LPG Subsidy Latest Update: എൽപിജി സിലിണ്ടര്‍ സബ്‌സിഡി അക്കൗണ്ടിൽ എത്തിത്തുടങ്ങി, നിങ്ങള്‍ക്ക് പണം ലഭിച്ചോ? എങ്ങനെ അറിയാം ...

LPG പാചകവാതക   ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, ഇടക്കാലത്ത് നിര്‍ത്തി വച്ചിരുന്ന  LPG സിലിണ്ടറിന്‍റെ സബ്‌സിഡി വിതരണം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 06:39 PM IST
  • LPG പാചകവാതക ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, ഇടക്കാലത്ത് നിര്‍ത്തി വച്ചിരുന്ന LPG സിലിണ്ടറിന്‍റെ സബ്‌സിഡി വിതരണം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു.
  • LPG സിലിണ്ടറിന് സബ്‌സിഡിയായി ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ 79.26 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്.
LPG Subsidy Latest Update: എൽപിജി സിലിണ്ടര്‍ സബ്‌സിഡി  അക്കൗണ്ടിൽ എത്തിത്തുടങ്ങി,  നിങ്ങള്‍ക്ക് പണം ലഭിച്ചോ? എങ്ങനെ അറിയാം ...

LPG Subsidy Latest Update: LPG പാചകവാതക   ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത, ഇടക്കാലത്ത് നിര്‍ത്തി വച്ചിരുന്ന  LPG സിലിണ്ടറിന്‍റെ സബ്‌സിഡി വിതരണം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. 

LPG സിലിണ്ടറിന്  സബ്‌സിഡിയായി ഉപഭോക്താവിന്‍റെ  അക്കൗണ്ടിൽ  79.26 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍  നൽകുന്നത്.

അതേസമയം, രാജ്യത്ത്  പാചകവാതക വില ആകാശം മുട്ടുന്ന അവസരത്തില്‍  LPG യ്ക്ക്  സബ്‌സിഡി ലഭിക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു  മാസങ്ങൾക്കുശേഷമാണ്  പഭോക്താക്കളുടെ അക്കൗണ്ടിൽ സബ്‌സിഡി വന്നുതുടങ്ങിയത്. 

 എന്നാല്‍, പലര്‍ക്കും പല തുകയാണ്  സബ്‌സിഡിയായി ലഭിക്കുന്നത് എന്നതാണ്  പുറത്തുവരുന്ന റിപ്പോര്‍ട്ട്.  ചിലര്‍ക്ക്   79.26 രൂപ സബ്‌സിഡിയായി  ലഭിക്കുന്നു, ചിലര്‍ക്ക്  158.52 രൂപ അല്ലെങ്കിൽ 237.78 രൂപ സബ്‌സിഡി ലഭിക്കുന്നു.  എത്ര സിലിണ്ടറുകളുടെ സബ്‌സിഡി ആണ് അവരുടെ അക്കൗണ്ടിൽ വന്നുവെന്നത് ഉപഭോക്താക്കള്‍ക്ക്‌ മനസ്സിലാകുന്നില്ല. ഇത് ആശയക്കുഴപ്പത്തിന് വഴി തെളിച്ചിരിയ്കുന്നത്.

Also Read: LPG price in Kerala: കേരളത്തില്‍ എത് ജില്ലയിലാണ് പാചക വാതകത്തിന് ഏറ്റവും കൂടുതല്‍ വില?

കൊറോണ മഹാമാരിയുടെ കാലത്താണ്  LPG സബ്‌സിഡി  നല്‍കുന്ന കാര്യത്തില്‍  തടസം നേരിട്ടത്.  കൊറോണ കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാര്‍ അതിജീവിച്ചതോടെ  ഇപ്പോൾ പാചകവാതക  വിതരണത്തിന്‍റെ സേവനങ്ങൾ സര്‍ക്കാര്‍   ഊർജിതമാക്കിയിട്ടുണ്ട്.

എൽപിജി സബ്‌സിഡി  അക്കൗണ്ടിൽ എത്തിയോ എന്ന് എങ്ങിനെ അറിയാം?

എൽപിജി സബ്‌സിഡി   പരിശോധിക്കാനായി  ആദ്യം ചെയ്യേണ്ടത്  ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്യുക എന്നതാണ്.  ഗ്യാസ് കണക്ഷനുമായി നിങ്ങളുടെ ആധാർ നമ്പർ ലിങ്ക് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്.

Also Read: LPG subsidy: എൽപിജി സബ്സിഡി ലഭിക്കുന്നില്ലേ? ഇത്രമാത്രം ചെയ്‌താല്‍ മതി, ഉടനടി പണമെത്തും..!!

നിങ്ങളുടെ ഗ്യാസ് കണക്ഷൻ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടുണ്ട് എങ്കില്‍ വളരെ അനായാസം എൽപിജി സബ്‌സിഡി   പരിശോധിക്കാന്‍ സാധിക്കും. 17 അക്ക എൽപിജി ഐഡി,   ബുക്കിംഗ് തീയതി പോലുള്ള  വിശദാംശങ്ങൾ നല്‍കുമ്പോള്‍  നിങ്ങള്‍ക്ക്  സബ്‌സിഡി വിവരങ്ങൾ അറിയാന്‍ സാധിക്കും. അതുകൂടാതെ, 1800-233-3555 എന്ന കസ്റ്റമർ കെയർ നമ്പറിൽ നിന്നും  സബ്‌സിഡി വിവരങ്ങൾ  അറിയാന്‍ കഴിയും. 

അഥവാ നിങ്ങള്‍ക്ക് സബ്‌സിഡി തുക ലഭിക്കുന്നില്ല എങ്കില്‍ പരത്തി നല്‍കാനും അവസരമുണ്ട്. 
18002333555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News