Kochi: സ്വര്‍ണവില കുതിപ്പ് തുടരുകയാണ് സ്വര്‍ണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില.
ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. സംസ്ഥാനത്ത് കഴിഞ്ഞ 9 ദിവസം കൊണ്ട് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വര്‍ദ്ധിച്ചത് ശനിയാഴ്ച്ച പവന് വില 35,800 രൂപയും ഗ്രാമിന് വില 4,475 രൂപയുമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിലവാരം 36,960 രൂപയായിരുന്നു. ജൂണ്‍ 3-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. എന്നാല്‍, ശരാശരി വില നിലവാരത്തില്‍ വലിയ വ്യത്യാസമൊന്നും കൂടാതെയാണ് മാസം കടന്നുപോയത്. എന്നാല്‍, ജൂണ്‍ 30തോടെ സ്വര്‍ണവില 35,000ല്‍ എത്തിയിരുന്നു.
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഇപ്രകാരം : -
ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില നോക്കാം
ബെംഗളൂരു: പവന്‍ 35,800 രൂപ
ചെന്നൈ: പവന്‍ 36,200 രൂപ
ഡല്‍ഹി: പവന്‍ 37,528 രൂപ
ഹൈദരാബാദ്: പവന്‍ 35,800 രൂപ
കൊല്‍ക്കത്ത: പവന്‍ 37,760 രൂപ
ലഖ്‌നൗ: പവന്‍ 37,528 രൂപ
മുംബൈ: പവന്‍ 37,440 രൂപ
സൂറത്ത്: പവന്‍ 37,720 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...