Pf Profile Updating: പിഎഫ് അക്കൗണ്ടിലെ തെറ്റെങ്ങനെ തിരുത്താം? ഇതാണ് വഴി

Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 04:44 PM IST
  • ഇതിനായി അക്കൗണ്ട് ഉടമ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്
  • വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി വരിക്കാൻ തന്നെ ജോയൻറ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം
  • നിങ്ങൾക്ക് ഓൺലൈനായി തന്നെ പിഎപ് അപ്ഡേറ്റ് ചെയ്യാനാവും
Pf Profile Updating: പിഎഫ്  അക്കൗണ്ടിലെ തെറ്റെങ്ങനെ തിരുത്താം? ഇതാണ് വഴി

ന്യൂഡൽഹി: പിഎഫ് അക്കൗണ്ടിൽ നൽകിയ ഏതെങ്കിലും വിവരങ്ങൾ ഇനി മാറ്റി നൽകണമെന്നോ അല്ലെങ്കിൽ അത് അപ്ഡേറ്റ് ചെയ്യണമെന്നോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്കായാണ് ഈ വാർത്ത. പിഎഫിൽ ആവശ്യമുള്ള മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ വരുത്താൻ കഴിയും.  നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം. ഇതിനായി അക്കൗണ്ട് ഉടമ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ തൊഴിൽ ദാതാവിൻറെ ഒപ്പും അടങ്ങുന്നതാണ് ഈ ഫോം.

ജോയൻറ് ഡിക്ലറേഷൻ

പിഎഫ് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി പ്രൊവിഡൻറ് ഫണ്ട് വരിക്കാൻ തന്നെ ജോയൻറ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്ന് പറഞ്ഞല്ലോ. ഇത്തരത്തിലുള്ള സംയുക്ത ഡിക്ലറേഷൻ ഫോമുകൾ ഇപിഎഫ്ഒ തന്നെയാണ് നൽകുന്നത്. പിഎഫ് അക്കൗണ്ടിലെ ഏത് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഇത് ആവശ്യമാണ്. ആവശ്യമുള്ള വിവരങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രൊവിഡൻറ് ഫണ്ട് റീജിയണൽ കമ്മീഷണർക്ക് സമർപ്പിക്കണം.

അപ്ഡേറ്റ് ചെയ്യേണ്ടത് എന്തൊക്കെ

ഇത്തരത്തിൽ പിഎഫ് അക്കൗണ്ടിൽ നിന്ന് എന്തൊക്കെ രേഖകൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും എന്ന് പരിശോധിക്കാം. ജനനത്തീയതി, മാതാപിതാക്കളുടെ പേര്, ബന്ധുക്കൾ, വിവാഹിതരാണെങ്കിൽ അത്, ആധാർ കാർഡ് നമ്പർ, പിഎഫിൽ ചേർന്ന തീയ്യതി, പുറത്ത് പോകുന്ന തീയ്യതി, അതിനുള്ള കാരണം തുടങ്ങിയവ പിഎഫിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യണം. മാറ്റേണ്ട വിവരങ്ങളുണ്ടെങ്കിൽ ഇവ മാറ്റാം.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം

1. EPFO ​​വെബ്സൈറ്റ് (epfoindia.gov.in) സന്ദർശിക്കണം

2. സേവനം എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് 'For Employees' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

3. നിങ്ങളുടെ മുന്നിൽ ഒരു പുതിയ വെബ്‌പേജ് തുറക്കും. ഈ വെബ്‌പേജിൽ ഓൺലൈൻ സേവനങ്ങൾ തിരഞ്ഞെടുക്കാം

4. യുഎഎൻ നമ്പറും ക്യാപ്‌ചയും നൽകുക
 
5. മാനേജിങ്ങ് ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഡ്രോപ്പ് ഡൌണിലേക്ക് പോയി ജോയിൻ്റ് ഡിക്ലറേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

6. മാറ്റാൻ ആഗ്രഹിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്റ് അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക, റിക്വസ്റ്റ് തൊഴിൽ ദാതാവിലേക്കാണ് ആദ്യം പോവുക ഇത് അംഗീകരിച്ചാൽ വിവരങ്ങൾ അപ്ഡേറ്റാവും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News