SBI FD Rate Hike: എസ്ബിഐയുടെ 44 കോടി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത...!! ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിൽ

44 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന സന്തോഷവാര്‍ത്തയുമായി  രാജ്യത്തെ ഏറ്റവും വലിയ  പൊതു മേഖല ബാങ്കായ SBI. നിങ്ങളുടെ  അക്കൗണ്ട് എസ്ബിഐയിലാണ് എങ്കില്‍  ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിയ്ക്കും.  

Written by - Zee Malayalam News Desk | Last Updated : May 10, 2022, 05:12 PM IST
  • SBI രണ്ട് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് (FD Interest Rates) വർദ്ധിപ്പിച്ചു.
  • പുതിയ നിരക്കുകള്‍ മെയ്‌ 10 മുതല്‍ പ്രാബല്യത്തിൽ വന്നു.
SBI FD Rate Hike: എസ്ബിഐയുടെ 44 കോടി ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത...!! ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിൽ

SBI FD Rate Hike: 44 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന സന്തോഷവാര്‍ത്തയുമായി  രാജ്യത്തെ ഏറ്റവും വലിയ  പൊതു മേഖല ബാങ്കായ SBI. നിങ്ങളുടെ  അക്കൗണ്ട് എസ്ബിഐയിലാണ് എങ്കില്‍  ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിയ്ക്കും.  

SBI സ്ഥിരനിക്ഷേപങ്ങളുടെ  (Fixed Deposit) പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. ബാങ്കിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ രണ്ട് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് (FD Interest Rates) വർദ്ധിപ്പിച്ചു. പുതിയ നിരക്കുകള്‍ മെയ്‌ 10 മുതല്‍ പ്രാബല്യത്തിൽ വന്നു. 

സ്ഥിര നിക്ഷേപങ്ങളുടെ വര്‍ദ്ധിച്ച പലിശ നിരക്ക് മെയ് 10 മുതല്‍  നിലവില്‍ വന്നിരിയ്ക്കുകയാണ്. 
എന്നിരുന്നാലും, ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ (7 മുതൽ 45 ദിവസം വരെ) പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.  46 മുതൽ 149 ദിവസങ്ങൾക്കുള്ളിൽ കാലാവധി പൂർത്തിയാകുന്ന FD-കൾക്ക് ബാങ്ക്  50 ബേസിസ് പോയിന്‍റ്  പലിശ വർദ്ധിപ്പിച്ചു. കൂടാതെ, ഒരു വർഷത്തിൽ കൂടുതലും രണ്ട് വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങൾക്ക്  40 ബേസിസ് പോയിന്‍റ് വർദ്ധിപ്പിച്ചു.

5 മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് നിലവില്‍ ഏറ്റവും കൂടുതല്‍  പലിശ ലഭിക്കുക.  
രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷത്തിൽ താഴെയുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 65 ബേസിസ് പോയിന്‍റ് വര്‍ദ്ധിപ്പിച്ചു. അതുപോലെ, മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള എഫ്ഡികൾക്കും 5 മുതൽ 10 വർഷം വരെയുമുള്ള ഏറ്റവും ഉയർന്ന പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.  ഇതോടെ 2 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവുകളിലെ എഫ്ഡികൾക്ക് 4.5% വാർഷിക പലിശ ലഭിക്കും. മുന്‍പ് ഇത് 3.6% ആയിരുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  (RBI) അടുത്തിടെ റിപ്പോ നിരക്കിൽ 40 പൈസ വർദ്ധിപ്പിച്ചതിന് പിന്നാലെ പല ബാങ്കുകളും  പലിശ നിരക്ക് ഉയർത്തിയിരുന്നു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News