Gold Rate Today : സ്വർണവില ഇന്നും കുറഞ്ഞു; നിരക്ക് തിരകെ 43,000ത്തിലേക്കെത്തി

Gold Rate Today Kerala : ഇത് തുടർച്ചയായി മൂന്നാം ദിവസാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 01:26 PM IST
  • ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്
  • 80 രൂപയാണ് പവന് ഇടിഞ്ഞത്
Gold Rate Today : സ്വർണവില ഇന്നും കുറഞ്ഞു; നിരക്ക് തിരകെ 43,000ത്തിലേക്കെത്തി

Gold Price Today Kerala : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായി ഇത് മൂന്നാം ദിവസമാണ് കേരളത്തിൽ സ്വർണവില ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് സെപ്റ്റംബർ ഏഴിന് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് പത്ത് രൂപയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. പവന് 80 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും സ്വർണത്തിന്റെ വില കുറഞ്ഞിരുന്നു.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,490 രൂപ
ഒരു പവൻ- 43,920 രൂപ

ALSO READ : Gold Rate Today : ഇന്നും ആശ്വസിക്കാം; സ്വർണവില കുറഞ്ഞു

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

സെപ്റ്റംബർ 3 - 44,160

സെപ്റ്റംബർ 4 - 44,240

സെപ്റ്റംബർ 5 - 44,120

സെപ്റ്റംബർ 6 - 44,000

സെപ്റ്റംബർ 7 - 43,920

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.50 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News