Provident Fund Alert: ഡിസംബർ അവസാനം പബ്ലിക് പൊവിഡൻറ് ഫണ്ട് പലിശ കൂടിയേക്കാം, ലഭിക്കാൻ പോകുന്നത് ബമ്പർ തുക

 Provident Fund Alert: ഡിസംബർ അവസാനത്തോടെയായിരിക്കും പരിഷ്കരണം എന്നാണ് പ്രതീക്ഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 03:43 PM IST
  • 2018 സെപ്റ്റംബറിൽ PPF-ന്റെ പലിശ നിരക്ക് 7.4% ആയിരുന്നു
  • ഇപ്പോൾ PPF-ന്റെ പലിശ നിരക്ക് 7.1% ആണ്
  • പ്രതിവർഷം 10000 രൂപ വീതം നിക്ഷേപിച്ചാൽ 15 വർഷം കഴിയുമ്പോൾ അത് ആകെ 1,50,000
Provident Fund Alert:  ഡിസംബർ അവസാനം പബ്ലിക് പൊവിഡൻറ് ഫണ്ട് പലിശ കൂടിയേക്കാം, ലഭിക്കാൻ പോകുന്നത് ബമ്പർ തുക

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ച ആളുകൾക്ക് പിപിഎഫ് പലിശ നിരക്ക് സംബന്ധിച്ച് ഒരു സന്തോഷ വാർത്ത. കേന്ദ്ര സർക്കാർ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ പരിഷ്കരിക്കുന്നതിനാൽ ഡിസംബർ 31 ന് മുമ്പ് പലിശ നിരക്കിൽ വർദ്ധന പ്രതീക്ഷിക്കാം. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് വർദ്ധനയ്‌ക്കൊപ്പം പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ലഭിക്കുന്ന പലിശ നിരക്കിൽ മാറ്റമുണ്ടാകുമെന്നാണ് പിപിഎഫ് അക്കൗണ്ട് ഉടമകൾ പ്രതീക്ഷിക്കുന്നത്.

2022 ഡിസംബർ അവസാനത്തോടെയായിരിക്കും പരിഷ്കരണം എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം മേയിൽ ആർബിഐ റിപ്പോ നിരക്ക് വർധിപ്പിച്ചതിനാൽ ബാങ്ക് വായ്പകൾക്ക് ചെലവേറിയിട്ടുണ്ട്. അതേസമയം ആളുകൾക്ക് സമ്പാദ്യ പദ്ധതിയോടുള്ള താൽപര്യവും വർധിച്ചു. എന്നാൽ പിപിഎഫ് ഉൾപ്പെടെയുള്ള പല സർക്കാർ സേവിംഗ്സ് സ്കീമുകളിലും പലിശ ഇതുവരെ വർദ്ധിച്ചിട്ടില്ല.

2018 സെപ്റ്റംബറിൽ PPF-ന്റെ പലിശ നിരക്ക് 7.4% ആയിരുന്നു. തുടർന്ന്, 2019 ജൂണിൽ ഇത് 8% ആയി വർദ്ധിച്ചു, എന്നാൽ അതിനുശേഷം കുറയാൻ തുടങ്ങി, ഇപ്പോൾ PPF-ന്റെ പലിശ നിരക്ക് 7.1% ആണ്.

എത്ര രൂപ കിട്ടും

അതായത് പിപിഎഫിൽ നിങ്ങൾ പ്രതിവർഷം 10000 രൂപ വീതം നിക്ഷേപിച്ചാൽ 15 വർഷം കഴിയുമ്പോൾ അത് ആകെ 1,50,000 ആകും പലിശ മാത്രം 1,21,214 രൂപ നിങ്ങൾക്ക് ലഭിക്കും അത്തരത്തിൽ ആകെ 2,71,214 രൂപ നിങ്ങളുടെ സമ്പാദ്യമാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News