉയർന്നതാണ് സംസ്ഥാനത്തെ സ്വർണവിപണിയിലും പ്രതിഫലിച്ചത്.

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ​ഗ്രാം വെള്ളിക്ക് 104 രൂപയാണ് ഇന്നത്തെ നിരക്ക്. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവ സീസൺ ആയതോടെ സ്വർണത്തിന് ഡിമാൻഡ് വർധിക്കുന്ന സമയമാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സ്വർണ വിലയിൽ 29 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.

ALSO READ: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 520 രൂപ

ഇന്നലെ സ്വർണ വില ​ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടിയിരുന്നു. ഇതോടെയാണ് സ്വർണം പവന് 58,880 രൂപ എന്ന റെക്കോർഡ് വിലയിൽ എത്തിയത്. ഒക്ടോബർ ആദ്യം 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒക്ടോബർ പത്തിന് 56,200 രൂപയായി കുറഞ്ഞു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News